Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പല്ലിന്റെ വിടവ് പറയുന്നു നിങ്ങളുടെ സ്വഭാവം
നിങ്ങളുടെ പല്ലില്‍ വിടവ് കണ്ടാല്‍ ഉടന്‍ തന്നെ ദന്ത ഡോക്ടറുടെ അടുത്ത് പോയി അത് ശരിയാക്കുന്നത് വരെ പലര്‍ക്കും ഉറക്കം പോലും ഉണ്ടാവില്ല. എന്നാല്‍ പലപ്പോഴും പല്ലിന്റെ വിടവ് നമുക്ക് കാണിച്ചു തരുന്നത് നമ്മുടെ ഒളിച്ചിരിയ്ക്കുന്ന ഭാഗ്യത്തെയാണ്. മുന്‍നിരയിലെ പല്ലുകളിലുണ്ടാകുന്ന ഇത്തരത്തിലുള്ള വിടവ് എങ്ങനെയൊക്കെ നമുക്ക് ഭാഗ്യം നല്‍കും എന്ന് നിങ്ങള്‍ക്കറിയാമോ? 'എന്തായാലും മുസ്ലീം സുഹൃത്തുക്കള്‍ വേണം', കാരണം
പലരും പല്ലിന്റെ വിടവ് നികത്താന്‍ ഓരോന്നു ചെയ്യുമ്പോള്‍ ഇനി അതിന്റെ ആവശ്യമില്ലെന്ന കാര്യം നിങ്ങള്‍ ആലോചിയ്ക്കുക. ഇത്തരത്തില്‍ പല്ലിലെ വിടവുകള്‍ക്ക് നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ട് ചിലത് പറയാനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. താരങ്ങള്‍ക്ക് ഭാഗ്യം വന്ന വഴി

ഭാഗ്യത്തിന്റെ വിടവ്
മുന്‍നിരയിലെ പല്ലുകള്‍ക്ക് തന്നെ ഗ്യാപ് ഉണ്ടാവുന്നത് പലര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്നാല്‍ ഇത് പലപ്പോഴും ഭാഗ്യത്തിന്റെ വിടവ് എന്ന് നിങ്ങള്‍ക്ക് പറയാം. ഈ വിടവ് നിങ്ങള്‍ അടയ്ക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യത്തെ കുപ്പത്തൊട്ടിയില്‍ എറിഞ്ഞു കളയുന്നതിന് തുല്യമാണ്.

എല്ലാവര്ക്കും പ്രിയപ്പെട്ടവര്‍
പല്ലിന്റെ വിടവ് നിങ്ങള്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ പ്രിയപ്പെട്ടവരായി മാറാന്‍ അവസരം നല്കുന്നു. മാത്രമല്ല പല്ലില്‍ വിടവുള്ളവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും കൂടുതലായിരിക്കും. ഏത് റിസ്ക്കും ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകും.

നാവിനും പല്ലിനും ഇടയില്‍
കപ്പിനും ചുണ്ടിനും ഇടയില്‍ എന്ന പഴഞ്ചൊല്ല് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അകന്ന പല്ലിനിടയിലൂടെ നാവ് കാണുന്ന അവസ്ഥയുണ്ടെങ്കില്‍ മറ്റുള്ളവരുടെ പ്രശംസ എപ്പോഴും നിങ്ങള്‍ക്ക് കൂട്ടായി ഉണ്ടാവും എന്നതാണ് സത്യം. മാത്രമല്ല സമ്മാനങ്ങള്‍ നിരവധി ലഭിയ്ക്കാനുള്ള ഭാഗ്യവും നിങ്ങള്‍ക്ക് കൂടുതലായിരിക്കും.

ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവര്‍
പല്ലില്‍ വിടവുള്ളവര്‍ അവരുടെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. തങ്ങളുടെ ലക്ഷ്യത്തിനു മുന്പില് യാതൊരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും ഇവര്‍ തയ്യാറാവില്ല.

ബുദ്ധി ശക്തിയില്‍ മുന്പില്
ബുദ്ധി ശക്തിയില്‍ ഇവര്‍ മുന്പിലായിരിക്കും. ബുദ്ധി ശക്തി മാത്രമല്ല ക്രിയേറ്റിവായി ചിന്തിക്കുന്നവരും ആയിരിക്കും പല്ലില്‍ വിടവുള്ളവര്‍. മാത്രമല്ല ക്രിയേറ്റീവ് ആയിട്ടുള്ള പല കാര്യങ്ങള്‍ക്കും ഇവരെ വെലല്ലാന് മറ്റൊരാളുണ്ടാവില്ല.

സംസാരപ്രിയര്‍
സംസാര പ്രിയരായിരിക്കും ഇവര്‍ എന്നതാണ് പലപ്പോഴും ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. മാത്രമല്ല മനസ്സില്‍ ഒന്നു വെച്ച് പുറമേ മറ്റൊന്ന് കാണിയ്ക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയില്ലെന്നതും ഇവരുടെ പ്രത്യേകതയാണ്.

സാമ്പത്തിക കാര്യങ്ങളില്‍ വിദഗ്ധര്‍
സാമ്പത്തിക കാര്യങ്ങളില്‍ ഇവരെ വെല്ലാന്‍ മറ്റൊരാളുണ്ടാവില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ വളരെ വേഗം പരിഹരിക്കാനുള്ള കഴിവ് ഇത്തരക്കാര്‍ക്കുണ്ടാകും. ബുദ്ധിപരമായ കാര്യങ്ങള്‍കൊണ്ട് എല്ലാ സാമ്പത്തിക പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ ഇവര്‍ക്ക് കഴിയും.



Click it and Unblock the Notifications
