Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മരണം സ്വപ്നം കാണുന്നവര്‍ സൂക്ഷിക്കുക
സ്വപ്നം കാണാത്തവര്‍ ആരുമുണ്ടാവില്ല. പലപ്പോഴും ദു:സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ടാവും നമ്മളില്‍ പലരും. നമ്മള് കാണുന്ന പല സ്വപ്നങ്ങള്‍ക്കും ഓരോ അര്‍ത്ഥമുണ്ട്. പലതും നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. സ്വപ്നത്തിനു പിറകിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍
ചിലപ്പോള്‍ ഭയപ്പെടുത്തുന്നതും സന്തോഷകരമായതും സങ്കടകരമായതും അങ്ങനെ നിരവധി സ്വപ്നങ്ങള്‍ നമ്മള് കാണാറുണ്ട്. എന്നാല്‍ ഇതിനൊക്കെ ഓരോ അര്‍ത്ഥങ്ങളുണ്ട്. പലപ്പോഴും മരണം സ്വപ്നം കാണുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

സ്വന്തം മരണം
ചിലപ്പോള്‍ സ്വന്തം മരണം തന്നെയായിരിക്കും പലരുടേയും സ്വപ്നത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇതിന്റെ അര്‍ത്ഥം നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയായിരിക്കും.

മറ്റുള്ളവരുടെ മരണം
മറ്റുള്ളവരുടെ മരണം സ്വപ്നം കണ്ടാല്‍ അത് പലപ്പോഴും നമ്മുടെ ഉറ്റവരോ ഉടയവരോ ആരോ മരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്.

വളര്‍ത്തു മൃഗത്തെ സ്വപ്നം കണ്ടാല്‍
വളര്‍ത്തു മൃഗത്തെ സ്വപ്നം കാണുന്നത് സമാധാനത്തിന്റേയും ജീവിതത്തിലുണ്ടാവാന്‍ പോകുന്ന സന്തോഷത്തിന്റേയും പ്രതീകമാണ്.

വന്യമൃഗങ്ങളെ സ്വപ്നം കണ്ടാല്‍
എന്നാല്‍ വന്യമൃഗങ്ങളെയാണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലുണ്ടാകാന് പോകുന്ന പ്രതിബന്ധങ്ങളേയും തടസ്സങ്ങളേയുമാണ് സൂചിപ്പിക്കുന്നത്.

തീകത്തുന്നത് സ്വപ്നം കണ്ടാല്‍
തീ കത്തുന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കില്‍ ഇത് നമ്മുടെ ആരോഗ്യത്തേയും സന്തോഷത്തേയുമാണ് സൂചിപ്പിക്കുന്നത്.

വഴക്ക്
മരണം മാത്രമല്ല വഴക്കും പലപ്പോഴും നമ്മുടെ സ്വപ്നത്തില്‍ കാണാറുള്ളതാണ്. വഴക്ക് കൂടുന്നതായി സ്വപ്നം കണ്ടാല്‍ ഇത് കുടുംബത്തിലുള്ളവരുടെ തന്നെ സ്വരച്ചേര്‍ച്ചയില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്.

മരണാസന്നനായി കിടക്കുന്നു
മരണാസന്നനായി കിടക്കുന്ന ബന്ധുവിനേയോ സുഹൃത്തിനേയോ ആണ് സ്വപ്നം കാണുന്നതെങ്കില്‍ ഇത് നമ്മുടെ ജീവിതത്തിലെ പലതും അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. അത് ചിലപ്പോള്‍ ജോലിയാകാം, ചിലപ്പോള്‍ പഠനമാകാം.

വവ്വാലുകള്‍ നല്കുന്ന ദു:സ്സൂചന
വവ്വാലുകള്‍ നല്കുന്ന ദു:സ്സൂചന പലപ്പോഴും വ്യക്തിപരമായും സാമ്പത്തികപരമായും പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications
