Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
രക്തദാഹികളായ ആത്മാക്കളുണ്ട് ഈ കലാലയങ്ങളില്‍
കോളജ് ജീവിതം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണ് നല്‍കുക. ജീവിതത്തിലെ തന്നെ വഴിത്തിരിവ് ആരംഭിയ്ക്കുന്നത് പലപ്പോഴും കോളേജ് ജീവിതത്തില്‍ നിന്നായിരിക്കും. ജീവിതം മുഴുവന്‍ ഓര്‍ത്തു വെയ്ക്കാനുള്ള സുവര്‍ണ
നിമിഷങ്ങളായിരിക്കും പലപ്പോഴും കോളേജ് ജീവിതം നമുക്ക് സമ്മാനിയ്ക്കുന്നത്.
എന്നാല്‍ ഇത്തരം നല്ല ഓര്‍മ്മകള്‍ മാത്രമല്ല ചില മോശം ഓര്‍മ്മകളും കോളജ് ജീവിതം നമുക്ക് നല്കുന്നു. ചരിത്രത്തില്‍ ഇടം നേടിയ ചില ദുരൂഹമായ കോളേജുകള്‍ ഉണ്ട് നമ്മുടെ ഇന്ത്യയില്‍. ഇങ്ങനെയും പ്രേതങ്ങളുണ്ടോ?
നിങ്ങളിലാരെങ്കിലും ആ കോളജില്‍ പഠിക്കുന്നവരാണെങ്കില്‍ അല്പം ശ്രദ്ധിയ്ക്കുന്നത് നന്നായിരിക്കും. ഏതൊക്കെയാണ് ഇത്തരത്തില്‍ ദുരൂഹത നിറഞ്ഞ കോളേജുകള്‍ എന്നു നോക്കാം.

എന്‍ ഐ ടി ഹമീര്‍പൂര്‍
ഇവിടെ കോളജിലല്ല കോളജ് ഹോസ്റ്റലിലാണ് പ്രശ്നം. ഇവിടെയുള്ള കൈലാഷ് ബോയ്സ് ഹോസ്റ്റലില്‍ സി ബ്ലോക്കിലെ റൂമില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനു ശേഷം നിരവധി പ്രശ്നങ്ങള്‍ ആ ഹോസ്റ്റലില്‍ സംഭവിച്ചിടിടുണ്ടെന്നാണ് പറയപ്പെടുന്നത്.

വുമണ്‍സ് കോളേജ്, കല്‍ക്കട്ട
സര് വാറന്‍ ഹേസ്റ്റിങ്സിന്റെ വീട് എന്നാണ് ഈ കോളജ് അറിയപ്പെടുന്നത്. കാരണം അദ്ദേഹത്തിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം ഈ കോളേജിന്റെ മുക്കിലും മൂലയിലും ഉണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

കൈരാറ്റാബാദ് സയന്‍സ് കോളേജ്, ഹൈദ്രാബാദ്
ഹൈദ്രാബാദിലെ ഈ കോളജില്‍ പ്രേതസാന്നിധ്യത്തിന്റെ ശക്തമായ തെളിവുകളാണ് വിദ്യാര്‍ത്ഥികള്‍ നിരത്തുന്നത്. അസ്ഥി കൂടങ്ങള്‍ നടക്കുന്നതായും, ശല്യപ്പെടുത്തുന്ന രീതിയിലുള്ള ശബ്ദങ്ങളും എല്ലാം കേള്‍ക്കാറുണ്ട്.

ക്രിസ്ത്യന്‍ കോളജ്, മദ്രാസ്
നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന മദ്രാസ് ക്രിസ്ത്യന്‍ കോളജാണ് മറ്റൊന്ന്. ആളൊഴിഞ്ഞ കെമിസ്ട്രി ലാബില്‍ നിന്ന് പലപ്പോഴും അടക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഏതോ ഒരു പ്രൊഫസര്‍ ആളില്ലാത്ത സമയങ്ങളില്‍ ക്ലാസ്സെടുക്കാറുണ്ടെന്നും പറയപ്പെടുന്നു.

പൂണെ യൂണിവേഴ്സിറ്റി
ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റിയാണ് ഇത്. എന്നാല്‍ ലോകത്തിലെ ദുരൂഹത നിറഞ്ഞ കോളജുകളില്‍ പ്രശസ്തവുമാണ് ഇത്. 1886-ല്‍ ആസ്ട്രേലിയന്‍ യുവതിയായ ആലിസ് റിച്ച്മെന്‍ കോളറ വന്ന് ഇവിടെ വച്ച് മരണപ്പെട്ടിട്ടുണ്ട്. അതായിരിക്കും കോളജിലെ ദുരൂഹതകള്‍ക്ക് പിന്നില്‍ എന്നാണ് വിശ്വാസം.

എന്‍ ഐ ടി റൂര്‍ക്കേല
ശ്മശാനത്തിനു മുകളിലാണ് ഈ കോളജ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പല തവണയായി പാത്രങ്ങള്‍ തനിയേ നിലത്തു വീണുടയുന്നതിനും ഭയാനകമായ ശബ്ദം കേള്‍ക്കുന്നതിനും സാക്ഷിയായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല പലപ്പോഴായി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് എല്ലുകളും മറ്റും ലഭിച്ചിട്ടുണ്ട്.

സെന്റ് ബെദീസ് കോളജ്, ഷിംല
പ്രീതി സിന്റയുടെ പേരില്‍ അറിയപ്പെടാനുള്ള ഭാഗ്യം ഈ കോളജിനുണ്ട് കാരണം അവര്‍ ബിരുദം സ്വന്തമാക്കിയത് ഇവിടെ നിന്നാണെന്നതു തന്നെ. എന്നാല്‍ ദുരൂഹത നിറഞ്ഞ കാര്യത്തില്‍ ഈ കോളജും പിന്നിലല്ല. ഡൈനിംഗ് ഹാളില്‍ നിന്നും ഇടയ്ക്കിടയ്ക്ക് അതിഭയാനകമായ ശബ്ദം കേള്ക്കാറുണ്ടന്നാണ് ദൃക്സാക്ഷികളായി വിദ്യാര്‍ത്ഥികളുടെ വിവരണം.

ഐ ഐ ടി റൂര്‍ക്കി
കോളജിലെ ഒരു മുറിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ വിദ്യാര്‍ത്ഥിയുടെ ആത്മാവ് കൊളജ് ഹോസ്റ്റലിലും പരിസരങ്ങളിലുമായി ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് വിശ്വാസം.



Click it and Unblock the Notifications
