Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
വെള്ളക്കുപ്പിയുടെ നമ്പര്‍ പറയും സത്യങ്ങള്‍
മിക്കവാറും പേര് ശ്രദ്ധിച്ചിരിയ്ക്കാന് സാധ്യത കുറവാണ്. വെള്ളം കിട്ടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ തലകീഴായി പിടിച്ചു നോക്കിയാല്‍ ഇതിന്റെ അടിഭാഗത്തായി ഒരു നമ്പര്‍ എഴുതിയിരിയ്ക്കുന്ന കാണാം, ഒരു ചെറിയ ട്രയാംഗിള്‍ ഷേപ്പിനുള്ളിലായി ഒരു നമ്പര്‍.
ആ ബോട്ടിലുണ്ടാക്കാന് ഉപയോഗിച്ചിരിയ്ക്കുന്ന കെമിക്കലുകളുടെ അളവാണ് നമ്പര്‍ വെളിപ്പെടുത്തുന്നത്. ഏതുതരം കെമിക്കല്‍ കൊണ്ടാണ് ഇത് നിര്മിച്ചിരിയ്ക്കുന്നതെന്നും ഈ കുപ്പി എത്ര തവണ ഉപയോഗിയ്ക്കാമെന്നുമെല്ലാം ഇത് വെളിപ്പെടുത്തുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ,

നമ്പര്‍1
നമ്പര്‍1 എന്നത് സൂചിപ്പിയ്ക്കുന്നത് ഇത് സാധാരണ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കുന്നതാണെന്നാണ്. അതായത്,പോളിഎഥിലീന്‍ ടെറിഫാറ്റലേറ്റ് എന്ന പ്ലാസ്റ്റിക്. ഒരു തവണ മാത്രം ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നവ. സാധാരണ വെള്ളക്കുപ്പികള്‍ ഇത്തരത്തിലുള്ളവയാണ്.

നമ്പര്‍ 2
നമ്പര്‍ 2 ഹൈ ഡെന്‍സിറ്റി പോളിഎഥിലീന്‍ ഉപയോഗിച്ചുണ്ടാക്കുന്നതാണ്. പ്ലാസ്റ്റിക് ബാഗ്, ഓയില്‍ ബോട്ടിലുകള്‍, ജ്യൂസ് ബോട്ടിലുകള്‍ എന്നിവ ഇതുപയോഗിച്ചാണുണ്ടാക്കുന്നത്. ഇവ കൂടിയ ചൂടിലും കെമിക്കലുകള്‍ പുറത്തുവിടില്ല. ഇതുകൊണ്ടുതന്നെ വീണ്ടുമുപയോഗിയ്ക്കാന് പറ്റുകയും ചെയ്യും.

നമ്പര്‍ 3
നമ്പര്‍ 3 തെര്‍മോപ്ലാസ്റ്റിക് പോളിമെറാണ്. ഡിറ്റര്‍ജെന്റ് ബോട്ടിലുകളാണ് സാധാരണ ഇവ. പിവിസി അല്ലെങ്കില്‍ 3വി എന്നെഴുതിയിരിയ്ക്കുന്ന ഇവ വീണ്ടും ഉപയോഗിയ്ക്കാന്‍ സാധ്യമല്ല.

നമ്പര്‍ 4
നമ്പര്‍ 4 ലോ ഡെന്‍സിറ്റി പോളിഎഥിലീനാണ്. ഷോപ്പിംഗ് ബാഗ്, ഭക്ഷണങ്ങള്‍ പൊതിയുന്ന കവര്‍ എന്നിവയാണിവ. ബ്രെഡ് ബാഗ് ഇത്തരത്തിലുള്ളതാണ്. ഇവ സാധാരണ ഗതിയില്‍ ദോഷകരമല്ല.

നമ്പര്‍ 5
നമ്പര്‍ 5 പോളിപ്രൊപ്പലീന്‍ പ്ലാസ്റ്റിക്കാണ്. കെച്ചപ്പ്, മരുന്നുകുപ്പികള്‍ എന്നിവ ഇതു കൊണ്ടുണ്ടാക്കുന്നതുമാണ്.

നമ്പര്‍ 7
നമ്പര്‍ 7 പോളികാര്‍ബൊണേറ്റ് പ്ലാസ്റ്റിക്കാണ്. ബിപിഎ കെമിക്കലുകള്‍ പുറപ്പെടുവിയ്ക്കുന്നതു കൊണ്ടുതന്നെ ഏറെ ദോഷകരമായ ഒന്ന്.

വെള്ളക്കുപ്പിയുടെ നമ്പര്‍ പറയും സത്യം!!
ചുരുക്കിപ്പറഞ്ഞാല്‍ 2,4, 5 നമ്പറുകളുള്ള പ്ലാസ്റ്റിക്കുകള്‍ സുരക്ഷിതമാണെന്നു പറയാം. മറ്റുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്.പുരുഷനില്‍ നിന്നും സ്ത്രീയൊളിയ്ക്കും ആ രഹസ്യം



Click it and Unblock the Notifications
