For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനയില്‍ നിന്നും പുറത്തു ചാടും രഹസ്യങ്ങള്‍ !!

|

സ്‌ത്രീ ശരീരത്തിലെ സെന്‍സിറ്റീവ്‌ ഭാഗങ്ങളിലൊന്നാണ്‌ വജൈന അഥവാ യോനി. ഒരുപാടു രഹസ്യങ്ങള്‍ ഒളിച്ചിരിയ്‌ക്കുന്ന ഒരു ഭാഗമെന്നു വേണമെങ്കില്‍ പറയാം.

സെക്‌സിനായും പ്രത്യുല്‍പാദനത്തിനുമായും മാത്രമുള്ള അവയവമെന്ന ധാരണ മാറ്റണം. വാസ്‌തവത്തില്‍ വജൈന ശാരീരിക ആരോഗ്യത്തിന്‌ പ്രത്യേക പങ്കു വഹിയ്‌ക്കുന്ന ഒന്നാണ്‌.

വജൈനയെപ്പറ്റി അറിയാത്ത പല രഹസ്യങ്ങളുമുണ്ട്‌. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

ക്ലിറ്റോറിസ്‌

ക്ലിറ്റോറിസ്‌

വജൈനയ്‌ക്കുള്ളിലെ ക്ലിറ്റോറിസ്‌ എന്ന ഭാഗമാണ്‌ സ്‌ത്രീയ്‌ക്ക്‌ സെക്‌സിനുള്ള ഉത്തേജനവും രതിമൂര്‍ഛയുമെല്ലാം നല്‍കുന്നത്‌. 8000 നാഡികള്‍ ഇവിടെ സംഗമിയ്‌ക്കുന്നുണ്ട്‌. പുരുഷനില്‍ ഇത്‌ 4000 മാത്രമാണ്‌.

ലൂബ്രിക്കന്റ്‌

ലൂബ്രിക്കന്റ്‌

സ്‌ക്വലീന്‍ എന്നൊരു ലൂബ്രിക്കന്റ്‌ വജൈനയ്‌ക്കുള്ളിലുണ്ട്‌. ഇത്‌ തിമിംഗലത്തിന്റെ ലിവറിലുമുണ്ട്‌.

സെക്‌സ്‌

സെക്‌സ്‌

സെക്‌സ്‌ കൂടുതലാകുന്നത്‌ വജൈനയുടെ ഇലാസ്റ്റിസിറ്റി കളയുന്നില്ല. ഇത്‌ പൂര്‍വസ്ഥിതി പ്രാപിയ്‌ക്കും. ഇതിനു സാധ്യതയുള്ളത്‌ പ്രായമേറുമ്പോഴും പ്രസവസമയത്തുമാണ്‌.

യോനീമുഖത്തു

യോനീമുഖത്തു

യോനീമുഖത്തു കൂടി എന്തു വസ്‌തുവും ഉള്ളിലെത്തുമെന്ന ചിന്ത ശരിയല്ല. ഉദാഹരണത്തിന്‌ ആര്‍ത്തവസമയത്ത്‌ ഉള്ളിലേയ്‌ക്കു കടത്തി വയ്‌ക്കുന്ന ടാമ്പൂണുകള്‍ ഉള്ളിലേയ്‌ക്കിറങ്ങിപ്പോകുമെന്ന ധാരണ വേണ്ട. ബീജത്തിനു മാത്രമേ സ്വാഭാവിമായി യോനീമുഖത്തു കൂടി ഉള്ളിലെത്താന്‍ സാധിയ്‌ക്കൂ.

വജൈനയുടെ ഉള്‍ഭാഗം

വജൈനയുടെ ഉള്‍ഭാഗം

വജൈനയുടെ ഉള്‍ഭാഗം ഉള്ളിലേയ്‌ക്കു വളഞ്ഞ്‌ ഒരു സോക്‌സിന്റെ ആകൃതിയിലാണ്‌ യൂട്രസിലെത്തുന്നത്‌.

ഓര്‍ഗാസത്തിന്റെ കാര്യത്തില്‍

ഓര്‍ഗാസത്തിന്റെ കാര്യത്തില്‍

ഓര്‍ഗാസത്തിന്റെ കാര്യത്തില്‍ സ്‌ത്രീയെ വെല്ലാന്‍ പുരുഷനാകില്ല. ഒരു മണിക്കൂറില്‍ 134 തവണ ഓര്‍ഗാസമുണ്ടായ സ്‌ത്രീയുണ്ട്‌. പുരുഷന്റെ കാര്യത്തിലിത്‌ 16 മാത്രമാണ്‌.

 ചര്‍മം

ചര്‍മം

മുഖ, ശരീര ചര്‍മം പോലെ വജൈനയിലും ചുളിവുകളുണ്ടാകും, ഇത്‌ അയയുകയും ചെയ്യും.

രോമത്തിന്റെ ആയുസ്‌

രോമത്തിന്റെ ആയുസ്‌

വജൈനല്‍ ഭാഗത്തെ രോമത്തിന്റെ ആയുസ്‌ 3 ആഴ്‌ച മാത്രമാണ്‌. നമ്മുടെ തലമുടിയുടെ ആയുസാകട്ടെ, 7 വര്‍ഷവും.

വജൈനയ്‌ക്ക്‌

വജൈനയ്‌ക്ക്‌

വജൈനയ്‌ക്ക്‌ കൊളുത്തിട്ടതു പോലെ പിടിയ്‌ക്കാനുള്ള കഴിവുണ്ട്‌. പ്രത്യേകിച്ചു സെക്‌സ്‌ സമയത്ത്‌.

വജൈനയ്‌ക്കു മറയ്‌ക്കാന്‍ രഹസ്യങ്ങളേറെ!!

സെക്‌സ്‌ സമയത്ത്‌ വജൈനയ്‌ക്കും ഉദ്ധാരണമുണ്ടാകുന്നുണ്ട്‌. ഇത്‌ 200 മടങ്ങ്‌ വികസിയ്‌ക്കുകയും ചെയ്യും.

പെല്‍വിക്‌ പ്രോലാപ്‌സ്‌

പെല്‍വിക്‌ പ്രോലാപ്‌സ്‌

പെല്‍വിക്‌ പ്രോലാപ്‌സ്‌ എന്ന ഒരു അവസ്ഥ അപൂര്‍വമായെങ്കിലും സംഭവിയ്‌ക്കാറുണ്ട്‌. വജൈന തൂങ്ങി കാലുകള്‍ക്കിടിയിലേയ്‌ക്കെത്തുന്ന ഒരു അവസ്ഥ. ഇത്‌ തിരികെ സര്‍ജറിയിലൂടെ പൂര്‍വസ്ഥാനത്തെത്തിയ്‌ക്കാം.

മെഡിക്കല്‍ ചരിത്രത്തില്‍

മെഡിക്കല്‍ ചരിത്രത്തില്‍

മെഡിക്കല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിയ്‌ക്കുന്ന ഒരു സംഭവമുണ്ട്‌. ഒരു ഡോക്ടര്‍ ഒരിക്കല്‍ മുളച്ച ഉരുളക്കിഴങ്ങ്‌ സ്‌ത്രീയുടെ യോനിയില്‍ നിന്നും നീക്കം ചെയ്‌തു. ഗര്‍ഭധാരണം തടയാന്‍ യുവതിയുടെ അമ്മ ഉപദേശിച്ചു കൊടുത്ത വഴിയായിരുന്നുവത്രെ ഉരുളക്കിഴങ്ങു സൂത്രം.ആദ്യരാത്രിയും കന്യകാത്വവും രക്തസ്രാവവും

English summary

Secretes About Vagina That Surprise You

Secretes About Vagina That Surprise You, Read more to know about,
Story first published: Wednesday, September 28, 2016, 8:56 [IST]
X
Desktop Bottom Promotion