Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സന്ധ്യാസമയത്ത് ഉറങ്ങിയാല്‍ കാത്തിരിക്കുന്നത് അപകടം
പണ്ട് നമ്മുടെ വീട്ടില്‍ മുത്തശ്ശിമാര്‍ സന്ധ്യാസമയത്ത് ഉറങ്ങുന്നതിന് നല്ല കണ്ണു പൊട്ടുന്ന ചീത്ത പറയുമായിരുന്നു, എന്നാല്‍ ഇന്ന് അണുകുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയതോടെ മുത്തശ്ശിമാരുടെ ഈ പറച്ചിലിന് അന്യം നിന്നു പോയ കലാരൂപത്തിന്റെ അവസ്ഥയാണ്.
എന്നാലും പലര്‍ക്കും അറിയാവുന്നതാണ് സന്ധ്യാസമയത്ത് ഉറങ്ങാന്‍ പാടില്ലെന്ന കാര്യം. എന്താണ് സന്ധ്യാ സമയത്ത് ഉറങ്ങിയാല്‍ എന്ന് ആലോചിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നതെങ്കിലും നിങ്ങള്‍ക്കറിയാമോ? ശാസ്ത്രീയപരമായും ആത്മീയപരമായും നിരവധി കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. അന്ധവിശ്വാസമല്ലിത് ഓരോ മലയാളിയുടെയും വിശ്വാസം
ഇനി ഇതൊക്കെ അവഗണിച്ച് ഉറങ്ങാനാണ് നിങ്ങളുടെ പുറപ്പാടെങ്കില്‍ അതിന്റെ അനന്തരഫലവും നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരും.

വിളക്കു കത്തിക്കുന്ന സമയം
വൈകുന്നേരങ്ങളില്‍ ഹിന്ദു വിശ്വാസമനുസരിച്ച് വിളക്ക് തെളിയിക്കുന്ന സമയമാണ് സന്ധ്യാസമയം. ആ സമയം ഈശ്വരന് വീടുകളില്‍ വരും എന്നാണ് വിശ്വാസം. ദുഷ്ടശക്തികളെ വീട്ടില്‍ നിന്നും അകറ്റി ഈശ്വരനെ കുടിവെയ്്ക്കുന്ന സമയമായതിനാലാണ് സന്ധ്യാസമയം ഉറങ്ങരുതെന്ന് പറയുന്നത്.

ഭാഗ്യലക്ഷ്മി
ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മി, എന്നാല്‍ ഈ ലക്ഷ്മിയുടെ സഹോദരിയാണ് ചേട്ട. സന്ധ്യാ സമയങ്ങളില്‍ നമ്മള് ഉറങ്ങുമ്പോള്‍ ഐശ്വര്യ ലക്ഷ്മി വരില്ലെന്നും പകരം മൂശ്ശേട്ടയെന്ന ചേട്ട വിരുന്നു വരുമെന്നുമാണ് നിലനില്‍ക്കുന്ന വിശ്വാസം.

ഉറങ്ങാനുള്ള പ്രവണത കൂടുതല്‍
മനുഷ്യ ശരീരത്തില്‍ പൊതുവേ കാണപ്പെടുന്ന മൂന്ന് പ്രവണതകളാണ് സത്വ, രജസ്, തമസ്. ഇതില്‍ തമസ് ആണ് ഉറക്കത്തെ സ്വാഗതം ചെയ്യുന്നതും.

ആരോഗ്യപരമായി ഗുണമില്ല
ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വൈകുന്നേരങ്ങളിലെ ഉറക്കം കാരണം യാതൊരു വിധത്തിലുള്ള ആരോഗ്യഗുണവും ഇല്ലെന്നു തന്നെ പറയാം. മാത്രമല്ല രാത്രിയിലെ ഉറക്കം കളയാനും ഇതു മതി.

ദഹനപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങളെ വൈകുന്നേരങ്ങളിലെ ഉറക്കം സ്വാഗതം ചെയ്യുന്നു. ആരോഗ്യ കാര്യങ്ങളില്‍ അത്രയേറെ ശ്രദ്ധ ചെലുത്തുന്ന ഒരാളാണെങ്കില്‍ ഒരിക്കലും വൈകുന്നേരങ്ങളില്‍ ഉറങ്ങാന്‍ പാടില്ല.

നമ്മുടെ സംസ്കാരത്തിനെതിര്
നമുക്ക് നമ്മുടേതായ സംസ്കാരമുണ്ട, സംസ്കാരത്തേക്കാളുപരി നമ്മുടെ ചില വിശ്വാസങ്ങള്‍. ആ വിശ്വാസത്തില്‍ പ്രധാനപ്പെട്ടതാണ് വൈകുന്നേരങ്ങളില്‍ ഉറങ്ങാന്‍ പാടില്ലെന്നത്. നമ്മള് മലയാളികള്‍ പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ മുറുകെ പിടിയ്ക്കുന്നവരുമാണ്.

ഒരു ദിവസത്തിന്റെ അവസാനം
വൈകുന്നേരം എന്നു പറയുന്നത് ഒരു ദിവസത്തിന്റെ അവസാനമാണ്. എല്ലാ ജോലികളും തീര്‍ത്ത് മനസമാധാനത്തോടെ കുടുംബത്തോടൊപ്പം ഇരിക്കേണ്ട സമയം. ആ സമയത്തെ ഉറക്കം കുടുംബത്തിന്റെ മൊത്തം സന്തോഷത്തെയാണ് ഇല്ലാതാക്കുക.

ചര്‍ച്ചാസമയം
ചാനലുകളില്‍ മാത്രം പോര ചര്‍ച്ചകള്‍. കുടുംബത്തിലും എല്ലാവരുമായും സംസാരിച്ചും അവര്‍ക്കായി അല്പസമയം മാറ്റിവെക്കേണ്ടതും വൈകുന്നേരങ്ങളിലാണ്.



Click it and Unblock the Notifications
