Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കറുപ്പ് നിറം ഇഷ്ടമുള്ളവര്‍ അപകടത്തിന്റെ വക്കില്‍
ഇഷ്ടപ്പെട്ട നിറം നിങ്ങളുടെ വ്യക്തിത്വം വിളിച്ചു പറയുമെന്നോ ? അതെ തീര്‍ച്ചയായും . അതറിയണമെങ്കില്‍ ഈ ആര്ട്ടിക്കളൊന്നു മുഴുവനായി വായിക്കു , നിറങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയാം. സ്തനവലിപ്പത്തില്‍ ചില പുരുഷ ചിന്തകള്‍ സത്യം?
നിറങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് ചിലത് പറയാനുണ്ട്. ചില നിറങ്ങളോട് ചില പ്രത്യേക ഇഷ്ടമായിരിക്കും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം നിറം കൊണ്ട് ഇവരില്‍ ചില പ്രകടമായ മാറ്റം കാണാന്‍ സാധിയ്ക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നിറം എന്താണെന്ന് നോക്കി നിങ്ങളെകുറിച്ച് മനസിലാക്കു.

കറുപ്പ്
നിങ്ങള്‍ കറുപ്പ് ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ ലോല ഹൃദയരും കാലാ ഹൃദയരും ആയിരിക്കും. നിങ്ങളുടെ രഹസ്യം മറ്റുളളവരുമായി പങ്കുവെക്കുന്നതില്‍ ജാഗൃത പൂലര്ത്തുന്നവരായിരിക്കും. എങ്കിലും എപ്പോഴും അപകട ചിന്ത നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിയ്ക്കും. ഏത് കാര്യത്തിനും ദു:ശ്ശകുനം എന്ന തോന്നലായിരിക്കും നിങ്ങളില്‍ കൂടുതല്‍ ഉണ്ടാവുക.

നീല
നിങ്ങള്‍ക്ക് നീലയാണ് ഇഷ്ടപ്പെട്ട നിറമെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഐക്യം ഇഷ്ടപ്പെടുന്ന ആളാണെന്നാണ്. കൂടാതെ നിങ്ങള്‍ ലോല ഹൃദയരാണെന്നും വിശ്വസിക്കാന്‍ കഴിയുന്നവരാണെന്നുമാണ്. നിങ്ങള്‍ മറ്റുളളവരെകുറിച്ച് ചിന്തിക്കുന്നവരാണ്. നിങ്ങളുടെ തീരുമാനം ദൃഡതയുളളതും , ജീവിതത്തില്‍ അടുക്കും ചിട്ടയുളളവരുമായിരിക്കും.

പച്ച
നിങ്ങള്‍ക്ക് പച്ചയാണ് ഇഷ്ടപ്പെട്ട നിറമെങ്കില്‍, നിങ്ങള്‍ എല്ലാം വെട്ടിതുറന്നു പറയുന്ന സ്വഭാവക്കാരന്‍ ആയിരിക്കുമെന്നാണ്. കൂടാതെ നിങ്ങള്‍ ആത്മാര്‍ത്ഥ ഉളളവരും സ്നേഹസംമ്പന്നരുമായിരിക്കും. പച്ച നിറം ഇഷ്ടപ്പെടുന്നവര്‍ , ഇവര്‍ തങ്ങളുടെ അഭിമാനത്തിന് വിലനല്‍കുന്നവരും മറ്റുളളവര്‍ തങ്ങളെകുറിച്ച് എന്തു പറയുന്നു എന്നതിനെ കുറിച്ച് ബോധവാന്മ്മാരുമായിരിക്കും.

പര്‍പ്പിള്‍
പര്‍പ്പിള്‍ നിറം കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ വിശിഷ്ട വ്യക്തികളോ കലാകാരന്മാരോ ആയിരിക്കാം , കൂടാതെ ഇത്തരക്കാര്‍ ധാര്ഷ്ട്യമുളളവരാണെങ്കിലും മറ്റുളളവരെ ബഹുമാനിക്കുന്നവരും ആയിരിക്കും.

പിങ്ക്
പിങ്ക നിറം ഇഷ്ടപ്പെടുന്നവര്‍ പൊതുവേ സൗമ്യ സ്വഭാവക്കാരും സ്നേഹ സമ്പന്നരും ലോല ഹൃദയരും ആയിരിക്കും. തങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പതിന്മടങ്ങ് തിരിച്ചു നല്കുന്നവരുമായിരിക്കും. ഇത്തരക്കാര്‍ റൊമാന്റിക്കായിരിക്കും , സ്വന്തമായി അഭിപ്രയായമുളളവരും ആദര്‍ശ ധീരരുമായിരിക്കും. ഇത്തരക്കാര്‍ വശ്യതയുളളവരും എല്ലാവരെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്നവരുമായിരിക്കം.

ചുവപ്പ്
ചുവപ്പ് നിറം കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ , ഇത്തരക്കാര്‍ അയാള്‍ മുഴുവനായും അയാള്‍ക്ക് വേണ്ടി ജീവിക്കുന്നവരായിരിക്കും. ഇത്തരക്കാര്‍ക്ക് വേണ്ടത് എന്താണോ അത് അവര്‍ എങ്ങനെയെങ്കിലും നേടിയെടുക്കുന്ന സ്വഭാവക്കാരായിരിക്കും. ലൈംഗിക കാര്യങ്ങളില്‍ അല്പം കൂടുതല്‍ താല്‍പ്പര്യം ഇവര്‍ക്കുണ്ടാകും.

മഞ്ഞ
മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനും അത് മറ്റുളളവരുമായി പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരുമായിരിക്കും. അതിനാല്‍ മറ്റുളളവര്‍ ഇത്തരക്കാരെ സന്തോഷം നല്കുന്ന ഒരു വെളിച്ചമായി കാണുന്നു.

ബ്രൗണ്‍
ബ്രൗണ്‍ നിറം കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ വിശ്വസ്ത്ഥ പുലര്‍ത്തുന്നവരും നല്ലൊരു സുഹൃത്താവാന്‍ കഴിയുന്നവരുമായിരിക്കും, മറ്റാരേയും ആശ്രയിക്കാന്‍ ഇഷ്ടപ്പെടാത്തവരും. നിലയുറപ്പിച്ച ജീവിതും നയിക്കുന്നവരുമായിരിക്കും.

വെളുപ്പ്
വെളുപ്പ് നിറം കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ യുക്തിപരമായി ചിന്തിക്കുന്നവരായിരിക്കും. നിഷ്പക്ഷമായി ഏത് കാര്യത്തേയും സമീപിയ്ക്കുന്നവരും ആയിരിക്കും.

ഗ്രേ
ഗ്രേ നിറത്തെ നിഷ്പക്ഷ നിറമെന്നു പറയാം , ഗ്രേ നിറം ഇഷ്ടപ്പെടുന്നവര്‍ ജീവിത്തിലും നിഷ്പക്ഷത പുലര്‍ത്തുന്നവരായിരിക്കും മറ്റുളളവരില്‍ നിന്ന് വ്യത്യസ്ത്ഥരുമായിരിക്കും. എന്ത് പ്രശ്നമുണ്ടായാലും തങ്ങളെ സ്വയം രക്ഷിക്കാന്‍ കഴിവുളളവരുമായിരിക്കും. കൂടാതെ എല്ലാ കാര്യങ്ങളില്‍ നിന്നും മാറി നില്ക്കുന്ന സ്വഭാവക്കാരും ആയിരിക്കും.



Click it and Unblock the Notifications
