ജനനത്തീയതി നോക്കി നെഗറ്റീവ് എനര്‍ജി കളയാം

Posted By:
Subscribe to Boldsky

ജനനത്തീയതിയും മാസവും എല്ലാം നോക്കി നമ്മളെല്ലാവരും പിറന്നാള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ ജനനത്തീയ്യതി നോക്കി വീട്ടില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങളുടെ ദോഷവും വീട്ടിലെ നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്നു. ഇടതുകവിളിലെ മറുകിന് ഇത്ര ഭാഗ്യമോ?

ജന്മദിനം നോക്കി ഇത്തരത്തില്‍ എന്തൊക്കെ വസ്തുക്കളാണ് വീട്ടില്‍ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. ഈ വസ്തുക്കള്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സൗഭാഗ്യവും സമ്പത്തുമാണ് കൊണ്ട് വരുന്നത്. എന്തൊക്കെയാണ് അവ എന്ന് നോക്കാം. തലമുടിയും നഖവും വീട്ടിനകത്തിടരുത്, കാരണം?

 1-നും 3-നും ഇടയില്‍

1-നും 3-നും ഇടയില്‍

ജനനത്തീയതി ഒന്നിനും മൂന്നിനും ഇടയിലാണെങ്കില്‍ ഫഌട്ട് വീട്ടില്‍ സൂക്ഷിക്കാം. എന്നാല്‍ ഓടക്കുഴല്‍ സൂക്ഷിക്കുമ്പോള്‍ അത് മരം കൊണ്ട് ഉണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം.

 4-നും 6-നും ഇടയില്‍

4-നും 6-നും ഇടയില്‍

ജനനത്തീയതി നാലിനും ആറിനും ഇടയിലാണെങ്കില്‍ വെളുത്ത നിറത്തിലുള്ള എന്തെങ്കിലും അലങ്കാര വസ്തു വീട്ടില്‍ സൂക്ഷിക്കാം. ഇത് പോസിറ്റീവ് എനര്‍ജി വീട്ടില്‍ നിറയ്ക്കുന്നു. പ്രത്യേകിച്ച് ഭക്തിമയമായ എന്തെങ്കിലും ആണെങ്കില്‍ ഫലം ഇരട്ടിയ്ക്കും.

 7-നും 9-നും

7-നും 9-നും

ഇനി നിങ്ങള്‍ ജനിച്ചത് ഏഴിനും ഒന്‍പതിനും ഇടയിലാണെങ്കില്‍ ഒരു രുദ്രാക്ഷം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാം. വീട്ടില്‍ സൂക്ഷിക്കുന്നതിലുപരി രുദ്രാക്ഷം ധരിയ്ക്കുന്നതും നല്ലതാണ്. എന്നാല്‍ രുദ്രാക്ഷം വീട്ടില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് വടക്ക് കിഴക്ക് ദര്‍ശനമായാണ് വെയ്‌ക്കേണ്ടത്.

10-നും 12-നും ഇടയില്‍

10-നും 12-നും ഇടയില്‍

പത്തിനും പന്ത്രണ്ടിനും ഇടയിലാണെങ്കില്‍ ഒരു കഷ്ണം സമചതുരാകൃതിയിലുള്ള ഗ്ലാസ്സ്പീസ് വീട്ടില്‍ സൂക്ഷിക്കാം. എന്നാല്‍ ഗ്ലാസ്സ് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കലും ഗ്ലാസ്സ് പൊട്ടുകയോ വെടിയ്ക്കുകയോ ചെയ്തതായിരിക്കരത്. ഇത് നെഗറ്റീവ് ഫലം കൊണ്ട് വരുന്നു.

 13-നും 15-നും ഇടയില്‍

13-നും 15-നും ഇടയില്‍

ജനിച്ചത് പതിമൂന്നിനും 15നും ഇടയില്‍ ആണെങ്കില്‍ കുബേര, അല്ലെങ്കില്‍ ലക്ഷ്മീദേവിയുടെ ചിത്രം വടക്ക് വശത്തായി സൂക്ഷിക്കാം. ഇത് വീട്ടില്‍ സമ്പത്തും ഐശ്വര്യവും കൊണ്ട് വരും.

 16-നും 18-നും ഇടയില്‍

16-നും 18-നും ഇടയില്‍

ജനനത്തീയത് പതിനാറിനും പതിനെട്ടിനും ഇടയില്‍ ആണെങ്കില്‍ വീട്ടില്‍ തീര്‍ച്ചയായും ഒരു മയില്‍പ്പീലി സൂക്ഷിക്കണം. അതും കിഴക്ക് പടിഞ്ഞാറ് ദിശയിലായി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ തുരത്തും എന്നാണ് പറയുന്നത്.

 19-നും 21-നും ഇടയില്‍

19-നും 21-നും ഇടയില്‍

ജനിച്ചത് പത്തൊന്‍പതിനും ഇരുപത്തിയൊന്നിനും ഇടയിലാണെങ്കില്‍ നിങ്ങള്‍ ഒരു രുദ്രാക്ഷം തീര്‍ച്ചയായും വീട്ടില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇരുണ്ട ബ്രൗണ്‍ നിറത്തിലുള്ള രുദ്രാക്ഷമാണ് സൂക്ഷിക്കേണ്ടത്.

22-നും 24-നും ഇടയില്‍

22-നും 24-നും ഇടയില്‍

ഇരുപത്തിരണ്ടിനും 24നും ഇടയിലാണ് ജനിച്ചതെങ്കില്‍ കറുത്ത നിറത്തിലുള്ള ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിക്കണം. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. മാത്രമല്ല വീട് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായിക്കും.

 25-നും 27-നും ഇടയിലാണെങ്കില്‍

25-നും 27-നും ഇടയിലാണെങ്കില്‍

മാസത്തില്‍ 25നും- 27-നും ഇടയിലാണ് ജനിയ്ക്കുന്നതെങ്കില്‍ പിരമിഡിന്റെ ആകൃതിയിലുള്ള എന്തെങ്കിലും വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതാണ്. ഇതും വീട്ടില്‍ നിറയെ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ഒന്നാണ്.

 28-നും 31നും ഇടയിലാണെങ്കില്‍

28-നും 31നും ഇടയിലാണെങ്കില്‍

മാസത്തില്‍ 28നും 31നും ഇടയിലാണ് ജനിച്ചതെങ്കില്‍ നിങ്ങള്‍ ലക്ഷ്മീ ദേവിയുടെ ചിത്രം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തികാഭിവൃദ്ധി ഉണ്ടാക്കാന്‍ സഹായിക്കും.

English summary

Keep these things in your house according to your Birth Date

Based on your birth date, you should keep these things in your house, read on...
Story first published: Wednesday, April 5, 2017, 17:06 [IST]