Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
ഇതെല്ലാ സ്ത്രീയ്ക്കും നിഷ്പ്രയാസം ചെയ്യാം
സ്ത്രീ പുരുഷന്റെ തണലില് നില്ക്കാനുള്ളവളല്ലെന്ന് തെളിയ്ക്കുന്ന ചില ചിത്രങ്ങള് നോക്കാം.
ഒരു ചിത്രത്തിന് പല കാര്യങ്ങളും പറയാന് കഴിയും. ചിലപ്പോള് ഒരു ലേഖനം കൊണ്ടോ കഥ കൊണ്ടോ പറയാന് കഴിയാത്തത് പോലും ചില ചിത്രങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന് കഴിയും. അത്രയേറെ ശക്തമായിരിക്കും പല ചിത്രങ്ങളും. ലോകപ്രശസ്ത ഫോട്ടോഗ്രാഫര് ക്രിസ് ക്രിസ്മാന് തന്റെ പുതിയ പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നത് തന്നെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. നിങ്ങളുടെ ജന്മമാസം 2017-ല് നേട്ടം തരുമോ?
സ്ത്രീകള്ക്ക് ചെയ്യാന് പറ്റാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്. സമൂഹത്തില് തുല്യാവകാശത്തിനായി വര്ഷങ്ങളായി യുദ്ധം ചെയ്യുന്നവരാണ് സ്ത്രീകള്. ഈ ചിത്രങ്ങള് പറയുന്നതെന്തെന്ന് നോക്കാം.

കടലില് പോകാം മീന് പിടിയ്ക്കാം
കടലില് പോകുന്നതും മീന് പിടിയ്ക്കുന്നതും എല്ലാം എന്നും പുരുഷ കേന്ദ്രീകൃതമായിട്ടുള്ള ജോലികളാണ്. എന്നാല് സാഡി സാമുവല് കടല് ഞണ്ടിനെ പിടിയ്ക്കുന്നതില് സ്പെഷ്യലിസ്റ്റാണ്.

ഡിസൈനര് മാത്രമല്ല മരപ്പണിക്കാരി കൂടി
മരപ്പണിയൊക്കെ കാലങ്ങളായി പുരുഷന്മാര് കൈയ്യടക്കി വെച്ചിരിയ്ക്കുന്ന മേഖലയാണ്. എന്നാല് മിര നഖാഷിമ വളരെ ഉത്തരവാദിത്വത്തോടു കൂടിയും ആസ്വദിച്ചും ചെയ്യുന്ന ഒരു ജോലിയാണ് ഇതെന്ന കാര്യത്തില് സംശയമില്ല.

പന്നി വളര്ത്തല്
പന്നി വളര്ത്തലിലും ഉണ്ട് ഒരു പെണ് ശബ്ദം. നാന്സി പോളി എന്ന വനിതയാണ് ഇതിനായി ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നത്.

ഖനനം നിസ്സാരമല്ല
ഖനനത്തിനായി ഒരു കാലത്ത് പുരുഷന് മാത്രമാണ് ഇറങ്ങിയിരുന്നത്, എന്നാല് ഇനി കരോള് വാണ് എന്ന സ്ത്രീശബ്ദം കൂടി ഇതിന് പിന്നില് ഉണ്ട്.

ഫയര് ഫൈറ്റര്
ഫയര്ഫൈറ്റര് എന്ന് തന്നെ പറയാവുന്ന ജോലിയാണ് മൈന്ഡി ഗബ്രിയേല് എന്ന സ്ത്രീ ചെയ്യുന്നത്.

ട്രക്ക് ഡ്രൈവര്
ഹെവി വെഹിക്കിള് ഡ്രൈവിംഗ് എപ്പോഴും പുരുഷന്റെ കീഴിലായിരുന്നു. എന്നാല് ഇന്ന് സ്ത്രീയായ ലീന് ജോണ്സണ് ട്രക്ക് ഡ്രൈവര് ആയി ജോലിയെടുക്കുന്നു.

പ്രോപ്പര്ട്ടി ഡെവലപ്പര്
സ്ഥലം വില്പ്പനയ്ക്കാണെങ്കിലും വാങ്ങാനാണെങ്കിലും ഇടനിലക്കാരായി പുരുഷനെയാണ് നമുക്ക് കാലങ്ങളായി സങ്കല്പ്പിക്കാന് കഴിയുകയുള്ളൂ. എന്നാല് ഇന്ന് ആലിസണ് ഗോള്ഡ് ബ്ലം പ്രോപ്പര്ട്ടി ഡെവലപ്പര് ആയി ജോലി ചെയ്യുന്നു.

ജിയോളജിസ്റ്റ്
ജിയോളജിസ്റ്റ് ആയി ഒരു സ്ത്രീയെ സങ്കല്പ്പിച്ച് നോക്കൂ. അത്രയേറെ ബുദ്ധിമുട്ടേറിയ ജോലിയാണ് ഇത് ക്രിസ് അല്വേര്സ് ആണ് ഈ ജോലിയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇറങ്ങിപ്പുറപ്പെട്ടത്.

ടാക്സിഡെര്മിറ്റ്
ടാക്സിഡെര്മിറ്റ് ആണ് മറ്റൊരു സ്ത്രീകള് കടന്നു ചെല്ലാന് ഭയക്കുന്ന മറ്റൊരു ജോലി. എന്നാല് ബെത്ത് ബിവര്ലി ധൈര്യമായി ഈ ജോലിയും ഏറ്റെടുത്തു.



Click it and Unblock the Notifications
