For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജന്മമാസത്തിലുണ്ട് പ്രണയത്തിന്റെ ഭാവി

പ്രണയ ബന്ധത്തിനും ജന്മമാസത്തിനും തമ്മില്‍ ചെറിയ ചില ബന്ധങ്ങളുണ്ട്

|

പ്രണയം എന്നത് പലരുടേയും ജീവിതത്തില്‍ സംഭവിച്ചു പോകുന്ന ഒന്നാണ്. പലപ്പോഴും പ്രണയത്തിന്റെ തീവ്രതയില്‍ പലതും മറക്കുന്നു പല കാമുകീ കാമുകന്‍മാരും. ജന്മമാസവും പ്രണയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട്. കാരണം പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം അത് നിങ്ങളെ എങ്ങനെ ബാധിയ്ക്കുമെന്നത് ജന്മമാസത്തെക്കൂടി ആശ്രയിച്ചാണ് ഇരിയ്ക്കുന്നത്. ആവര്‍ത്തന സംഖ്യകള്‍ നല്‍കും നിഗൂഢ മുന്നറിയിപ്പ്

നിങ്ങളുടെ പ്രണയബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ജന്മമാസത്തിലെ ചില പ്രത്യേകതകള്‍ കൊണ്ട് കഴിയും. പ്രണയവും പ്രണയത്തിലെ തകര്‍ച്ചയും ജന്മമാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് നോക്കാം.

 ചിങ്ങം

ചിങ്ങം

പ്രണയബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നവരായിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. എന്നാല്‍ പലപ്പോഴും ബന്ധം തകര്‍ന്നാല്‍ അതിനെക്കുറിച്ച് ചിന്തിയ്ക്കാതെ ജീവിതത്തില്‍ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമായിരിക്കും ഇവരുടെ ചിന്ത. മാത്രമല്ല പഴയ ബന്ധത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും ജീവിതത്തില്‍ പിന്നീട് കൂടെക്കൂട്ടാന്‍ ഇവര്‍ തയ്യാറാവില്ല.

കന്നി

കന്നി

കാര്യങ്ങള്‍ ക്രിയാത്മകമായി ചിന്തിച്ച് തീരുമാനിയ്ക്കുന്നവരായിരിക്കും ഇവര്‍. ബന്ധങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ച്. പ്രണയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വിശ്വസ്തരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ ബന്ധം തകര്‍ന്നാല്‍ മറ്റൊരു ബന്ധത്തിലേക്ക് പോകാന്‍ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

തുലാം

തുലാം

എത്ര നന്നായി ഒരു ബന്ധം മുന്നോട്ട് കൊണ്ടു പോകാമോ അത്രയും നന്നായി അതിനു ശ്രമിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ബന്ധം തകര്‍ന്നാല്‍ പിന്നീട് ഒറ്റയ്ക്ക് ജീവിയ്ക്കാന്‍ ഇഷഅടപ്പെടുന്നവരായിരിക്കും ഇവര്‍.

വൃശ്ചികം

വൃശ്ചികം

നേരമ്പോക്കിന് വേണ്ടി പ്രണയിക്കുന്നവരായിരിക്കില്ല ഇവര്‍ ഒരിക്കലും. അതുകൊണ്ട് തന്നെ വികാരങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതലായിരിക്കും. എ്ങ്കിലും ബന്ധത്തിലുണ്ടാക്കുന്ന വിള്ളല്‍ പലപ്പോഴും ഇവരെ മറ്റു ബന്ധങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കും.

 ധനു

ധനു

എന്തിനേയും അതിന്റേതായ സ്പിരിറ്റില്‍ എടുക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ബന്ധത്തിലെ തകര്‍ച്ച ഇവരെ അത്ര കാര്യമായി ബാധിയ്ക്കില്ല എന്നതാണ് സത്യം. പക്ഷേ ഒരു പ്രമയ ബന്ധത്തിലായിരിക്കുമ്പോള്‍ അതിനെ ഒരു തരത്തിലും നിരസിയ്ക്കാനും ഒഴിവാക്കാനും ഇവര്‍ക്ക് കഴിയില്ല.

മകരം

മകരം

പൊങ്ങച്ചമായിരിക്കും ഇവരുടെ ബന്ധം തകരുന്നതിന് പ്രധാന കാരണം. പക്ഷേ പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ കാര്യഗൗരവമുള്ളവരായിരിക്കും. ബന്ധം തകര്‍ന്നാലും എങ്ങനെയെങ്കിലും വീണ്ടും യോജിയ്ക്കണം എന്നതായിരിക്കും ഇവരുടെ പ്രധാന ആഗ്രഹം.

കുംഭം

കുംഭം

സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായി പലര്‍ക്കും പ്രണയബന്ധങ്ങളെ തോന്നാം. എന്നാല്‍ ഒരു കാരണം കൊണ്ടും ബന്ധം വേണ്ടെന്നു വെയ്ക്കാനും ഇവര്‍ തയ്യാറാവില്ല. മാത്രമല്ല സ്വസ്ഥതയും ശാന്തിയുമായിരിക്കും ഏത് ബന്ധത്തിലൂടെയും ഇവര്‍ ആഗ്രഹിക്കുന്നതും.

മീനം

മീനം

മീനമാസത്തില്‍ ജനിച്ചവരുടെ കാര്യത്തിലും കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. പലര്‍ക്കും ബന്ധം തകര്‍ന്നാല്‍ പ്രതികാരവും പകയുമൊക്കെ തോന്നുന്നത് സ്വാഭാവികം. എന്നാല്‍ പലപ്പോഴും ഇവര്‍ ഒരിക്കലും പ്രതികാരത്തിന് നില്‍ക്കില്ല എന്നതാണ് കാര്യം.

മേടം

മേടം

പ്രണയം ഭ്രാന്തായി മാറുന്ന അവസ്ഥയാണ് ഇത്തരക്കാര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ പലപ്പോഴും പ്രണയത്തകര്‍ച്ച് ഇവരുടെ കൂടപ്പിറപ്പായിരിക്കും.

 ഇടവം

ഇടവം

പ്രണയം തകര്‍ന്നാലും അതില്‍ നിന്ന് പിന്തിരിയാന്‍ ഇവര്‍ക്ക് പ്രയാസമായിരിക്കും. അത്രയേറെ ആ പ്രണയം ഇവരെ ബാധിച്ചിട്ടുണ്ടാവും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ പലപ്പോഴും ഭ്രാന്തമായ അവസ്ഥയിലേക്കാണ് ഇവരെ ബ്രേക്ക് അപ്പ് എത്തിയ്ക്കുന്നത്.

 മിഥുനം

മിഥുനം

എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം എന്നതാണ് പ്രണയത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ പലപ്പോഴും പല കാര്യങ്ങളിലും ഇത്തരക്കാര്‍ക്ക് സുതാര്യത ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ പ്രണയബന്ധം തകരാന്‍ വല്യ സമയമൊന്നും ഇവരുടെ കാര്യത്തില്‍ വേണ്ട.

 കര്‍ക്കിടകം

കര്‍ക്കിടകം

സെന്‍സിറ്റീവ് ആയി പ്രണയിക്കുന്നവരാണ് ഇത്തരക്കാര്‍. തന്റെ പങ്കാളിയെ ഒരു തരത്തിലും കൈവിടില്ലെന്ന ചിന്തയായിരിക്കും ഇവരുടേത്. എന്നാല്‍ ബന്ധം തകര്‍ന്നാല്‍ അതുണ്ടാക്കുന്ന പ്രയാസം ജീവിതകാലം മുഴുവന്‍ ഇവരെ പ്രണയത്തില്‍ നിന്നും അകറ്റും.

English summary

How Each Zodiac Sign Handles a Breakup

How Each Zodiac Sign Handles a Breakup read on to know more...
Story first published: Tuesday, June 6, 2017, 18:09 [IST]
X
Desktop Bottom Promotion