Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ഉറക്കത്തിന്റെ പൊസിഷന്‍ പറയും ഭാവി
നമ്മളെല്ലാവരും ഉറങ്ങും, എന്നാല്‍ എല്ലാവരും ഉറങ്ങുന്നത് ഒരു പോലെയാണോ? ഓരോരുത്തര്‍ക്കും ഉറക്കത്തിലും അവരുടേതായ രീതിയുണ്ടാവും. കിടക്കുന്ന കാര്യത്തിലും അങ്ങനെതന്നെയാണ് കാര്യങ്ങള്‍. നമ്മുടെ ശരീരം ആഗ്രഹിക്കുന്ന രീതിയിലാണ് നമ്മള് കിടന്നുറങ്ങുന്നത്.
എന്നാല്‍ ഉറങ്ങുന്ന പൊസിഷന്‍ നോക്കി ആളെ തിരിച്ചറിയാം. ആളുടെ സ്വഭാവവും മറ്റും ഇതിലൂടെ തിരിച്ചറിയാം എന്നതാണ് കാര്യം. ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എങ്ങനെയാണ് കിടക്കുക അതുപോലെ തന്നെയായിരിക്കും രാവിലെ എഴുന്നേല്ക്കുമ്പോഴും. ചില ഉറക്ക വിശേഷങ്ങളിലേക്ക്...

കമിഴ്ന്ന് കിടന്നുറങ്ങുന്നത്
കമിഴ്ന്ന് കിടന്നുറങ്ങുന്നവര്‍ തമാശ ആസ്വദിക്കുന്നവരും തമാശ പറയുന്നവരുമായിരിക്കും. മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും ഇത്തരക്കാരില്‍ ഉണ്ടാവും. എന്നാല്‍ തങ്ങളുടെ അറിവ് വച്ച് മറ്റുള്ളവരെ കളിയാക്കാനും അവര്‍ തയ്യാറാകും എന്നതാണ് ആകെയുള്ളൊരു പ്രശ്നം.

എന്തെങ്കിലും കെട്ടിപ്പിടിച്ചുറങ്ങുന്നവര്
ഇതായിരിക്കും ചിലരുടെ ശീലം ഉറങ്ങുമ്പോള്‍ തലയിണയേയോ പാവക്കുട്ടിയേയോ കെട്ടിപ്പിടിച്ച് ഉറങ്ങുന്നത്. മറ്റുള്ളവരില്‍ നിന്ന് സ്നേഹവും പരിചരണവും ലഭിക്കണം എന്ന് അതി തീവ്രമായി ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍.

നീണ്ടു നിവര്‍ന്ന് കിടക്കുന്നവര്‍
ഉറങ്ങുന്ന കാര്യത്തിലും അതീവ ശ്രദ്ധയോടു കൂടി അറ്റന്‍ഷനായി കിടക്കുന്നവരും നമുക്കിടയില്‍ കുറവല്ല. ഇവര്‍ പലപ്പോഴും അന്തര്മുഖന്മാരായിരിക്കും. ആരോടും അധികം സംസാരിക്കാതെ സുപ്പീരിയോരിറ്റി കോംപ്ലക്സ് കൊണ്ട് നടക്കുന്നവര്‍.

ചരിഞ്ഞ് കിടന്നുറങ്ങുന്നവര്‍
ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. വളരെ സെന്‍സിറ്റീവും വികാരപരമായി പെരുമാറുന്നവരും ആയിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരെ വിശ്വസിക്കാന്‍ ഇവര്‍ക്ക് പെട്ടെന്ന് കഴിയില്ല.

ചുരുണ്ടു കൂടി കിടക്കുന്നവര്‍
ചുരുണ്ടു കൂടി കിടക്കുന്നവര്‍ ഭയം മനസ്സില്‍ കൊണ്ട് നടക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ കടുത്ത സമ്മര്ദ്ദത്തിനടിമപ്പെട്ടിണ്ടാവും എന്ന കാര്യവും സത്യമാണ്.

വായിക്കുന്നതിനിടയ്ക്ക് ഉറങ്ങുന്നവര്‍
വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉറങ്ങുന്നത് ചിലരുടെ സ്ഥിരം ഏര്‍പ്പാടാണ്. ജീവിതത്തില്‍ ലക്ഷ്യത്തിലെത്തണമെന്ന് കഠിനമായി ആഗ്രഹിക്കുന്നവരാണ് ഇവര്‍. ജീവിതത്തെക്കുറിച്ച് ആധി പിടിയ്ക്കുന്നവര്‍.

കൂര്‍ക്കം വലിയ്ക്കുന്നവര്‍
കൂര്‍ക്കം വലി പലപ്പോഴും നമുക്കെല്ലാം ശല്യമാകാറുണ്ട്. എന്നാല്‍ കൂര്‍ക്കം വലിയ്ക്കുന്നവര്‍ തലച്ചോറിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നവരാണ്. മാത്രമല്ല ഇവര്‍ ബുദ്ധിമാന്മാരും പെട്ടെന്ന് പ്രശസ്തരാവുന്നവരും ആണ്.



Click it and Unblock the Notifications
