Latest Updates
-
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്?
രാവിലെ കിടക്കയില്‍ വലതുവശം ചേര്‍ന്നെണീയ്ക്കണം
രാവിലെ എഴുന്നേല്ക്കുമ്പോള് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നിങ്ങള്‍ക്കറിയാമോ? കിടക്കയില്‍ നിന്നും എഴുന്നേല്ക്കുമ്പോള് മുതല്‍ തുടങ്ങും കാര്യങ്ങള്‍. എഴുന്നേല്ക്കുമ്പോള് ഏത് വശം ചേര്‍ന്നെണീയ്ക്കണം എന്നുള്ളതാണ് പ്രധാനം. പലപ്പോഴും നമ്മള് എഴുന്നേല്‍ക്കുന്നതിനനുസരിച്ചായിരിക്കും നമ്മുടെ അന്നത്തെ ദിവസം തീരുമാനിയ്ക്കപ്പെടുന്നത്. കുസൃതി കൂടുന്ന കുട്ടികളെപ്പറ്റി അച്ഛനമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ, ഇന്ന് ഇടതുവാക്കിനാ എണീറ്റതെന്നു തോന്നുന്നെന്ന്.

അതുപോലെ നിരവധി കാര്യങ്ങള്‍ ഇടതുവശം ചേര്ന്നെണീക്കുന്നത് കൊണ്ട് ഉണ്ടാകുന്നുണ്ട്. ഇടതു വശം ചേര്‍ന്നെണീയ്ക്കുന്നത് എന്തൊ കുഴപ്പമാണെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ കുഴപ്പം എന്ന് മാത്രം പലര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് വലതുവശം ചേര്‍ന്നെണീയ്ക്കണം എന്ന് പറയുന്നതെന്നു നോക്കാം. കൈരേഖ പറയും കല്യാണപ്രായം

ഇതില്‍ പലതും ശാസ്ത്രീയമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. രാത്രി ഉറങ്ങുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളെപോലെ ഹൃദയത്തിനും വിശ്രമം ആവശ്യമാണ്. എന്നാല്‍ രാവിലെ നമ്മള് എഴുന്നേല്ക്കുമ്പോള് ഇടതുവശം തിരിഞ്ഞാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ ഇത് ഹൃദയത്തിന് ആയാസം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വലതുവശം ചേര്‍ന്നെണീയ്ക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.
ശരീരത്തിലെ കാന്തികവലയവും പ്രശ്നം. നമ്മുടെ ശരീരത്തിനു ചുറ്റും രണ്ട് കാന്തിക വലയങ്ങളാണ് ഉള്ളത്. ഇതില്‍ ആദ്യത്തേത് കാലില്‍ നിന്ന് തലയിലേക്കും തിരിച്ചും പ്രദക്ഷിണം ചെയ്യുന്നതാണ്. രണ്ടാമത്തേത് ഇടുവശത്ത് നിന്ന് വലതുവശത്തേക്കും ചംക്രമണം ചെയ്യുന്നു. ഇതനുസരിച്ച് ശാരീരിക ചലനങ്ങളും വ്യത്യാസപ്പെടുന്നു. പുരുഷന്മാരുടെ ദേഹത്ത് പല്ലി വീണാല്‍ അപകടം?

എന്നാല്‍ നമ്മള് ഉറങ്ങുന്ന സമയത്ത് ഇത് അയയുകയും ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യുന്നു. ഇടതുവശം ചേര്ന്നെണീയ്ക്കുമ്പോള് ഇതിലൂടെ ശരീരത്തിന് പ്രവര്‍ത്തനശേഷി കുറയുകയും ബലക്ഷയം സംഭവിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് വലതു വശം ചേര്‍ന്നെണീയ്ക്കണം എന്ന് പറയുന്നത്.



Click it and Unblock the Notifications
