Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
താരങ്ങള്‍ക്ക് ഭാഗ്യം വന്ന വഴി
വിശ്വാസങ്ങളും അവിശ്വാസങ്ങളുമെല്ലാം എല്ലാവര്‍ക്കുമുണ്ട്. താരങ്ങളാകുമ്പോള്‍ ഇതിന് വിശ്വാസവും കൂടും. പ്രത്യേകിച്ചു സിനിമാതാരങ്ങള്‍.
സിനിമാരംഗം പലപ്പോഴും അന്ധവിശ്വാസങ്ങളുടെ കലവറയാണെന്നു പറയാറുണ്ട്. വെറും പറച്ചിലല്ലാ, വാസ്തവവുമാണ്. അമിതവണ്ണം കുറയ്ക്കാന്‍ രണ്ട് ഗ്ലാസ് വെള്ളം
നമ്മുടെ ബോളിവുഡിലുമുണ്ട്, ഇത്തരം വിശ്വാസങ്ങള്‍. ഇതിന് ഉപോല്‍ബലകമായ തെളിവുകളും ഇവരുടെ പക്കലുണ്ട്.

ഹൃത്വിക്
ഹൃത്വിക് റോഷന് വലംകയ്യിലെ ഇരട്ട തള്ളവിരലുകളാണ് ഭാഗ്യമെന്നു പറയപ്പെടുന്നു. കഹോ നാ പ്യാര് ഹെ എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിനു പുറകില്‍ ഈ ഭാഗ്യമാണെന്നായിരുന്നു ആ സമയത്ത് ചര്‍ച്ചകള്‍.

അക്ഷയ്
സോനാക്ഷി സിന്‍ഹയാണ് അക്ഷയ് കുമാറിന്റെ ഭാഗ്യവിശ്വാസം. ഇരുവരും ഒരുമിച്ചുള്ള റൗഡി റാത്തോഡിന്റെ വിജയമാണ് ഈ വിശ്വാസത്തിനു പുറകില്‍.

ശില്പ ഷെട്ടി
ഐപിഎല്‍, യോഗാ സീഡി, ബിഗ് ബ്രദര്‍ തുടങ്ങിയ ഭാഗ്യങ്ങള്കു പുറകില്‍ തന്റെ ചെറുവിരലില്‍ കിടക്കുന്ന എമറാള്‍ഡ് മോതിരമാണെന്നാണ് ശില്പ ഷെട്ടിയുടെ വിശ്വാസം.

മാധവന്
3 ഇഡിയറ്റ്സ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ സിനിമയില്‍ ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന രംഗമാണ് നടന് മാധവന്റെ ആദ്യരംഗം. ഇതിനു ശേഷം തനു വെഡ്സ് മനു എന്ന ചിത്രത്തിലും ഈ എയര്‍പോര്‍ട്ടില്‍ ഷൂട്ട് ചെയ്യാന്‍ മാധവന് അഭ്യര്‍ത്ഥിച്ചുവെന്നാണ് കഥകള്‍.

അമിതാഭ് ബച്ചന്
കടക്കെണിയില്‍ നിന്നും അമിതാഭ് ബച്ചനെ രക്ഷപ്പെടുത്തിയത് നീല നിറത്തിലെ സഫയര്‍ മോതിരമാണെന്നാണ് വിശ്വാസം. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം ധരിച്ച ഈ മോതിരമാണ് ബച്ചന് കോന്‍ ബനേഗ ക്രോര്‍പതിയിലൂടെ ഭാഗ്യം കൊണ്ടുവന്നതത്രെ. ഇതിനു പുറമെ ആരോഗ്യപ്രശ്നങ്ങള്‍ക്കായി ഓപല്‍, എമറാള്‍ഡ് മോതിരങ്ങളും ബച്ചന് ധരിയ്ക്കുന്നുണ്ട്.

വിദ്യാബാലന്
വലതു കയ്യില്‍ ധരിയ്ക്കുന്ന രുദ്രാക്ഷമുള്ള കൈച്ചെയിനാണ് വിദ്യാ ബാലന്റെ ഭാഗ്യമെന്നാണ് വിശ്വാസം.

സല്മാന് ഖാന്
വര്‍ഷങ്ങളായി കയ്യിലണിഞ്ഞിരിയ്ക്കുന്ന ബ്രേ്സ്ലെറ്റാണ് സല്മാന് ഖാന്റെ ഭാഗ്യമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
