Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
മറുക് പറയും പ്രണയ രഹസ്യങ്ങള്‍ ഇവയാണ്
മറുക് നമ്മുടെയെല്ലാവരുടേയും ശരീരത്തിലുണ്ട്. എന്നാല്‍ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ട് വളരെ വലിയ പങ്കാണ് മറുകിനുള്ളത്. മറുകുകള്‍ നിസ്സാരക്കാരല്ല. നമ്മുടെ സ്വഭാവം, പ്രണയം, ആരോഗ്യം, തൊഴില്‍ എന്നിവയെല്ലാം മറുകിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
പല വിധത്തിലുള്ള മറുകുകളുണ്ട്. കറുത്ത നിറത്തില്‍ പിങ്ക് നിറത്തില്‍ കടുത്ത ബ്രൗണ്‍ നിറത്തില്‍ ഇങ്ങനെ മറുകിന് നിരവധി തലങ്ങളുണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും ഉത്തമമെന്ന് വിശ്വാസിക്കാവുന്ന മറുകാണ് കറുത്ത നിറത്തിലും കടും ബ്രൗണ്‍ നിറത്തിലും കാണപ്പെടുന്നത്. മറുക് പറയുന്നു നിങ്ങളുടെ സെക്സ് വിശേഷങ്ങള്‍
മറുക് നോക്കി എങ്ങനെ ഒരാളുടെ പ്രണയ ജീവിതക്കെക്കുറിച്ച് അറിയാം എന്ന് നോക്കാം. പലപ്പോഴും ഇത്തരം മറുകുകള്‍ക്ക് പല തരത്തിലുള്ള കഥകള്‍ പറയാനുണ്ടാകും. അവ എന്തൊക്കെ എന്ന് നോക്കാം.

കണ്‍കോണിലെ മറുക്
കണ്കോണില് മറുകുള്ളവര്‍ അത്ര നിസ്സാരക്കാരല്ല. പുരുഷന് ഇടതു കോണില്‍ മറുകുള്ളത് അവന്റെ പൗരുഷത്തെ കാണിയ്ക്കു്നനതാണ്. എന്നാല്‍ വിവാഹത്തിനു ശേഷമുള്ള കലഹം ഇക്കൂട്ടരില്‍ പതിവാണ്.

കണ്‍കോണിലെ മറുക്
വലതു കോണില്‍ മറുകുള്ള സ്ത്രീകളും മോശക്കാരല്ല. പുരുഷനെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ ഇത്തരക്കാര്‍ക്കുണ്ടാവും.

ചെവിയില്‍ മറുകുള്ളവര്‍
ചെവിയ്ക്കകത്തും പുറത്തും മറുകുള്ളവര്‍ ഉണ്ടാവും. ചെവിക്കു പുറത്ത് മറുകുള്ള പുരുഷന്മാര് പ്രണയത്തിലും വിവാഹക്കാര്യത്തിലും ഉറച്ച തീരുമാനം എടുക്കാന്‍ കഴിയാത്തവരായിരിക്കും. എന്നാല്‍ ചെവിയ്ക്ക് പിന്നിലാണ് മറുകെങ്കിലോ ഇവര്‍ കുടുംബത്തിനോട് താല്‍പ്പര്യം കൂടുതലുള്ളവര്‍ ആയിരിക്കും.

ചെവിയില്‍ മറുകുള്ളവര്‍
ചെവിയ്ക്കുള്ളില്‍ മറുകുള്ള സ്ത്രീകള്‍ പ്രണയത്തിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകും. മാത്രമല്ല സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെ വലിയ വില നല്കുന്നവരായിരിക്കും ഇത്തരക്കാര്‍.

കവിള്
കവിളിന്റെ ഭാഗത്ത് മറുകുള്ള പുരുഷനാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളൊരു നല്ല സഹപ്രവര്ത്തകന് ആയിരിക്കും. ജോലിക്കാര്യത്തില്‍ മാത്രമല്ല കുടുംബത്തിലും ഇത്തരത്തില്‍ തന്നെയായിരിക്കും.

കവിള്
കവിളില്‍ മറുകുള്ള സ്ത്രീയാണെങ്കിലോ നേരെ വിപരീത ഫലമായിരിക്കും ഉണ്ടാവുക. ഉള്‍വലിഞ്ഞ് ജീവിയ്ക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം.

ചുണ്ടിനടുത്ത്
ചുണ്ടിനു മുകളിലുള്ള മറുക് പുരുഷന്മാര്ക്ക് വളരെ നല്ലതാണ്. വേണമെങ്കില്‍ ഭാഗ്യമറുകായി ഇതിനെ കാണാം നമുക്ക്. യാത്രാഭാഗ്യം, സമ്പത്ത്, ഭക്ഷണഭാഗ്യം തുടങ്ങിയവയൊക്കെ ഇവരുടെ കൂടപ്പിറപ്പായിരിക്കും.

ചുണ്ടിനടുത്ത്
സ്ത്രീകള്‍ക്കാണ് ചുണ്ടിനു കോണില്‍ മറുകെന്നതെങ്കില് ഭര്‍ത്താവിനെ നിയന്ത്രിക്കുന്നവളായിരിക്കും അവള്. എന്നാല്‍ എല്ലാ കാര്യങ്ങളും വ്യക്തതയോടു കൂടി ചെയ്യുന്നവളും മൃദുസമീപനം ഉള്ളവളും ആയിരിക്കും.



Click it and Unblock the Notifications