Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ
അകാല നരയ്ക്ക് ആയുര്‍വ്വേദത്തിലുണ്ട് പരിഹാരം
മുടി നരയ്ക്കുന്നത് ഇന്ന് ചെറുപ്പക്കാര്‍ക്കിടയില്‍ സ്ഥിരമായിരിക്കുകയാണ്. ഇതിനെ പ്രതിരോധിയ്ക്കാനാണ് പലരും മുടി കളര്‍ ചെയ്യുന്നതും മറ്റു കലാപരിപാടികള്‍ മുടിയില്‍ ചെയ്യുന്നതും.
എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ചെയ്യുന്ന വഴികളൊന്നും യാതൊരു വിധത്തിലുള്ള പരിഹാരങ്ങളും നരയ്ക്ക് ഉണ്ടാക്കില്ല എന്നതാണ് കാര്യം. എന്നാല്‍ ഇതിനെല്ലാം പരിഹാരം ആയുര്‍വ്വേദത്തിലുണ്ട്. അകാല നരയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം
പലര്‍ക്കും മാനസിക സമ്മര്‍ദ്ദമാണ് അകാലനരയിലേക്ക് വഴിവെയ്ക്കുന്നത്. മാത്രമല്ല മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമെല്ലാം പലപ്പോഴും അകാല നരയ്ക്കു പ്രധാന കാരണങ്ങളാണ്. ആയുര്‍വ്വേദത്തില്‍ എന്തൊക്കെ പ്രതിവിധികളാണ് അകാലനരയ്ക്കായി ഉള്ളത് എന്നു നോക്കാം.

നെല്ലിക്ക
മുടിയുടെ ആരോഗ്യ കാര്യത്തില്‍ അത്രയേറെ പ്രാധാന്യമുള്ള വസ്തുവാണ് നെല്ലിക്ക. നാലോ അഞ്ചോ നെല്ലിക്ക എടുത്ത് പേസ്റ്റാക്കി അത് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുക.

വെളിച്ചെണ്ണയും കറിവേപ്പിലയും
വെളിച്ചെണ്ണയും കറിവേപ്പിലയും മുടി വളര്‍ച്ചയെ കാര്യമായി സഹായിക്കുന്നതാണ്. അരക്കപ്പ് വെളിച്ചെണ്ണയ്ക്ക് കാല്‍ക്കപ്പ് കറിവേപ്പിലയാണ് ആവശ്യമായിട്ടുള്ളത്. വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് ചൂടാക്കുക. ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ അകാല നര ഇല്ലാതാകുന്നു.

ബദാം ഓയില്‍, നാരങ്ങാ നീര്, നെല്ലിക്ക നീര്
നാല് ടേബിള്‍ സ്പൂണ്‍ ബദാം ഓയിലും ഒരു ടേബിള്‍ സ്പൂണ്‍ നെല്ലിക്ക നീരും ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും മിക്സ് ചെയ്ത്. തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് തലയില്‍ തേച്ച് 45 മിനിട്ടിനു ശേഷം കഴുകിക്കളയുക. അകാല നര മാറും.

നാരങ്ങാ നീരും നെല്ലിക്കപ്പൊടിയും
നാല് ടീസ്പൂണ്‍ നെല്ലിക്ക പൊടിയില്‍ ഒരു നാരങ്ങയുടെ നീര് മിക്സ് ചെയ്ത് ഒരു മണിക്കൂര്‍ വെയ്ക്കുക. ഇതിനു ശേഷം മുടിയുടെ വേരില്‍ ഈ പേസ്റ്റ് തേച്ചു പിടിപ്പിക്കുക. 25 മിനിട്ടിനു ശേഷം തല കഴുകുക. എന്നാല്‍ ഷാമ്പൂവും സോപ്പും ഉടന്‍ തന്നെ തലയില്‍ ഉപയോഗിക്കരുതെന്നത് ശ്രദ്ധിക്കണം.

ഉലുവയും ഹെന്നയും
രണ്ട് ടീസ്പൂണ്‍ ഹെന്ന ഒരു ടീസ്പൂണ്‍ ഉലുവപൊടിയില് മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. രണ്ട് മണിക്കൂറിനു ശേഷം കഴുകിക്കളയുക. കറ്റാര്‍ വീഴ നീര് ഉപയോഗിച്ച് ഇതിനു ശേഷം തല വൃത്തിയാക്കാം.

നാരങ്ങാ നീരും വെളിച്ചെണ്ണയും
നാരങ്ങാ നീരും വെളിച്ചെണ്ണയും മുടി വളര്‍ച്ചയേയും സഹായിക്കുന്നു. അകാല നരയെ പ്രതിരോധിയ്ക്കാന്‍ ഇത്രയും ഫലപ്രദമായ വസ്തുക്കളാണ്. എന്നും ഇവ രണ്ടും ഉപയോഗിച്ച് തല നന്നായി മസ്സാജ് ചെയ്യുക.

വെണ്ണ
ശുദ്ധമായ പശുവിന് പാലില്‍ നിന്നെടുത്ത വെണ്ണ അകാല നരയ്ക്ക് ഉത്തമപ്രതിവിധിയാണ്. വെണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.



Click it and Unblock the Notifications
