Latest Updates
-
'പഞ്ചസാരയില്ല', '100% പ്രകൃതിദത്തം': ഭക്ഷണപ്പൊതികളിലെ കബളിപ്പിക്കലുകൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന മുന്നറിയിപ്പ് -
ഇന്ന് രവി യോഗം: കരിയറിൽ വൻ വിജയം നേടാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ജിമ്മിൽ പോകണ്ട, പട്ടിണി കിടക്കണ്ട! തടി കുറയ്ക്കാൻ രുജുത ദിവേക്കർ പറയുന്ന 3 ലളിത വഴികൾ -
വിംബിൾഡൺ ആവേശത്തിൽ ഉറക്കമൊഴിച്ചോ? രാവിലെ മുഖം വീർത്തിരിക്കാതിരിക്കാൻ ഈ ലളിത വിദ്യകൾ പരീക്ഷിക്കൂ -
മൃഗങ്ങൾ കടിച്ചാൽ മഞ്ഞൾപ്പൊടി പുരട്ടാറുണ്ടോ? ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുംബൈയിലെ റെഡ് അലർട്ട്: വീട്ടിലിരുന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുത്തനെ ഉയർത്താൻ ഈ 4 വഴികൾ! -
കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും യാത്ര ചെയ്യുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
ആമസോൺ പ്രൈം ഡേ: തടി കുറയ്ക്കാൻ വീട്ടിലിരുന്ന് വ്യായാമം ചെയ്യാം; ഈ ഡീലുകൾ മിസ്സാക്കരുത്! -
ഡൽഹിയിലെ മഴക്കാലം; ചർമ്മവും മുടിയും അണുബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആകാശത്ത് വിസ്മയം! ശുക്രൻ ചിങ്ങം രാശിയിലേക്ക്; മകം നക്ഷത്രത്തിനരികിലെ ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്
ജിഷയുടെ കൊലപാതകിയുടെ രഹസ്യങ്ങള്‍
കോളിളക്കം സൃഷ്ടിച്ച ജിഷ കൊലപാതകത്തിലെ ചുരുളഴിയുമ്പോള്‍ അന്വേഷണസംഘത്തെ പ്രതിയിലേയ്ക്കു നയിക്കാന്‍ പ്രധാന കാരണമായത് കൊലപാതകിയുടെ മനശാസ്ത്രം തന്നെയായിരുന്നു. ഇതേ രീതിയിലുള്ള കൊല കേരളത്തിലുള്ളവര്‍ നടത്തില്ലെന്ന ആദ്യകണക്കുകൂട്ടല്‍ പിഴച്ചില്ലെന്നു പറയാം.
കൊലപ്പെടുത്തിയതല്ല, ഇതോടനുബന്ധിച്ചു നടത്തിയ ക്രൂരപീഡനങ്ങളാണ് മനസാക്ഷിയെ ഞെട്ടിയ്ക്കുന്നതെന്നു പറയാം. ഒരു മനുഷ്യന് ഇത്രയെല്ലാം ക്രൂരത ചെയ്യാനാകുമോയെന്നു നാം ചോദിച്ചു പോകുന്ന നടപടികളാണ് പ്രതിയെന്നു കരുതുന്നയാളില് നിന്നുണ്ടായത്.

ഇത്തരം മാനസികാവസ്ഥകളിലേയ്ക്കു മനുഷ്യന് എത്തിപ്പെടുന്നതിനു പുറകില്‍ പല ഘടകങ്ങളുമുണ്ട്, ഇവരെ സ്വാധീനിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്.
വളര്‍ന്ന വരുന്ന സാഹചര്യം ഒരു മനുഷ്യന്റെ മാനസികാവസ്ഥയെ സ്വാധീനിയ്ക്കും. മോശം സാഹചര്യങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വരുന്നവര്‍ക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകും.

ചെറുപ്പത്തില്‍ ഇത്തരം ചുറ്റുപാടുകളില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് വളരുമ്പോള്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതിനു കാരണം ശരിയും തെറ്റും തിരിച്ചറിയാനാകാത്ത സമയത്ത് കണ്മുന്നില് കാണുന്ന സംഭവങ്ങള്‍ മനസില്‍ പതിയുന്നതും ഇത് ശരിയാണെന്നു കരുതുന്നതുമാണ്.
ദുശീലങ്ങള്‍, അതായത് മദ്യപാനം, ഡ്രഗ്സ് തുടങ്ങിയവ പ്രത്യേകിച്ചും മനുഷ്യനു ചിന്തിയ്ക്കാനുള്ള കഴിവിനു മേല്‍ ആധിപത്യമുറപ്പിയ്ക്കും. ഇവ പലപ്പോഴും പെട്ടെന്നുള്ള പ്രകോപനങ്ങള്‍ക്കും ക്രൂരതകള്‍ക്കും വഴി വയ്ക്കും.

തങ്ങളുടെ താല്പര്യങ്ങള് നിറവേറ്റാന്‍ ഏതു മാര്‍ഗവും സ്വീകരിയ്ക്കാനുള്ള മാനസികാവസ്ഥ പലര്‍ക്കുമുണ്ടാകും. ജിഷയുടെ കൊലപാതകം നടത്തിയാള്‍ക്ക് ലൈംഗികതാല്പര്യമുണ്ടായതാണ് ഒരു കാരണം.
ചെയ്യുന്ന പ്രവൃത്തിയുടെ തെറ്റും ശരിയും തിരിച്ചറിയാനാകാത്തതും മറ്റുള്ളവരുടെ പ്രേരണയാല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരും കുറവല്ല.
മാനസിക പ്രശ്നങ്ങളുള്ളവര്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ക്കു പുറകിലുണ്ടാകാറുണ്ടെന്നതും വാസ്തവമാണ്. ഈ സോഡിയാക് സൈനിലുള്ളവരെ വിശ്വസിയ്ക്കരുത്!!



Click it and Unblock the Notifications