Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
ആണിനെ കുഴയ്ക്കും പെണ്ശീലങ്ങള്!!
പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകള്‍ എപ്പോഴും നിഗൂഢത നിറഞ്ഞവരാണ്. എങ്കിലും പുരുഷന്മാര് ഇപ്പോഴും സ്ത്രീകളെ സ്നേഹിക്കുന്നു. കാരണം മറ്റെന്തിനേക്കാളും മനോഹരമായാണ് പ്രകൃതി സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്.
അഴക്, ആകര്‍ഷണീയത, ദയ,കഠിനാധ്വാനം തുടങ്ങിയ ഗുണങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അനായാസമായി ഉണ്ടാകുന്നവയാണ്. എന്തുകൊണ്ട് പുരുഷന് സ്ത്രീയെ ചതിക്കുന്നു?
ഇങ്ങനെയാല്ലമെങ്കിലും പുരുഷന്മാര്ക്ക് മനസിലാകാത്ത ചില സ്ത്രീ ശീലങ്ങളും സ്വഭാവങ്ങളുമുണ്ട്. ഇത് മറ്റൊരു സ്ത്രീയ്ക്കു മനസിലാകുമെങ്കിലും പുരുഷന്മാരെ കുഴയ്ക്കുന്ന ഒന്നാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ,

വണ്ണം ഇഷ്ടമല്ലെങ്കിലും ഭക്ഷണത്തോട് പ്രിയം
വണ്ണം വയ്ക്കാന്‍ ഇഷ്പ്പെടുന്നില്ലെങ്കിലും ആഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. സൂര്യന് താഴെ ലഭ്യമാകുന്ന എന്തും കഴിക്കാന്‍ അവര്‍ക്ക് ഇഷ്ടമാണ് അതേസമയം ശരീരം തടിക്കുന്നതിനെ വെറുക്കുകയും ചെയ്യുന്നു. ഇത് ഒരു വൈരുദ്ധ്യമായി തോന്നാം. ഒന്നുകില്‍ കഴിക്കുകയും ശരീരഭാരം കൂടുന്നതില്‍ വിഷമിക്കാതിരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ കഴിക്കാതിരുന്നിട്ട് ശരീര വടിവ് നിലനിര്്ത്തുക, പുരുഷന്മാര് പലപ്പോഴും ചിന്തിക്കുന്നത് ഇങ്ങനെ ആയിരിക്കും.

കൂട്ടുമായി ശുചിമുറിയില്‍ പോവുക
ശുചിമുറിയിലേക്ക് സ്ത്രീകള്‍ കൂട്ടമായി പോകുന്നത് എന്തിനാണ് എന്ന് എപ്പോഴും പുരുഷന്മാര് അത്ഭുതപ്പെടാറുണ്ട്. എന്തായിരിക്കും അവര്‍ അകത്ത് ചെയ്യുക? എന്തായിരിക്കും ചര്‍ച്ച ചെയ്യുക? എന്തിനായിരിക്കും അമര്ത്തിചിരിക്കുന്നത് ? ദൈവത്തിന് മാത്രമെ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയൂ.

പരദൂഷണം
സ്ത്രീകള്‍ പരദൂഷണം പറയാന്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണന്ന് മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. പലപ്പോഴും പുരുഷന്മാരും ഇതിലേര്പ്പെടാറുണ്ട്. എന്നാല്‍ സുഹൃത്തുക്കളുമൊത്ത് പരദൂഷണം പറയുന്നത് ഏറ്റവും ആസ്വദിക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണ്.

ഭാവമാറ്റം
ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍ സ്ത്രീകളില്‍ പെട്ടെന്നുണ്ടാകുന്ന ഭാവ മാറ്റം പുരുഷന്മാരെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ പലരും വളരെ പെട്ടെന്ന് സൂപ്പര്‍ മോഡലുകളെ പോലെയാണ് പെരുമാറുന്നത്. അവരുടെ ക്രിയാത്മകത മുഴുവന്‍ പ്രകടമാക്കും. വലിയ തര്ക്കങ്ങള്ക്കിടയിലാണെങ്കിലും ഇത്തരത്തില്‍ മാറാന്‍ അവര്‍ മിടുക്കരാണ്.

വേണ്ട എന്ന് പറയുമ്പോഴും വേണം എന്നര്‍ത്ഥം
കാമുകിയോട് ഒരു ചുംബനം നല്കട്ടെ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ വേണ്ട എന്നായിരിക്കും അവര്‍ പെട്ടെന്ന് പറയുക. എന്നാല്‍ ശരിക്കും അവര്‍ ഉദ്ദേശിക്കുന്നത് വേണം എന്നായിരിക്കും. പല സ്ത്രീകളും അതെ എന്നതിനും അല്ല എന്നായിരിക്കും പറയുക.അതെപോലെ അല്ല എന്നതിന് അതെ എന്നും പറയും. നിഗൂഢത നിറഞ്ഞതാണ് സ്ത്രീകളുടെ ചിന്താഗതികള്‍.

സുഹൃത്തുക്കളും ശത്രുക്കളും
ഇടപെടുന്ന രീതി കൊണ്ട് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. മണിക്കൂറുകളോളം സംസാരിക്കുകയും സ്്നേഹപ്രകടനം നടത്തുകയും ചെയ്യുന്നവരേപ്പോലും ചിലപ്പോള്‍ മാറി നിന്ന് കുറ്റം പറഞ്ഞു എന്നിരിക്കും.ഇത് എന്തു കൊണ്ട് എന്നറിയാന്‍ പ്രയാസമാണ്.

ശരീരഭംഗി സംബന്ധിച്ച ആശങ്ക
വണ്ണം കുറഞ്ഞവര്‍ തങ്ങള്‍ക്ക് തടിയുണ്ടെന്ന് കരുതി ചിലപ്പോള്‍ ഭക്ഷണ ക്രമീകരണം നടത്തിയെന്ന് വരും. അതേസമയം തടിയുള്ളവരാകട്ടെ തങ്ങള്‍ മെലിഞ്ഞു എന്ന് കരുതി ആശങ്കപ്പെടും.

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കല്‍
സ്ത്രീകള്‍ പലപ്പോഴും ഒരു ലക്ഷം വസ്ത്രങ്ങള്‍ നോക്കിയതിന് ശേഷമായിരിക്കും ഒരെണ്ണം വാങ്ങുക. ഒരു ദിവസം മുഴുവന്‍ വേണമെങ്കില്‍ ഒരു വസ്ത്രത്തിനായി നീ്ക്കി വെച്ചു എന്നിരിക്കും.

ചിലപ്പോള്‍ സത്യസന്ധമായ മറുപടി ഇഷ്ടപ്പെടില്ല
മുന്കാമുകിയേക്കാള് സുന്ദരി താനല്ലേ എന്ന ചോദ്യത്തിന് സത്യസന്ധമായാണ് നിങ്ങള്‍ ഉത്തരം പറയുന്നതെങ്കില്‍ ചിലപ്പോള്‍ കുഴങ്ങിയേക്കും. അവര്‍ അങ്ങനെ ആവശ്യപ്പെടുമെങ്കിലും ഭംഗി കുറവാണന്ന ഉത്തരം ഇഷ്ടപ്പെടണമെന്നില്ല.

രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ല
നിങ്ങളെ സംബന്ധിക്കുന്ന പരമമായ രഹസ്യങ്ങള്‍ നിങ്ങളുടെ ഭാര്യയ്ക്ക് മാത്രമല്ല ചിലപ്പോള്‍ അവളുടെ ഏറ്റവും അടുത്ത സുഹൃത്തിനും അറിയാമായിരിക്കും. കാരണം രഹസ്യം സൂക്ഷിക്കാനുള്ള കഴിവ് സ്്ത്രീകള്ക്കില്ല എന്ന് പറയാറുണ്ട്. ഇത് എന്തുകൊണ്ടാണന്ന് അറിയില്ല.



Click it and Unblock the Notifications
