Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അമിതവണ്ണം കുറയ്ക്കാന്‍ രണ്ട് ഗ്ലാസ് വെള്ളം
തടി കുറയ്ക്കാന്‍ നമ്മളില്‍ പലരും കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടാവുമല്ലോ. എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും തടി മാത്രം കുറയില്ല. മാത്രമല്ല തടി ഓരോ ദിവസം ചെല്ലുന്തോറും കൂടുകയല്ലാതെ കുറയുന്നുമില്ല. എന്ത് ചെയ്യും. അപചയപ്രക്രിയ കൂട്ടി തടി കുറയ്ക്കാന്‍....
പണം ധാരാളം ചിലവിട്ടിട്ടും ഇത് തന്നെയാണ് അവസ്ഥ എങ്കില്‍ പലപ്പോഴും നമ്മുടെ മാനസിക സമ്മര്‍ദ്ദം കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. എന്നാല്‍ ഇനി ഒരു ചിലവും പാര്‍ശ്വഫലങ്ങളുമില്ലാതെ തന്നെ വെറും പച്ചവെള്ളം കൊണ്ട് തടി കുറയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം.

ആഹാരത്തിനു മുന്‍പ് വെള്ളം
ആഹാരം കഴിയ്ക്കുന്നതിനു മുന്‍പാണ് വെള്ളം കുടിയ്ക്കുന്നതെങ്കില്‍ ശരീരഭാരം കുറയുന്നു. സ്ഥിരമായി ആഹാരത്തിനു മുമ്പ് രണ്ട് ഗ്ലാസ്സ് വെള്ളം കുടിത്തു നോക്കൂ. ശരീരഭാരം കുറയാന്‍ ദിവസങ്ങള്‍ മതി.

ആഹാരത്തിനൊപ്പം വെള്ളം
ആഹാരത്തിനു ശേഷം വെള്ളം കുടിച്ചാല്‍ നമ്മുടെ ശരീരഭാരം എങ്ങനെയോ അങ്ങനെ തന്നെ തുടരും. ഇതിന് യാതൊരു മാറ്റവും ഉണ്ടാവുകയില്ല.

ആഹാരത്തിനു ശേഷം വെള്ളം
ആഹാരത്തിനു ശേഷമാണ് വെള്ളം കുടിയ്ക്കുന്നതെങ്കില്‍ തടിയ്ക്കും എന്നൊരു കാഴ്ചപ്പാടാണ് നിലവിലുള്ളത്. ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലും ഇത്തരത്തില്‍ തന്നെ പറയുന്നുമുണ്ട്.

വെള്ളം കുടി ശീലിക്കാം
ആഹാരത്തിനു മുന്‍പ് വെള്ളം കുടിച്ച് ശീലിച്ചാല്‍ ഇത് നമ്മുടെ വിശപ്പിനെ കുറയ്ക്കുന്നു. അപ്പോള്‍ ഭക്ഷണം വളരെക്കുറച്ച് മാത്രമേ കഴിയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിയ്ക്കുകയുള്ളൂ.

എപ്പോള്‍ തോന്നുന്നുവോ
എപ്പോഴെല്ലാം വെള്ളം കുടിയ്ക്കാന്‍ തോന്നുന്നുവോ അപ്പോള്‍ വെള്ളം കുടിയ്ക്കണം. ദാഹിക്കുമ്പോള്‍ മാത്രമല്ല വെള്ളം കുടിയ്ക്കേണ്ടത്. ദാഹിക്കാത്തപ്പോഴും വെള്ളം കുടിയ്ക്കണം. ഇത് നമുക്ക് ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നല്കുന്നു.

ദിവസവും മൂന്ന് നേരം
ദിവസവും മൂന്ന് നേരം ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നവര്‍ക്ക് ശരീരഭാരം രണ്ട് ആഴ്ച കൊണ്ട് കുറയ്ക്കാന്‍ കഴിയുന്നു. സീറോ കലോറിയുള്ള വെള്ളം കൊണ്ട് വയര്‍ നിറയുന്നതാണ് കാരണം.

പുരുഷന്മാര് 13 ഗ്ലാസ്സ്
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതല്‍ വെള്ളം കുടിയ്ക്കേണ്ടത്. സ്ത്രീകള്‍ 9 കപ്പ് വെള്ളം കുടിയ്ക്കുമ്പോള്‍ പുരുഷന്മാര് 13 കപ്പ് വെള്ളമെങ്കിലും കുടിയ്ക്കണം.

രാവിലെ എഴുന്നേറ്റ ഉടന്‍
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ പച്ചവെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശത്തേ പുറന്തള്ളാന്‍ സഹായിക്കുന്നു.

ദഹനത്തിന്
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ശരിയായ ദഹനത്തിന് നല്ലത് ഭക്ഷണ ശേഷം വെള്ളം കുടിയ്ക്കുന്നതാണ്.

സ്ട്രെസ്സ് കുറയ്ക്കാന്‍
സ്ട്രെസ്സ് കുറയ്ക്കാന്‍ ഏറ്റവും നല്ലത് നല്ല തണുത്ത വെള്ളം കുടിയ്ക്കുന്നതാണ്. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദവും മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
