Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
തിങ്കളാഴ്ചയാണോ ജനിച്ചത്, അതോ.....
ജന്മനാ ഉള്ളതാണെന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. സ്വഭാവമാകാം, ശീലങ്ങളാകാം, ശരീരമാകാം.
ഒരാളെക്കുറിച്ചു പറയാനും വഴികളേറെയുണ്ട്. മുഖം നോക്കി പറയാം, കൈ നോക്കി പറയാം, സോഡിയാക് സൈനും നാളുമെല്ലാം നോക്കിപ്പറയാം. നഖത്തിന് വളവെങ്കില്‍ കാര്യം ഗുരുതരം
ഇതുപോലെ ഏതു ദിവസമാണ്, അതായത് തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ഏതു ദിവസമാണ് ജനിച്ചതെങ്കില്‍ ഇതു നോക്കിയും സ്വഭാവം പറയാനാകും.

ഞായറാഴ്ച
ഞായറാഴ്ച ജനിച്ചവര്‍ പെട്ടെന്ന് അസ്വസ്ഥരാകുന്ന സ്വഭാവമുള്ളവരാണ്. ജോലികള്‍ ചിലപ്പോള്‍ പൂര്‍ത്തിയാകാതെ വിടുന്നവര്‍. വളരെ സെന്‍സിറ്റീവായ ഇവര്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ചെന്തു പറയുന്നുവെന്നതില് ഏറെ ബോധവാന്മാരുമായിരിയ്ക്കും. പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരായിരിയ്ക്കും. ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവര്‍.

തിങ്കളാഴ്ച
തിങ്കളാഴ്ച ജനിച്ചവര്‍ കുടുംബവുമായി ഏറെ അടുപ്പമുള്ള, സര്‍ഗാത്മകതയുള്ളവരായിരിയ്ക്കും. വിജയിക്കാന്‍ വേണ്ടി മത്സിരിയ്ക്കുന്നവരും വിജയം ലഭിയ്ക്കുന്നവരും. ഏവര്‍ക്കും തുല്യത വേണമെന്നു വാദിയ്ക്കുന്നവര്‍.

ചൊവ്വാഴ്ച
ചൊവ്വാഴ്ച ജനിച്ചവര്‍ സെന്‍സിറ്റീവായിരിയ്ക്കും. എന്നാല്‍ ധാരാളം ഊര്‍ജം കൈമുതലായുള്ളവര്‍. കരിയറില്‍ വിജയിക്കുന്ന ഇവര്‍ സത്യം മാത്രം പറയാന്‍ ശ്രമിയ്ക്കുന്നവരുമായിരിയ്ക്കും. ചിലപ്പോള്‍ സത്യം പറയുന്നതിലൂടെ മററുള്ളവരെ വേദനിപ്പിയ്ക്കുന്നവരും. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയുന്നവര്‍.

ബുധനാഴ്ച
ജോലിയെ ഇഷ്ടപ്പെട്ടാല്‍ ഇത് പെട്ടെന്നു പഠിച്ചെടുക്കുന്ന, മിടുക്കു കാണിയ്ക്കുന്ന പ്രകൃതക്കാര്‍. ഏതു ഗ്രൂപ്പിനൊപ്പവും ജോലി ചെയ്യാന്‍ കഴിയുന്നവരാണ് ബുധനാഴ്ചക്കാര്‍ എന്നാല്‍ ചിലപ്പോള്‍ വേണ്ട രീതിയി്ല്‍ ആസൂത്രണമില്ലാത്തവരും.

വ്യാഴാഴ്ച
വ്യാഴാഴ്ച ജനിച്ചവര്‍ ആകര്‍ഷണം കൂടുതലുള്ളവരാരിയിക്കും. നേതൃഗുണമുള്ളവര്‍. ലക്ഷ്യം കാണുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നവര്‍. സ്വന്തം കാലില്‍ നില്ക്കാന് കഴിയുന്ന ഇവര്‍ ശുഭാപ്തി വിശ്വാസക്കാരുമായിരിയ്ക്കും. ബഹുമാനം അര്‍ഹിയ്ക്കുന്നവര്‍ക്ക് അതു നല്കുന്നവര്.

വെള്ളിയാഴ്ച
വെള്ളിയാഴ്ച ജനിച്ചവര്‍ ഏറെ ബുദ്ധിയുള്ളവരായിരിയ്ക്കും. ആത്മീയ കാര്യങ്ങളോട് താല്പര്യമുള്ളവര്. എന്നാല്‍ തിരിച്ചടികളില്‍ പതറി നില്ക്കുന്ന പ്രകൃതക്കാര്‍. കഴിഞ്ഞു പോയ പരാജയങ്ങളെക്കുറിച്ചു വിഷമിയ്ക്കുന്നവര്‍.

ശനിയാഴ്ച
ശനിയാഴ്ച ജനിച്ചവര്‍ വളരെ ആത്മവിശ്വാസമുള്ളവരായിരിയ്ക്കും. എന്നാല്‍ മറ്റുള്ളവരുടെ മുന്നില്‍ അല്പം പ്രൗഢിയും ഗമയുമെല്ലാം കാണിയ്ക്കുന്ന തരമായിരിയ്ക്കും. നിങ്ങളുടെ രൂപത്തെപ്പറ്റി അല്പം അഹങ്കാരമുള്ള ഇവര്‍ അണിഞ്ഞൊരുങ്ങുന്നതിനും കൂടുതല്‍ സമയമെടുക്കും. വിശ്വസിയ്ക്കാവുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍ കൂടിയായിരിയ്ക്കും നിങ്ങള്‍.



Click it and Unblock the Notifications
