Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അപകടം പതിയിരിയ്ക്കും ഭക്ഷണങ്ങള്‍!!
ആരോഗ്യത്തിന് ഭക്ഷണം പ്രധാനം. ഭക്ഷണങ്ങളില്‍ തന്നെ നല്ലതും ചീത്തയമുണ്ട്. ചില ഭക്ഷണങ്ങള്‍ നമുക്കിഷ്ടമായിരിയ്ക്കും, സ്വാദിഷ്ടവുമായിരിയ്ക്കും, എന്നാല്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില ഭക്ഷണങ്ങള്‍ അത്ര തന്നെ സ്വാദിഷ്ടമായിരിയ്ക്കണമെന്നുമില്ല.
ചില ഭക്ഷണങ്ങളുണ്ട്, അപകടകരമായ ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നവ. ഡേയ്ഞ്ചറസ് ഫുഡ്സ് എന്നു പറയാം. ഇവ ചിലപ്പോഴെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുന്നതാണ് കാരണം. ഈ ഭക്ഷണങ്ങളില്‍ പൊണ്ണത്തടിയില്ല
ഇത്തരം ചില അപകടകരമായ ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കശുവണ്ടിപ്പരിപ്പ്
കശുവണ്ടിപ്പരിപ്പ് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയവ തന്നെ. എന്നാല്‍ ഇതിനോട് ഫുഡ് അലര്‍ജിയുള്ളവരുണ്ട്. ഇത്തരക്കാരില്‍ ഇത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേയ്ക്കും.

വൈല്‍ഡ് മഷ്റൂം
ഭക്ഷ്യയോഗ്യമായ കൂണുകളുണ്ട്. ഇതല്ലാതെ കാട്ടുകൂണ്‍ അഥവാ വൈല്‍ഡ് മഷ്റൂം എന്നൊന്നുണ്ട്. ഇത് കഴിയ്ക്കുന്നത് ഛര്‍ദി പോലുള്ള പ്രശ്നങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനു വരേയും കാരണമാകാം.

പഫര്‍ ഫിഷ്
പഫര്‍ ഫിഷ് അഥവാ ഫുഗു എന്നറിയപ്പെടുന്ന ഒരു മത്സ്യമുണ്ട്. ഇത് ഭക്ഷ്യയോഗ്യമാണ്. എന്നാല്‍ നല്ലപോലെ വേവിച്ചു കഴിച്ചില്ലെങ്കില്‍ സയനൈഡിനേക്കാള്‍ വിഷമാണിത്.

കസാവ
കസാവ എന്ന കിഴങ്ങു വര്‍ഗത്തില്‍ പെട്ട ഒന്നുണ്ട്. ഇത് പച്ചയ്ക്കു കഴിയ്ക്കുമ്പോള്‍ ഇതിലുള്ള ഒരു എന്‍സൈം സയനൈഡായി മാറുന്നു.

നിലക്കടല
നിലക്കടല അഥവാ കപ്പലണ്ടി നല്ലതാണെങ്കിലും അലര്‍ജിയുള്ളവര്‍ക്ക് ഇത് കൂടുതല്‍ കഴിയ്ക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും.

ബീന്‍ സ്പ്രൗട്സ്
ബീന്‍ സ്പ്രൗട്സ് ജര്‍മനിയില്‍ ഇ കോളി എന്ന ബാക്ടീരിയാ ബാധ മനുഷ്യരിലുണ്ടാകാന് കാരണമായി. ഈ ബാക്ടീരിയ ധാരാളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.

കക്കയിറച്ചി
കക്കയിറച്ചി രുചികരമാണെങ്കില്‍ ചിലര്‍ക്കിത് അലര്‍ജിയുണ്ടാക്കും. ഇത്തരക്കാര്‍ക്ക് വയറുവേദന, ചര്‍മത്തില്‍ ചൊറിച്ചില്‍ തുടങ്ങിയ പ്രശനങ്ങളുമുണ്ടാകും.

എല്‍ഡെര്‍ബെറി
എല്ഡെര്ബെറിയെന്ന പഴത്തിന്റെ കുരുക്കളും തണ്ടും ഇലയുമെല്ലാം വിഷാംശമാണ്. ഇവ കഴിയ്ക്കരുത്.

അക്കി
ജമൈക്കയില്‍ കണ്ടുവരുന്ന അക്കി എന്നൊരു പഴവര്ഗമുണ്ട്. ഇതിന്റെ കുരുക്കള്‍ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. ഇതിന്റെ കുരുക്കളില്‍ ടോക്സിനുകള്‍ അടങ്ങിയിട്ടുണ്ട്.

തിളപ്പിയ്ക്കാത്ത പാല്
പാസ്ചൈ്വറൈസ് ചെയ്യാത്ത, തിളപ്പിയ്ക്കാത്ത പാല് കുടിയ്ക്കുന്നതും അപകടകരമാണ്. ഇവയില്‍ ഇ കോളി എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്.

സ്റ്റാര്‍ ഫ്രൂട്സ്
സ്റ്റാര്‍ ഫ്രൂട്സ് കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്ക് ഏറെ ദോഷകരമാണ്. ഇവയിലെ ന്യൂറോടോക്സിനുകള്‍ തലച്ചോറിനെ ദോഷകരമായി ബാധിയ്ക്കും.



Click it and Unblock the Notifications
