Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മാര്ച്ചില് നിങ്ങള്ക്ക് നല്ല കാലമോ?
വര്ഷത്തിലെ മൂന്നാം മാസമാണ് മാര്ച്ച്. വര്ഷാരംഭത്തില് തന്നെ ഒരു വര്ഷത്തേക്ക് മുഴുവനായുള്ള ഭാവി അറിയാന് പലര്ക്കും താല്പ്പര്യമുണ്ടാകും. എന്തൊക്കെയാണ് മാര്ച്ച് മാസം നമുക്കായി കരുതി വെച്ചിരിക്കുന്നത് എന്നു നോക്കാം. പല്ലിന്റെ വിടവ് പറയുന്നു നിങ്ങളുടെ സ്വഭാവം
പലപ്പോഴും ഭാവി പ്രവചനത്തില് വിശ്വസിക്കാത്തവര് പോലും ഇടക്കെങ്കിലും ഭാവി പ്രവചനം കേള്ക്കാന് ആഗ്രഹിക്കുന്നവരായിരിക്കും. എന്തൊക്കെയാണ് ഈ മാര്ച്ച് മാസം ഓരോ നക്ഷത്രക്കാര്ക്കായി കാത്തു വെച്ചിട്ടുള്ളതെന്നു നോക്കാം.

അശ്വതി, ഭരണി, കാര്ത്തിക
അശ്വതി, ഭരണി, കാര്ത്തിക നക്ഷത്രത്തില് ജനിച്ചവര്ക്ക് പലപ്പോഴും പല കാര്യങ്ങള്ക്കും തടസ്സങ്ങള് നേരിടേണ്ടി വരും. പ്രത്യേകിച്ച് ചൊവ്വ, ബുധന് ദിവസങ്ങളില് ഇവര്ക്ക് മന:സുഖം കുറയും. എന്നാല് മാനസികമായി നല്ല ഉറപ്പുള്ള മാസമായിരിക്കും ഇത്.

രോഹിണി, മകയിരം, തിരുവാതിര
ഈ മൂന്ന് നക്ഷത്രത്തില് ജനിച്ചവര്ക്ക് കണ്ടകശനി ആയതിനാല് വിചാരിച്ച കാര്യങ്ങള് പലതും നടക്കാന് സാധ്യതയില്ല. എന്നാല് ജോലിസംബന്ധവും, പഠനസംബന്ധവുമായ കാര്യങ്ങള് നടപ്പിലാക്കാന് യാതൊരു വിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടില്ല. ചെറിയ തടസ്സങ്ങള് ഉണ്ടാവുമെങ്കിലും ഈശ്വരാനുഗ്രഹം ധാരാളമുണ്ടാവും.

പുണര്തം, പൂയ്യം, ആയില്യം
ആത്മവിശ്വാസത്തോടെ ഏത് കാര്യങ്ങളേയും അഭിമുഖീകരിക്കാന് ഈ മാസം ഈ മൂന്ന് നക്ഷത്രക്കാര്ക്കും കഴിയും. മാത്രമല്ല ജോലി രംഗത്ത് കൂടുതല് നേട്ടമുണ്ടാക്കാന് സഹായിക്കുന്ന മാസമായിരിക്കും മാര്ച്ച്.

മകം, പൂരം, ഉത്രം
ഈ നക്ഷത്രക്കാര്ക്ക് ഏത് രംഗത്തും അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിസ്ഥലത്തായാലും വീട്ടിലായാലും മിക്ക ദിവസങ്ങളിലും നല്ല ഫലങ്ങള് പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതിയും ഇത്തരക്കാര്ക്കുണ്ടാകും.

അത്തം, ചിത്തിര, ചോതി
വിദ്യാര്ത്ഥികള്ക്ക് അനുകൂലഫലമാണ് ഈ മാസം ഉണ്ടാവുന്നത്. മാത്രമല്ല മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്ത്താന് ഈ മാസം കഴിയും. സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാന് കഴിയും.

വിശാഖം, അനിഴം, തൃക്കേട്ട
ഈ നക്ഷത്രക്കാര്ക്ക് പലപ്പോഴും വിചാരിച്ച പോലെ കാര്യങ്ങള് മുന്നോട്ട് പോകാന് കഴിയില്ല. എന്നാല് പലപ്പോഴും മനക്കരുത്ത് കൊണ്ട് പ്രശ്നങ്ങളെ മുഴുവന് നേരിടാന് ഈ നക്ഷത്രക്കാര്ക്ക് കഴിയും. മാത്രമല്ല കുടുംബത്തില് നല്ല അന്തരീക്ഷവും സമാധാനവും നിലനിര്ത്താന് കഴിയും.

മൂലം,പൂരാടം, ഉത്രാടം
കടബാധ്യതകളില് നിന്ന് പെട്ടെന്ന് കരകയറാന് ഈ മാസം സഹായിക്കും. മാത്രമല്ല കുടുംബപരമായി സമാധാനവും സന്തോഷവും ഉണ്ടാവുന്ന മാസമാണ് മാര്ച്ച് മാസം. ജോലിയില് ഉയര്ച്ചയും ഉണ്ടാവുന്നു.

തിരുവോണം, അവിട്ടം, ചതയം
എല്ലാ രംഗത്തും അനുകൂല ഫലങ്ങളായിരിക്കും ഈ നക്ഷത്രക്കാര്ക്ക് ഉള്ളത്. സാമ്പത്തിക ലാഭം ഉണ്ടാവുന്ന മാസവുമാണ് പലപ്പോഴും മാര്ച്ച് എന്നതും പ്രത്യേകതയാണ്. മാത്രമല്ല ജോലിസംബന്ധമായ ഉയര്ച്ച ഉണ്ടാവും.

പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി
സാമ്പത്തിക കാര്യങ്ങളില് നേട്ടമുണ്ടാക്കുമെങ്കിലും പലപ്പോഴും കുടുംബത്തിലെ അന്തരീക്ഷം താളം തെറ്റുന്ന അവസ്ഥയാണ് ഉള്ളത്. സ്വകാര്യ മേഖലയില് ജോലി ചെയ്യുന്നവര്ക്ക് പലപ്പോഴും സ്ഥലം മാറ്റ ഭീഷണി ഉണ്ടാവും.



Click it and Unblock the Notifications
