Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
ഉറക്കത്തിലെ വിചിത്രമായ അവസ്ഥകള്‍
ഭക്ഷണവും ഉറക്കവുമില്ലാതെയുള്ള ദിവസങ്ങളെക്കുറിച്ച് ആലോചിച്ചു നോക്കൂ. പലപ്പോഴും അത്രയേറെ ഭയാനകമായ ദിവസങ്ങള്‍ നമുക്കിടയില്‍ വേറെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. കാരണം അത്രയേറെ പ്രശ്നങ്ങളാണ് ഉറക്കമില്ലെങ്കില്‍ ഓരോരുത്തരും അനുഭവിക്കേണ്ടി വരിക.
ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഒന്നും സംഭവിയ്ക്കാന്‍ പോകുന്നില്ല. എന്നാല്‍ ഉറങ്ങിയില്ലെങ്കില്‍ പലപ്പോഴും സമനില തന്നെ തെറ്റിപ്പോകാവുന്ന അവസ്ഥയുണ്ടാകാം. എങ്ങനെയാ നിങ്ങള്‍ കെട്ടിപ്പിടിയ്ക്കാറ്, എങ്കില്‍..
എന്നാല്‍ അസാധാരണമായ ചില വിചിത്രമായ സ്വഭാവങ്ങള്‍ ഉറക്കത്തിലുണ്ട്. സ്വഭാവമല്ല പലപ്പോഴും ഇതൊരു രോഗാവസ്ഥ തന്നെയായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉറക്കിലെ ചില വിചിത്ര കാര്യങ്ങള്‍ എന്നു നോക്കാം.

ഉത്കണ്ഠ കൊണ്ടുണ്ടാകുന്ന പ്രശ്നം
ഉത്കണ്ഠയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. ഇതിനെ സ്ലീപ്പിംഗ് ബ്രക്സിസം എന്നാണ് പറയുന്നത്. ഉത്കണ്ഠയും, സമ്മര്‍ദ്ദവുമാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം.

ശ്വാസതടസ്സം
ഉറക്കത്തില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് ഈ പ്രശ്നം. സ്ലീപ്പ് അപ്നോയ എന്നാണ് ഇതിന് പറയുന്നത്. എന്നാല്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാവില്ല. പലപ്പോഴും ഇത് പക്ഷാഘാതത്തിലേക്ക് നമ്മെ നയിക്കുന്നു.

ഉറക്കത്തിലെ നടത്തം
ഉറക്കത്തില്‍ നടക്കുന്നതിനെക്കുറിച്ച് നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. നമുക്കിടയില്‍ ചിലര്‍ക്ക് തന്നെ ഇതിനെക്കുറിച്ച് അറിയുകയും ചെയ്യും. ഒരു പ്രത്യേക സമയം കഴിഞ്ഞാല്‍ ഉറക്കത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണം.

നാര്‍ക്കോലെപ്സി
കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് നാര്‍ക്കോലെപ്സി. കൂടുതല്‍ ഇമോഷണലാവുന്ന അവസ്ഥയില്‍ പെട്ടെന്ന് ഉറങ്ങിപ്പോകുന്ന അവസ്ഥയാണ് ഇത്. അധികം സന്തോഷം വന്നാലോ സങ്കടം വന്നാലോ ഇത്തരത്തില്‍ സംഭവിയ്ക്കാം.

ഉറക്കത്തിലും കാല് ചലിപ്പിക്കുന്നത്
ഉറക്കത്തിലും കാല് എപ്പോഴും ചലിപ്പിച്ചു കൊണ്ടിരിക്കുക. പ്രത്യേകിച്ച് പുലര്‍ച്ചെയുള്ള സമയങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ട് വരുന്നത്.

ഹൈപ്പര്‍സോമ്നിയ
ആഴ്ചയില്‍ 18 മണിക്കൂറെങ്കിലും തുടര്‍ച്ചയായി ഉറങ്ങുക. ഉറക്കത്തിനിടയ്ക്ക് എന്ത് സംഭവിച്ചാലും അറിയാത്ത അവസ്ഥയായിരിക്കും ഇത്തരക്കാരില്‍ ഉണ്ടാവുന്നത്.

ഉറക്കത്തിലെ വിചിത്രസ്വഭാവം
ഉറക്കത്തിനിടയ്ക്ക് സ്വപ്നം കാണുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഉറക്കത്തിനിടയ്ക്ക് നടക്കുന്നതും വീഴുന്നതുമായി ബന്ധപ്പെട്ട് നിരലധി സ്വപ്നങ്ങള്‍ ഒരേ സമയം കാണുന്നു. മാത്രമല്ല പലപ്പോഴും വന്യമായ രീതിയിലുള്ള ഉറക്കമായിരിക്കും ഇതിലൂടെ ലഭിയ്ക്കുന്നത്.



Click it and Unblock the Notifications