Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
ഇടതുകൈ പറയും നിങ്ങളുടെ ജീവിതം
കൈ നോക്കിയും മുഖം നോക്കിയുമെല്ലാം ഭൂതവും ഭാവിയും പറയാം. ഇതില്‍ വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും കേട്ടിരിയ്ക്കാനെങ്കിലും താല്പര്യം തോന്നാത്തവരുണ്ടാകില്ല.
കൈ നോക്കി ഫലം പറയുന്നത് ഇന്ത്യ, ചൈന, ഈജിപ്ത്, അറബ്, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങളില്‍ പണ്ടുതൊട്ടേ പതിവുണ്ടായിരുന്ന കാര്യവുമാണ്.
കൈ നോക്കി ഫലം പറയുമ്പോള്‍ തന്നെ ഇടംകയ്യും വലംകയ്യും പറയുന്നു കാര്യങ്ങളും വ്യത്യസ്തമായിരിയ്ക്കും. സാധാരണ സ്ത്രീകളുടെ ഇടംകയ്യും പുരുഷന്മാരുടെ വലംകയ്യുമാണെന്നാണ് വിശ്വാസം. ഭാര്യയ്ക്ക് ഗര്ഭധാരണശേഷിയുണ്ടോ?
എന്തായാലും ഇടതുകൈ പ്രവചിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആയുര്‍രേഖ
ഈ ലൈന്‍ ആയുര്‍രേഖ എന്നാണ് അറിയപ്പെടുന്നത്. ഇത് ആരോഗ്യസ്ഥിതിയും നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചു പറയുന്നു. ഇത് കട്ടിയുള്ളതെങ്കില്‍ നല്ല ആരോഗ്യവും അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളുമെന്നാണ് കണക്ക്.

വിവാഹരേഖ
ഇതാണ് വിവാഹരേഖ. ഇവിടെ നിരവധി ചെറിയ ലൈനുകളെങ്കില് നിങ്ങള്‍ക്ക് വണ്‍വേ പ്രേമമുണ്ടെന്നാണ് അര്‍ഥം. ഇതിന്റെ അറ്റം പലതായി വിഭജിച്ചിരിയ്ക്കുന്നുവെങ്കില് വിവാഹം ഡിവോഴ്സിലെത്തും. പരസ്പരം ക്രോസ് ചെയ്ത ലൈനുകളെങ്കില് ഇപ്പോഴും പങ്കാളിയ്ക്കുള്ള തിരച്ചിലില്‍ എന്നര്‍ത്ഥം. ഈ ലൈനില്ലെങ്കില്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള ചിന്ത നിങ്ങളുടെ മനസിലില്ലെന്നര്ത്ഥം.

ഹെഡ്ലൈന്
ഇതാണ് ഹെഡ്ലൈന്. ഇത് നിങ്ങളുടെ ബുദ്ധിയെയാണ് കാണിയ്ക്കുന്നത്. ഇത് ആയുര്രേഖയുമായി കൂട്ടിമുട്ടിയിട്ടുണ്ടെങ്കില്ഡ നിങ്ങള്‍ ചിന്തകളില്‍ ബാലന്‍സ് പുലര്‍ത്തുന്ന ആളാണെന്നര്ത്ഥം. ഇത് വളരെ നീണ്ടതാണെങ്കില്‍ മറ്റുള്ളവരാണ് നിങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നര്ത്ഥം. പല ലൈനുകളുണ്ടെങ്കില്‍ വളരെ സ്മാര്ട്ടാണെന്നര്ത്ഥം.

ഫേറ്റ് ലൈന്‍
ഇതാണ് ഫേറ്റ് ലൈന്‍ അഥവാ ഭാവിരേഖ. ഇത് കട്ടിയുള്ളതെങ്കില്‍ നാടകീയമായ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നര്‍ത്ഥം. ഇത് കട്ടി കുറഞ്ഞതെങ്കില്‍ മറ്റുള്ളവരാണ് നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നര്‍ത്ഥം. രണ്ടില്‍ കൂടുതല്‍ ലൈനുകളുണ്ടെങ്കില്‍ പ്രസിദ്ധിയും ബു്ദ്ധിയും കാണിയ്ക്കുന്നു.

ധനരേഖ
മോതിരവിരലിനു താഴെ നിന്നും തുടങ്ങുന്ന ഈ ധനരേഖ ചെറുതെങ്കില്‍ പണത്തോട് അധികം താല്പര്യമില്ലെന്നു കാണിയ്ക്കുന്നു. നീണ്ടതെങ്കില്‍ പണം നിങ്ങള്‍ക്കു വളരെ പ്രധാനമെന്നും കാണിയ്ക്കുന്നു.

ബ്രേസ്ലെറ്റ്
ബ്രേസ്ലെറ്റ് എന്നറിയപ്പെടുന്ന ഇത്തരം രേഖകള്‍ കൂടുതലെങ്കില്‍ ധാരാളം പണം ലഭിയ്ക്കുമെന്നര്‍ത്ഥം. കുറവെങ്കില്‍ കുറവും. എണ്ണം കൂടുന്നതിനനുസരിച്ചു പണവും കൂടും.

ഹാപ്പിനസ് ലൈന്‍
മത്സ്യാകൃതിയില് ഇടതുകയ്യില്‍ കാണുന്ന രേഖയാണ് സന്തോഷരേഖ അഥവാ ഹാപ്പിനസ് ലൈന്‍. ഇത് വളരെ അപൂര്‍വം കണ്ടുവരുന്ന ഒ്ന്നാണ്. ഇത് സന്തോഷവും വിജയവും സൂചിപ്പിയ്ക്കുന്നു. ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...
https://www.facebook.com/boldskymalayalam?fref=ts



Click it and Unblock the Notifications
