Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
മലയാളികള്‍ക്കു മറക്കാനാവാത്ത രുചികള്‍!!
കേരളം വിടുന്ന മലയാളികള്‍ക്കുള്ള ഗൃഹാതുരതകളില്‍ ഒന്നായിരിയ്ക്കും ഭക്ഷണം. കേരള റെസ്റ്റോറന്റുകള്‍ തേടി വിദേശങ്ങളില്‍ പോലും മലയാൡകള്‍ നടക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതു തന്നെ.
ഏതു നാട്ടിലാണെങ്കിലും മലയാളിയ്ക്കു പ്രിയപ്പെട്ട, മറക്കാനാവാത്ത ചില വിഭവങ്ങളുണ്ട്. ഇത്തരം വിഭവങ്ങളില്‍ പലതും കേരളത്തിന്റെ തനതു രുചികളുമാണ്.
ഏതു നാട്ടിലെങ്കിലും മലയാളി കൊതിയ്ക്കുന്ന ഇത്തരം ചില രുചികളേതെന്നറിയൂ,

കപ്പ
കപ്പ മലയാളിയുടെ പ്രിയ വിഭവമാണ്. കപ്പ-മീന്‍കറി കോമ്പിനേഷന്‍ കൊതിയ്ക്കാത്ത മലയാളികള്‍ കുറയും.

മസാലദോശ
കേരളത്തിന്റെ മാത്രമെന്നു പറയാനാകില്ലെങ്കിലും മസാലദോശയോട് മലയാളിയ്ക്കു പ്രത്യേക മമതയുണ്ട്.

വെള്ളേപ്പം
വെള്ളേപ്പം കേരളത്തിന്റെ മറ്റൊരു രുചി വൈവിധ്യമാണ്. അപ്പവും സ്റ്റ്യൂ,
മുട്ട, ചിക്കന്‍, മട്ടന്‍, ബീഫ് കോമ്പിനേഷനുകള്‍ മലയാളികളുടെ പ്രിയരുചികളില് ഒന്ന്.

മീന്‍കറി
മീന്‍കറി, പ്രത്യേകിച്ചു മണ്‍ചട്ടിയില്‍ കുടംപുളിയിട്ടു വച്ച മീന്‍കറി മലയാളികള്‍ക്കു മറക്കാനാകാത്ത ഒരു രുചിയാണ്.

കേരളാ സ്റ്റൈല്‍ ചിക്കന്‍ കറി
വറുത്തരച്ച കേരളാ സ്റ്റൈല്‍ ചിക്കന്‍ കറി മലയാളി തേടുന്ന രുചികളില്‍ മറ്റൊന്നാണ്.

പരിപ്പുവട
പരിപ്പുവട മലയാളികളുടെ പ്രിയപ്പെട്ട സ്നാക്സില്‍ ഒന്നാണ്. ഇതുപോലെയാണ് പഴംപൊരിയും.

ഉണ്ണിയപ്പം
ഉണ്ണിയപ്പം പലര്‍ക്കും അമ്മമാരെക്കുറിച്ചുള്ള ഓര്മ കൂടിയാകും. അമ്മമാര്‍ തയ്യാറാക്കുന്ന പലഹാരങ്ങളില്‍ പ്രധാന സ്ഥാനമുള്ള ഒന്ന്.

കേരള പൊറോട്ട
കേരള പൊറോട്ട മിക്ക മലയാളികളുടേയും ദൗര്‍ബല്യമാണെന്നു പറയാം.

ഇലയട
ഇലയടയാണ് മലയാളികളെ കൊതിപ്പിയ്ക്കുന്ന മറ്റൊരു രുചി.

ഞണ്ടുകറി
നോണ്‍വെജ് പ്രേമികള്‍ക്ക് ഞണ്ടുകറിയും കക്കയിറച്ചി വറുത്തതുമെല്ലാം കേരളത്തെക്കുറിച്ചുള്ള ഓര്‍മകളാണ്.

കടുമാങ്ങാഅച്ചാര്
നല്ല മണ്‍ഭരണിയില്‍ ഇട്ടുവച്ച കടുമാങ്ങാഅച്ചാര് മലയാളികള്‍ക്ക് പ്രിയവിഭവമാണ്.

പായസം
മറ്റു നാടുകളെപ്പോലെയല്ല, മലയാളികളുടെ മധുരങ്ങളില്‍ മുന്‍പന്തിയില്‍ എപ്പോഴും പായസങ്ങള്‍ തന്നെയാണ്. കടുംപായസം, പാല്‍പ്പായസം, പഴപ്രഥമന്‍, അടപ്രഥമന്‍, പരിപ്പു പായസം.... എന്നിങ്ങനെ ഈ പട്ടിക നീണ്ടുപോകും. കൊതിയൂറും മലയാളി വിഭവങ്ങള്‍



Click it and Unblock the Notifications
