Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
ബി ഹാപ്പി, വഴികളുണ്ടേ......
ജീവിതത്തില്‍ പലപ്പോഴും നമ്മള് ദുഖം അനുഭവിക്കുകയും സംതൃപ്തിയും സന്തോഷവും നേടുന്നത് വിഷമമാണെന്ന് തിരിച്ചറിയുകയും ചെയ്യും. നമുക്ക് നല്ലതൊന്നും സംഭവിക്കില്ല എന്ന തോന്നലുണ്ടാവുകയും ഇത് ഏറെ മാനസിക വിഷമത്തിന് കാരണമാവുകയും ചെയ്യാം. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല.
നമുക്ക് നേടാനാവാത്തതും, ചെയ്യാനാവാത്തതുമായ കാര്യങ്ങളില്‍ പരാതിപ്പെടുന്നത് അവസാനിപ്പിക്കുകയും ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്. നമ്മള് ചില മാറ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറായാല്‍ സന്തോഷമുള്ള വ്യക്തികളായി മാറാന്‍ സാധിക്കും.
ആശങ്കകളും വിഷാദവും അകറ്റി ജീവിതത്തില്‍ ശാന്തതയും സന്തോഷവും പുലര്‍ത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കുക. അകാല നരയ്ക്ക് ആയുര്‍വ്വേദത്തിലുണ്ട് പരിഹാരം

നന്ദി പറയാന്‍ മടിക്കാതിരിക്കുക
നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ തിരിച്ചറിയുകയും മറ്റുള്ളവരോട് നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു തരുന്ന അല്ലെങ്കില്‍ നിങ്ങളുടെ വേദനയും ദുഖവും കുറയ്ക്കാന്‍ സഹായിക്കുന്നവര്‍ക്ക് നന്ദി പറയുക. ഇത് നിങ്ങളെ ദുഖത്തില്‍ നിന്നുയര്‍ത്തി സൗമ്യസ്വഭാവമുള്ള വ്യക്തിയാക്കി മാറ്റുകയും സന്തോഷത്തിലേക്ക് നയിക്കുകയും ചെയ്യും.

സന്തോഷം തെരഞ്ഞെടുക്കുക
എന്ത് സംഭവിച്ചാലും സന്തോഷമായിരിക്കുക എന്ന നിങ്ങളുടെ ലക്ഷ്യം നേടുക. വിഭിന്നമായ സാഹചര്യങ്ങളില്‍ സന്തോഷമായിരിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക. കൂടാതെ, സന്തോഷം എന്നത് വികാരങ്ങളും മറ്റുള്ളവരുമായുള്ള ബന്ധങ്ങളും നമ്മള് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

ക്ഷമിക്കാന്‍ പഠിക്കുക
വിദ്വേഷം ഉള്ളില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നത് നിങ്ങളുടെ വിദ്വേഷത്തെ കുറയ്ക്കും. കോപത്തിലും പ്രതികാര ചിന്തയിലും തുടരാതിരിക്കുക. ഇല്ലെങ്കില്‍ ഇത് ക്രമേണ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം പോലുള്ള രോഗങ്ങള്‍ക്ക് നിങ്ങളെ അടിമയാക്കും.

സൗഹൃദങ്ങള്‍ ശക്തിപ്പെടുത്തുക
ഒരു പഠനം അനുസരിച്ച് ശക്തമായ സൗഹൃദവലയം ഉള്ള ആളുകള്‍ സന്തുഷ്ടരായി ഇരിക്കുകയും ദീര്‍ഘായുസ്സ് നേടുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് സംതൃപ്തിയോടെയും സന്തോഷത്തോടെയും ഇരിക്കണമെന്നുണ്ടെങ്കില്‍ ധാരാളം സുഹൃത്തുക്കളെ നേടുകയും സ്നേഹബന്ധം പുലര്‍ത്തുകയും ചെയ്യുക. മാനസികസമ്മര്‍ദ്ദവും വിഷാദവും അകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലര്‍ത്തുകയാണ്.

പണം സന്തോഷവുമായി ആനുപാതികമല്ല
നിങ്ങളുടെ വരുമാനം ദാരിദ്യത്തിന്റെ നിലയില്‍ നിന്ന് ഉയര്‍ന്നാല്‍ പണത്തിന് പിന്നീടൊരിക്കലും അതേ അളവില്‍ സന്തോഷം നല്‍കാനാവില്ല.

നെഗറ്റീവ് ചിന്തകള്‍ അകറ്റുക
നിങ്ങളുടെ തലച്ചോറിനെ ശുദ്ധീകരിക്കുകയും നെഗറ്റീവ് ചിന്തകളകറ്റി ശുദ്ധി നിലനിര്‍ത്തുകയും ചെയ്യുക. ഇത് യോഗ, ധ്യാനം, താളാത്മകമായ ശ്വസനം, മറ്റ് റിലാക്സേഷന് വിദ്യകള്‍ എന്നിവ വഴി നേടാനാവും.

ഗുണകകരമായ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ ആയുസ്സ് നേടുന്നതിന് രാവിലെ അല്ലെങ്കില്‍ വൈകുന്നേരം നടക്കുന്നത് പോലുള്ള ഗുണകരമായ കാര്യങ്ങള്‍ ചെയ്യുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാം. വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ അവയ്ക്കൊപ്പം അല്പസമയം ചെലവഴിക്കുക. കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാം.



Click it and Unblock the Notifications
