മാതാ പിതാ ഗുരു ദൈവം....

ഇന്ന് അധ്യാപക ദിനം. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യം എന്ന് ചാക്കോമാഷ് പറഞ്ഞത് ഇന്നും നമ്മുടെ കാതുകളില്‍ അലയടിക്കുന്നുണ്ട്. ചാക്കോ മാഷ് നമ്മളെ വിട്ടു പിരിഞ്ഞെങ്കിലും ചാക്കോ മാഷും ആടു തോമയും എല്ലാം ഈ അധ്യാപക ദിനത്തില്‍ ഓര്‍ക്കപ്പെടുന്നു എന്നതാണ്.

ഓരോ അധ്യാപക ദിനവും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കണം. എന്നാല്‍ പലപ്പോഴും വിദേശ സംസ്‌കാരത്തിന്റെ കടമെടുപ്പില്‍ നമ്മുടെ സംസ്‌കാരം മുങ്ങിപ്പോവുന്നുണ്ടോ എന്ന് ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

മാതാ പിതാ ഗുരു ദൈവം എന്നാണ്. എന്നാല്‍ ഇന്ന് അത് വെറും സിനിമാ ഡയലോഗ് ആയി അധ:പതിച്ചിരിക്കുന്നു എന്നതാണ് സത്യം. നമ്മുടെ സംസ്‌കാരത്തോളം പഴക്കമുണ്ട് ഈ അധ്യാപക ദിനത്തിന്. ഗുരുദക്ഷിണയായി സ്വന്തം പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യനെപ്പോലുള്ള ശിഷ്യന്‍മാരുടെ നാടാണ് നമ്മുടെ.

അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള നിരവധി അധ്യാപകര്‍ നമ്മുടെ നിത്യ ജീവിതത്തിലും വെള്ളിത്തിരയിലുമുണ്ട്. ഈ അധ്യാപക ദിനത്തില്‍ നമുക്ക് അവരിലേക്ക് ഒന്നു പോയി നോക്കാം.

സുകുമാര്‍ അഴീക്കോടിനെ സ്മരിക്കാം

സുകുമാര്‍ അഴീക്കോടിനെ സ്മരിക്കാം

സാഹിത്യവിമര്‍ശകന്‍ എന്നതിലുപരി നല്ലൊരു അധ്യാപകന്‍ കൂടിയായിരുന്നു അഴീക്കോട് മാഷ്. ഈ അധ്യാപക ദിനത്തില്‍ അദ്ദേഹത്തെ നമുക്ക് സ്മരിക്കാം.

കുഞ്ഞുണ്ണിമാഷ്

കുഞ്ഞുണ്ണിമാഷ്

പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്ന് പറഞ്ഞു കൊണ്ട് മലയാളി മനസ്സില്‍ കുടിയേറിയ മാതൃകാധ്യാപകനാണ് കുഞ്ഞുണ്ണിമാഷ് എന്നതാണ്. കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു അദ്ദേഹം.

 എം എന്‍ വിജയന്‍

എം എന്‍ വിജയന്‍

തീ പിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടേയിരിക്കുമെന്ന് ഓരോ മലയാളിയേയും പഠിപ്പിച്ച വിജയന്‍ മാഷ് ഇന്ന് വെറും ഓര്‍മ്മ മാത്രം.

 ലീലാവതി ടീച്ചര്‍

ലീലാവതി ടീച്ചര്‍

പ്രൊഫസര്‍ എം ലീലാവതിടീച്ചര്‍ സാഹിത്യകാരി എന്നതിലുപരിയായി ടീച്ചര്‍ എന്ന വിശേഷമത്തില്‍ അറിയപ്പെടാന്‍ കൊതിക്കുന്ന എഴുത്തുകാരിയായ ടീച്ചര്‍.

 സാറാജോസഫ്

സാറാജോസഫ്

സമൂഹത്തില്‍ പ്രതികരിക്കുന്ന പെണ്‍ ശബ്ദം എന്നാണ് സാറാജോസഫിനെക്കുറിച്ച് പറയേണ്ടത്. അധ്യാപനത്തിലൂടെ തന്റെ വിദ്യാര്‍ത്ഥികളെ സംസ്‌കാര സമ്പന്നയാക്കിയ പ്രിയ ടീച്ചര്‍.

 എ പി ജെ അബ്ദുള്‍ കലാം

എ പി ജെ അബ്ദുള്‍ കലാം

പുതു തലമുറയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച നമ്മുടെ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം അധ്യാപകനാവാന്‍ മോഹിച്ചെങ്കിലും നമ്മുടെ രാജ്യത്തിന്റെ പ്രഥമ പുരുഷന്‍ ആയി വരാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. എങ്കിലും എല്ലാ സമയവും വിദ്യാര്‍ത്ഥികളോടൊപ്പം ചിലവിടാന്‍ അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തിയിരുന്നു.

 നരേന്ദ്രപ്രസാദ്

നരേന്ദ്രപ്രസാദ്

അഭിനയത്തേയും അധ്യാപനത്തേും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു പ്രൊഫ നരേന്ദ്രപ്രസാദ്.

വെള്ളിത്തിരയിലെ അധ്യാപകര്‍

വെള്ളിത്തിരയിലെ അധ്യാപകര്‍

വിനയചന്ദ്രന്‍ മാഷിന്റെ കഥയുമായി 2011ല്‍ പുറത്തിറങ്ങിയ മാണിക്യകല്ല് എന്ന സിനിമ അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ നല്ലൊരു സന്ദേശമാണ് നല്‍കുന്നത്.

 വെള്ളിത്തിരയിലെ അധ്യാപകര്‍

വെള്ളിത്തിരയിലെ അധ്യാപകര്‍

കാലമെത്ര കഴിഞ്ഞാലും കമലദളത്തിലെ നന്ദഗോപന്‍ മാഷിനേയും മാളവികയേയും ആരും മറക്കില്ല. എന്തുകൊണ്ടെന്നാല്‍ മാഷിന്റെ വിദ്യാര്‍ത്ഥി സ്‌നേഹവും ആത്മാര്‍ത്ഥതയും ഒരിക്കലും ആളുകളുടെ മനസ്സില്‍ നിന്നും മാഞ്ഞു പോവില്ല എന്നതുകൊണ്ടു തന്നെ.

 വെള്ളിത്തിരയിലെ അധ്യാപകര്‍

വെള്ളിത്തിരയിലെ അധ്യാപകര്‍

ചാക്കോ മാഷും ആടുതോമയും അച്ഛന്‍ മകന്‍ എന്നതിലുപരി ഗുരുശിഷ്യ ബന്ധത്തിനു മുകളില്‍ ഒന്നുമല്ലെന്ന് നമ്മെ കാണിച്ചു തന്ന സിനിമയാണ്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യം എന്നാണ് ചാക്കോ മാഷിന്റെ തിയറി തന്നെ.

 വെള്ളിത്തിരയിലെ അധ്യാപകര്‍

വെള്ളിത്തിരയിലെ അധ്യാപകര്‍

നന്ദകുമാര്‍ വര്‍മ്മ എന്ന അധ്യാപകനെ പ്രണയിച്ച കോളജ് വിദ്യാര്‍ത്ഥിയുടെ കഥയുമായാണ് കമലിന്റെ മഴയെത്തും മുന്‍പെ പ്രേക്ഷകരിലെത്തിയത്. അധ്യാപകന് ഇഷ്ടമില്ലതാിരുന്നിട്ടു കൂടി വിദ്യാര്‍ത്ഥിയെ വിവാഹം കഴിക്കേണ്ടി വന്നു ആ മാതൃകാധ്യാപകന്.

 വെള്ളിത്തിരയിലെ അധ്യാപകര്‍

വെള്ളിത്തിരയിലെ അധ്യാപകര്‍

താരേ സമീന്‍പര്‍ എന്ന സിനിയില്‍ ആമിര്‍ഖാന്റെ കൈപ്പിടിയില്‍ ഭദ്രമായിരുന്നു റാം ശങ്കര്‍ നികുംഭ് എന്ന അധ്യാപകന്‍. അങ്ങനൊരധ്യായപകന്‍ നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഇന്നത്തെ തലമുറ എവിടേയും തലകുനിയ്‌ക്കേണ്ടി വരില്ല എന്നതാണ്.

 വെള്ളിത്തിരയിലെ അധ്യാപകര്‍

വെള്ളിത്തിരയിലെ അധ്യാപകര്‍

ഒടുവിലിതാ പ്രേമത്തില്‍ വരെ എത്തി നില്‍ക്കുകയാണ് നമ്മുടെ കേരളം. പ്രേമത്തിലെ മലരിന്റേയും ജോര്‍ജ്ജിന്റേയും പ്രേമത്തെ അനുകൂലിച്ചും നിമര്‍ശിച്ചും നിരവധി പേരാണ് മുന്നോട്ട് വരുന്നത്. അവര്‍ക്കും ഈ അധ്യാപക ദിനം.

Story first published: Saturday, September 5, 2015, 7:29 [IST]
X
Desktop Bottom Promotion