Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
മതങ്ങള്‍ കേവലം ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മാത്രമുള്ളതാണെന്ന ധാരണ തെറ്റാണ്. ഇവ മനുഷ്യാരാശിയുടെ നന്മയുദ്ദേശിച്ചു കൂടിയുള്ളതാണ്.
ഓരോ മതവും അനുശാസിയ്ക്കുന്ന കര്‍ത്തവ്യങ്ങളുണ്ട്. അവകാശങ്ങളുണ്ട്. സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും.
ഇപ്രകാരം ഇസ്ലാംമതം ഭാര്യയ്ക്ക് ഉറപ്പു നല്കുന്ന ചില കാര്യങ്ങളുണ്ട്. ഭര്ത്താക്കന്മാര് പാലിയ്ക്കേണ്ട ചില ഉത്തരവാദിത്വങ്ങള്‍, കടമകള്‍. മുസ്ലീം ഭാര്യമാരുടെ ചില അവകാശങ്ങള്‍. ഇവയെക്കുറിച്ചറിയൂ, പെണ്ണ് ആണാകാന്‍ നോക്കിയാല്‍

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭര്‍ത്താവ് ഭാര്യയ്ക്കായി ചെലവു ചെയ്യണം. ഭക്ഷണം നല്‍കണം. ഇക്കാര്യത്തില്‍ ധൂര്‍ത്തു പാടില്ല, പിശുക്കുമരുത്.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭര്‍ത്താവ് ഭാര്യയ്ക്കായി ചെലവു ചെയ്യണം. ഭക്ഷണം നല്‍കണം. ഇക്കാര്യത്തില്‍ ധൂര്‍ത്തു പാടില്ല, പിശുക്കുമരുത്.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയോട് ദയ വേണം. ഭാര്യയോടു ദയ കാണിയ്ക്കുന്ന ഇസ്ലാം പുരുഷന് മികച്ചവനാണെന്ന് മുഹമ്മദ് നബി പറയുന്നു. ഭാര്യയെ യാതൊരു കാരണവശാലും ഉപദ്രവിക്കരുത്.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയെ സ്നേഹിയ്ക്കണം. വാക്കുകള്‍ കൊണ്ട്, വീട്ടുപണികളില്‍ സഹായിച്ച്, ലാളിച്ച്, ഭക്ഷണം പങ്കുവച്ച്, ഒരുമിച്ചുറങ്ങി.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭര്‍ത്താവ് ഭാര്യയെ പഴിയ്ക്കരുത്, അവളുടെ രൂപത്തെ അവഹേളിയ്ക്കരുത്, ഭാര്യയെ വച്ചു സത്യം ചെയ്യരുത്.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയെ പുറത്തു വച്ച് അവഗണിയ്ക്കുകയോ ബഹിഷ്ക്കരിയ്ക്കുകയോ അരുത്, തക്കതായ ന്യായമുണ്ടെങ്കില്‍ വീടിനകത്തു മാത്രം

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയുടെ രഹസ്യങ്ങള്‍ പരസ്യമാക്കരുത്. പ്രത്യേകിച്ചു ഭാര്യയെ ലൈംഗിതാല്പര്യത്തോടെ സമീപിയ്ക്കുമ്പോള്‍ ഭാര്യ നിരാകരിയ്ക്കുന്നതിനെ തുടര്‍ന്ന്. ഇത്തരക്കാരെ വളരെ മോശം ആളുകളുടെ ഗണത്തിലാണ് അള്ളാഹു പെടുത്തുക.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയെ വെറുക്കരുത്. നല്ല ഗുണങ്ങള്‍ കാണുക, കുറവുകളെ അവഗണിയ്ക്കുക.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയുടെ ജോലികള്‍ എളുപ്പമാക്കാന്‍ ഭര്‍ത്താവിനാല്‍ കഴിയുന്ന സഹായം ചെയ്യുക.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയോട് നല്ല പെരുമാറ്റമായിരിയ്ക്കണം. മര്യാദാപൂര്‍ണമായ പെരുമാറ്റം. പുറമയേക്കു മര്യാദ കാണിച്ച് ഭാര്യയോട് കാണിയ്ക്കാതിരിയ്ക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിയ്ക്കാനാവില്ല.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയെ ദുര്‍പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും തടയുക. ഇപ്രകാരം നരകത്തീയില്‍ പതിയ്ക്കുന്നതു തടയുക.

മുസ്ലീം ഭാര്യയറിയാന് (ഭര്‍ത്താവും)!!
ഭാര്യയെ അന്യപുരുഷന്മാര്ക്കു മുന്നില്‍ വെളിപ്പെടുത്തരുത്. അവര്‍ അന്യപുരുഷനോടു സംസാരിയ്ക്കാനുള്ള സാഹചര്യങ്ങളും ഒഴിവാക്കുക.



Click it and Unblock the Notifications
