Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കറുത്ത പൂച്ച കുറുകെ ചാടിയാലുള്ള ഫലം
കറുത്ത പൂച്ച കുറുകെ ചാടുന്നത് ദു:ശ്ശകുനം എന്നതാണ് വിശ്വാസം. കാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസം ആണ് ഇത്. എന്നാല്‍ ഈ വിശ്വാസത്തിനു പിന്നില്‍ എന്തെങ്കിലും വസ്തുതയുണ്ടോ? എത്രയൊക്കെ പുരോഗമനവാദിയാണെന്ന് പറഞ്ഞാലും പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവരാണ് പലരും.
ലോകത്തിന്റെ പല കോണുകളിലും ഇത്തരത്തില്‍ കറുത്ത പൂച്ചയുമായി ബന്ധപ്പെട്ട വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്താണ് കറുത്ത പൂച്ച കുറുകെ ചാടിയാല്‍ എന്നുള്ള വിശ്വാസത്തിന്റെ ആധാരം എന്ന് നോക്കാം. പുളിമരം വീട്ടിലുണ്ടെങ്കില്‍ നിര്‍ഭാഗ്യം കൊണ്ടുവരും

കഥ തുടങ്ങുന്നത് ഈജിപ്തില്‍
ഈജിപ്തില്‍ കറുത്ത പൂച്ചയെ ആരാധിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. കറുത്ത പൂച്ചയെ കൊല്ലുന്നത് പലപ്പോഴും വധശിക്ഷ വരെ ലഭിയ്ക്കാവുന്ന കുറ്റമായിരുന്നു. എന്നാല്‍ പിന്നീച് യൂറോപ്യന്മാരാണ് കറുത്ത പൂച്ചയെ കാണുന്നത് ദു:ശ്ശകുനമായി കണക്കാക്കിയിരുന്നത്.

സ്പെയിനിലും വിശ്വാസം
സ്പാനിഷ് ജനതയായിരുന്നു ദുര്മന്ത്രവാദികള്ക്കൊപ്പം കറുത്ത പൂച്ചയെ ചേര്‍ത്ത് കഥകള്‍ മിനഞ്ഞിരുന്നത്. കറുത്ത പൂച്ചയുടെ വേഷത്തിലായിരുന്നു ദുര്‍മന്ത്രവാദികളെ കണ്ടിരുന്നത്.

ഇംഗ്ലണ്ടിന്റെ സംഭാവന
എന്നാല്‍ കറുത്ത പൂച്ച ദു:ശ്ശകുനമാണെന്ന് കണ്ടെത്തിയത് ഇംഗ്ലണ്ട്കാരായിരുന്നു. ഇംഗ്ലീഷഅ പഴങ്കഥകളിലാണ് ഇത്തരം വിശ്വാസങ്ങള്‍ കൂടുതല്‍ കണ്ടെത്തിയിരുന്നത്.

അനുഭവ കഥ
ഇംഗ്ലണ്ടിലാണ് ഈ കഥ നടക്കുന്നത്. അച്ഛന്റേയും മകന്റേയും യാത്രക്കിടയില്‍ ഒരു പാച്ച വരുന്നു എന്നാല്‍ വഴിമുടക്കിയായിരുന്ന പൂച്ചയെ ഇരുവരും കല്ലെടുത്ത് എറിഞ്ഞ് ഓടിച്ചു. പേടിച്ച പൂച്ച ഓടിക്കയറിയത് ഒരു മന്ത്രവാദിനിയുടെ വീട്ടിലേക്കും.

അനുഭവ കഥ
എന്നാല്‍ പിറ്റേ ദിവസം അതേ വഴിയിലൂടെ പോയ അച്ഛനും മകനും കാലില്‍ പരിക്കേറ്റഅ മുടന്തി നടക്കുന്ന മന്ത്രവാദിനിയെ കണ്ടു. എന്തു പറ്റിയെന്ന് അന്വേഷിച്ചപ്പോള്‍ കറുത്ത പൂച്ചയെന്നാണ് മന്ത്രവാദിനി പറഞ്ഞത്.

ഇന്ത്യയില്‍ എങ്ങനെ?
പൂച്ച കുറുകെ ചാടിയാല്‍ സ്വാഭാവികമായും കാളകളും പരിഭ്രാന്തരാകുന്നു. ഇതില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഈ വിശ്വാസം എത്തിയത്.



Click it and Unblock the Notifications
