Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
നിങ്ങളുടെ നഖത്തിലാണോ ഭാവിയിരിക്കുന്നത്?
ഭാവി പ്രവചനം നടത്തുന്നത് ഇന്നത്തെ കാലത്ത് നമ്മള് സ്ഥിരമായി കേള്‍ക്കുന്നതാണ്. എന്നാല്‍ പ്രവചനങ്ങളെല്ലാം സത്യമാകണമെന്നില്ല. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പ്രത്യേകതയനുസരിച്ച് നമുക്ക് ഭാവി പ്രവചിക്കാം.
കണ്ണ്, മൂക്ക്, ചെവി ഇപ്പോഴിതാ നഖവും. നഖത്തിന്റെ ആകൃതിക്കനുസരിച്ച് നമ്മുടെ ഭാവി പ്രവചിക്കാം. എന്നാല്‍ അതെങ്ങനെയെന്നതാണ് അറിയേണ്ടത്. മലയാള സിനിമയില്‍ മാര്‍ക്കറ്റുള്ള കഷണ്ടികള്‍
ഓരോരുത്തരുടേയും നഖത്തിന്റെ ആകൃതി വ്യത്യസ്തമായിരിക്കും. എങ്ങനെയൊക്കെ നഖത്തിന്റെ ആകൃതിയനുസരിച്ച് നമുക്ക് ഭാവിനിശ്ചയിക്കാന് കഴിയും എന്നു നോക്കാം.

നീണ്ട നഖങ്ങള്‍
പലര്‍ക്കും ഉള്ള നഖത്തിന്റെ ആകൃതി നീണ്ടതായിരിക്കും. പ്രത്യേകിച്ചും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് നീണ്ട നഖങ്ങള്‍ തന്നെയായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇത്തരക്കാര്‍ വളരെ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും. മാത്രമല്ല ഇവരുടെ സ്വഭാവത്തെ മറ്റുള്ളവര്‍ക്ക് അത്രയേറെ പ്രിയവുമായിരിക്കും.

സ്ക്വയര്‍ ടൈപ്പ് നഖങ്ങള്‍
ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡനുസരിച്ച് ഏറ്റവും ഭംഗിയെന്നു കരുതുന്നത് സ്ക്വയര്‍ ടൈപ്പ് നഖങ്ങളാണ്. ഇത്തരക്കാരുടെ ഭാവി എപ്പോഴും സുരക്ഷിതമാണ് എന്നതിന്റെ സൂചനയാണ് ഈ തരത്തിലുള്ള നഖങ്ങള്‍.

പരന്ന നഖങ്ങള്‍
നല്ല മനസ്സിനുടമകളായിരിക്കും ഇത്തരം നഖങ്ങളുള്ളവര്‍. മാത്രമല്ല വിശ്വസിക്കാന്‍ കഴിയുന്നവരും മറ്റുള്ളവരെ മനസ്സിലാക്കുന്നവരുമായിരിക്കും ഇവര്‍ എന്നതാണ് സത്യം.

ഉരുണ്ട നഖങ്ങള്‍
നഖത്തിന്റെ അഗ്രം ഉരുണ്ടിരിക്കുന്നവര്ക്ക് സൗഹൃദങ്ങളായിരിക്കും ഏറ്റവും വിലപ്പെട്ടത്. ഇവര്‍ സ്നേഹം കൊടുത്ത് സ്നേഹം വാങ്ങിക്കാന്‍ മിടുക്കരായിരിക്കും.

ഓവല്‍ ഷേപ്പ് നഖങ്ങള്‍
ഓവല്‍ ഷേപ്പ് നഖങ്ങള്‍ ഉള്ളവര്‍ പെട്ടെന്ന് മറ്റുള്ളവരുടെ മനസ്സില്‍ സ്ഥാനം പിടിയ്ക്കുന്നവരായിരിക്കും. കള്ളത്തരം എന്തെന്നറിയാത്ത സ്വഭാവമായിരിക്കും ഇവരുടേത്.

ത്രികോണാകൃതി
ത്രികോണാകൃതിയിലുള്ള നഖങ്ങള്‍ പൊതുവേ നമുക്കിടയില്‍ കുറവാണ്. ഇവര്‍ മറ്റുള്ളവര്‍ ചിന്തിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ചിന്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നവരും തീരുമാനമെടുക്കാന്‍ കഴിവുള്ളവരും ആയിരിക്കും.

ചെറിയ നഖങ്ങള്‍
ചെറിയ നഖങ്ങളായിരിക്കും കാണാന്‍ ഭംഗിയുള്ളത്. എന്നാല്‍ ഇവര്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തികളായിരിക്കും. പലപ്പോഴും ഒരു കാര്യത്തെക്കുറിച്ചാലോചിച്ച് ടെന്‍ഷനടിക്കാന്‍ ഇവരെ കഴിഞ്ഞേ ആളുകളുള്ളൂ.



Click it and Unblock the Notifications
