Latest Updates
-
ഭക്ഷണപ്പൊതികളിലെ ചതിക്കുഴികൾ: 'സീറോ മൈദ', 'ഹൈ പ്രോട്ടീൻ' വാഗ്ദാനങ്ങൾക്കെതിരെ എഫ്.എസ്.എസ്.എ.ഐയുടെ കർശന നടപടി -
കൊളാജൻ ഡ്രിങ്കും ബയോട്ടിൻ ഗമ്മിയും വാങ്ങുന്നവരാണോ? ഈ അബദ്ധം പറ്റാതെ സൂക്ഷിക്കണം, FSSAI മുന്നറിയിപ്പ് -
വടക്കൻ കേരളത്തിൽ ഷിഗെല്ല ഭീഷണി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകരുത്, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഇതാ -
ഡൽഹിയിൽ റെഡ് അലർട്ട്: പൊടിക്കാറ്റ് ഭീഷണി, പുറത്തിറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമോ? അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
ഫിഫ ആവേശത്തിനിടയിൽ വണ്ണം കൂടുമോ? രാത്രിയിലെ കളി കാണുമ്പോൾ കഴിക്കാൻ പറ്റിയ ഹെൽത്തി സ്നാക്സ് ഇതാ! -
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കുക; മുംബൈയില്‍ വന്‍ റെയ്ഡ്, വ്യാജന്മാരെ തിരിച്ചറിയാം ഇങ്ങനെ -
14 മാസം, 18 കിലോ കുറഞ്ഞു! സ്റ്റിറോയിഡുകളില്ലാതെ കാർത്തിക് ആര്യൻ നേടിയ ആ അവിശ്വസനീയ മാറ്റം -
ജൂൺ 17-ലെ അപൂർവ്വ ചന്ദ്ര-ശുക്ര സംഗമം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ ഉറപ്പ്! -
ത്രിഗ്രഹ യോഗം: ഇന്ന് രാത്രി സൂര്യൻ മിഥുനത്തിലേക്ക്; കരിയറിലും സാമ്പത്തിക നേട്ടങ്ങൾക്കും വൻ മാറ്റങ്ങൾ!
നിറങ്ങളും നിങ്ങളുടെ മൂഡും
നമുക്കറിയാം പ്രപഞ്ചം വിവിധ നിറങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഇവയെല്ലാം അവയുടേതായ വഴികളില്‍ നമ്മളെ സ്വാധീനിക്കുന്നുമുണ്ട്. നിറങ്ങള്‍ മാനസികനില, വികാരങ്ങള്‍,ചിന്തകള്‍ എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കലാകാരന്മാരും ഇന്റീരിയര്‍ ഡിസൈനര്‍മാരും മനസ്സിലാക്കിയിട്ടുണ്ട്. ചില നിറങ്ങള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍, കണ്ണിന് ആയാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിറങ്ങള്‍ മൂന്ന് രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്- സജീവം, നിഷ്ക്രിയം, നിഷ്പക്ഷം. നിങ്ങളുടെ വ്യക്തിപരമായഇഷ്ടങ്ങള്ക്കും അഭിരുചിക്കും മുറിയുടെ ആവശ്യത്തിനും അനുസരിച്ച് നിറങ്ങള്‍ തിരഞ്ഞെടുക്കാം.

നീല
നീല സുഖപ്പെടുത്തുന്നതിന്റെ നിറമാണ് കാരണം നീല നിറം കാണുമ്പോള്‍ ശരീരം സമാധാനത്തിന്റെ രാസപദാര്‍ത്ഥങ്ങള്‍ പുറപ്പെടുവിക്കും. നീല നിറം വിശപ്പ് നിയന്ത്രിക്കും. ബ്ലൂബെറി ഒഴികെ മറ്റൊരു ഭക്ഷണവും പ്രകൃതിദത്തമായി നീലനിറത്തില്‍ ഇല്ല . നീല നിറം കാണുമ്പോള്‍ അറിയാതെ തന്നെ കഴിക്കേണ്ട എന്ന തോന്നലുണ്ടാകും.
നില നിറം രക്തസമ്മര്‍ദ്ദം കുറയ്ക്കും ശ്വസനവും ഹൃദയമിടുപ്പും സാവധാനത്തിലാക്കും. അതിനാലാണ് ഈ നിറം ശാന്തിയും സമാധാനവും നല്‍കുമെന്ന് കരുതുന്നത്. ഈ നിറം ബെഡ്റൂമിലേക്കും ബാത് റൂമിലേക്കും നിര്‍ദ്ദേശിക്കുന്നതും ഇതു കൊണ്ടാണ്. ഒരു മുറിയിലെ പ്രഥമ നിറമായി ഇളം നീല നിറം തിരഞ്ഞെടുക്കുകയാണെങ്കില്‍ ഗൃഹോപകരണങ്ങള്‍ക്കും ഫാബ്രിക്സിനും കടും നിറം നല്‍കുക.

പര്‍പ്പിള്‍
പര്‍പ്പിള്‍ ഏറ്റവും നിഗൂഢമായ നിറങ്ങളിലൊന്നാണ് കാരണം ഇത് വളരെ വിരളമായെ പ്രകൃതിയില്‍ കാണപ്പെടുന്നുള്ളു. അതിനാലായിരിക്കും ഈ നിറം ഗുണങ്ങളാല്‍ സമ്പുഷ്ടമാകുന്നത്.
കടും നിറത്തിലുള്ള പര്‍പ്പിളിന്റെ( ഉദാഹരണത്തിന് മുട്ടചെടി) മൂല്യങ്ങള്‍ സമൃദ്ധവും നാടകീയവും പരിഷ്കൃതവുമാണ്. ആഢംബരവും ക്രിയാത്മകതയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ദ്വീതീയ നിറമായാണ് ഇത് ഉപയോഗിക്കുന്നതെങ്കില്‍ തീവ്രത തോന്നിപ്പിക്കും.
ലാവെന്‍ഡര്‍, ലൈലാക് പോലുള്ള പര്‍പ്പിളിന്റെ ഇളം നിറങ്ങള്‍ നീലനിറം നല്‍കുന്നത് പോലെയുള്ള ഗുണങ്ങള്‍ ബെഡ്റൂമുകള്‍ക്ക് നല്‍കും, അതേസമയം തണുപ്പന്‍ മട്ട് തോന്നിപ്പിക്കുകയുമില്ല.

പച്ച
സന്തുലിത നിറമെന്ന നിലയില്‍ പച്ച ഐക്യവും ആശ്വാസവും തോന്നിപ്പിക്കും. കണ്ണുകള്‍ക്ക് സുഖം തോന്നിപ്പിക്കുന്ന ഈ നിറം ശ്വസനം സാവധാനത്തിലാക്കാന്‍ സഹായിക്കും.
നീലയുടെ ഉന്മേഷവും മഞ്ഞയുടെ സന്തോഷവും കൂടിക്കലരുന്ന പച്ച വീട്ടിലെ മിക്കവാറും എല്ലാ മുറികള്‍ക്കും അനുയോജ്യമായ നിറമാണ്. അടുക്കളയില്‍ പച്ച നിറം കാര്യങ്ങള്‍ ശാന്തമാക്കും. സ്വീകരണ മുറിയില്‍ ആയാസം കുറച്ച് സുഖവും ഒരുമ നല്‍കും.

ചുവപ്പ്
ശക്തിയുടെയും ബലത്തിന്റെയും നിറമാണ് ചുവപ്പ്. ഉത്തേജനം നല്കുന്ന ഈ നിറം അഡ്രിനാല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം ഉയര്‍ത്തും.
ചുവപ്പ് മുറികളിലെ ഊര്‍ജനില ഉയര്‍ത്തും. ആവേശം ഉയര്ത്തണമെന്നുണ്ടെങ്കില് പ്രത്യേകിച്ച് രാത്രയിലും മറ്റും ഈ നിറം വളരെ മികച്ചതാണ്. സ്വീകരണ മുറിയിലും ഊണുമുറിയിലും ചുവപ്പ് നിറം ആളുകളെ ഒരുമിപ്പിച്ചിരുത്തുകയും സംസാരിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യും. പ്രവേശന വഴിയില്‍ നല്‍കുന്നത് ആദ്യധാരണ ശക്തമാക്കാന്‍ ഇത് സഹായിക്കും. ചുവപ്പ് നിറം കാണുന്നത് രക്ത സമ്മര്‍ദ്ദം ഉയര്‍ത്തും, ശ്വസനവും ഹൃദയമിടുപ്പും വേഗത്തിലാക്കും.

പിങ്ക്
ചുവപ്പിന്റെ നേര്‍ത്ത നിറമാണെങ്കിലും പിങ്ക് നേരെ വിപരീത വികാരങ്ങളാണ് ഉണര്‍ത്തുന്നത്. പിങ്ക് സംവേദനത്തിന്റെയും സ്നേഹത്തിന്റെയും നിറമാണ്. സമാധാനവും സുരക്ഷിതത്വവമാണ് ഈ നിറം നല്‍കുക. ചുവപ്പ് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കില്‍ പിങ്ക് ബന്ധപ്പെട്ടിരിക്കുന്നത് നിസ്വാര്‍ത്ഥ സ്നേഹവുമായാണ്.

മഞ്ഞ
മഞ്ഞ ഊര്‍ജത്തിന്റെ നിറമാണെങ്കിലും അമിതമായി ഇത് ഉപയോഗിക്കുന്നത് ആളുകള്‍ക്ക് ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കും. വളരെ തെളിച്ചമുള്ള നിറമായതിനാല്‍ ഇത് പ്രതിഫലിക്കുമ്പോള്‍ കണ്ണുകള്‍ക്ക് അസ്വസ്ഥത ഉണ്ടാകും.
സൂര്യപ്രകാശത്തിന്റെ സന്തോഷം പിടിച്ചെടുക്കുന്ന മഞ്ഞ ഈ ആനന്ദം പകര്‍ന്നു നല്കുന്നു. സന്തോഷ നിറങ്ങള്‍ ഊര്‍ജം കൂട്ടുന്ന അടുക്കള, ഊണ് മുറി, ബാത് റൂം എന്നിവടങ്ങളിലാണ് ഈ നിറം ഉത്തമം.
ഹാളുകള്‍, പ്രവേശന സ്ഥലം, ചെറിയ ഇടങ്ങള്‍ എന്നിവിടങ്ങളില്‍ മഞ്ഞ മികച്ചതാണ്. സന്തോഷം നല്കുന്ന നിറമാണെങ്കിലും ഒരു മുറി രൂപകല്പന ചെയ്യുമ്പോള്‍ പ്രധാന നിറമായി മഞ്ഞ തിരഞ്ഞെടുക്കാറില്ല. മഞ്ഞ നിറമുള്ള മുറികളില്‍ ആളുകളുടെ ആത്മസംയമനം പെട്ടന്ന് നഷ്ടമാകുമെന്നും കുട്ടികള്‍ വേഗത്തില്‍ കരഞ്ഞു തുടങ്ങുമെന്നും പഠനങ്ങളില്‍ പറയുന്നു.

ഓറഞ്ച്
വളരെ പോസിറ്റീവായിട്ടുള്ള നിറമാണ് ഓറഞ്ച്. ഇത് ആത്മവിശ്വാസം ഉയര്‍ത്തും. ചെറുപ്പത്തിന്റെ ആവേശം ഉണര്‍ത്തും.നീലയ്ക്കും പര്‍പ്പിളിനും വിപരീതമായി ഈ നിറം ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് തോന്നിപ്പിക്കുകയും ചെയ്യും.
ആവേശവും ആഗ്രഹവും ഉണര്‍ത്തുന്ന ഓറഞ്ച് ഊര്‍ജം നല്കുന്ന നിറമാണ്. സ്വീകരണ മുറിയ്ക്കും ബെഡ്റൂമിനും ഈ നിറം ചേരില്ലെങ്കിലും വ്യായാമം ചെയ്യുന്ന മുറിക്ക് യോജിക്കും. വ്യായാമ വേളയില്‍ പുറത്തു വരാന്‍ ആഗ്രഹിക്കുന്ന എല്ല വികാരങ്ങളും ഇത് കൊണ്ടുവരും. പഴയകാലത്ത് വിശ്വസിച്ചിരുന്നത് ഓറഞ്ച് ശ്വാസകോശത്തെ സുഖപ്പെടുത്തുമെന്നും ഊര്‍ജനില ഉയര്‍ത്തുമെന്നുമാണ്.

തവിട്ട്
തവിട്ട് നിറം പ്രതിനിധീകരിക്കുന്നത് ഭൂമിയേയും പ്രകൃതിയേയുമാണ്. വീടിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ആത്മവിശ്വാസവും സൗഖ്യവും നല്കുന്ന നിറമാണിത്. അത് കാരണം കൂടുതല്‍ സംസാരിക്കാനുള്ള ആഗ്രഹം ആളുകളില്‍ ഉണ്ടാകും. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് തവിട്ട് നിറം ഇഷ്ടപ്പെടുന്നത്.

കറുപ്പ്
നിറങ്ങളുടെ ആഭാവമാണ് കറുപ്പ് സൂചിപ്പിക്കുന്നത് അതിനാല്‍ പ്രചോദനത്തിന്റെയും ശാന്തിയുടെ ഫലങ്ങള്‍ ഉണ്ടാവില്ല. അതുകൊണ്ട് കറുപ്പ് നിറം പൊതുവെ ആളുകളില്‍ നിരാശയാണ് ഉണര്‍ത്തുന്നത്. കറുപ്പ് കൂടുതലായി എടുത്തു കാട്ടുന്നത് വളര്‍ച്ചയെയും മാറ്റങ്ങളെയും തടയും. എന്നാല്‍, ഇല്ലാതാക്കുകയും മറച്ച് വയ്ക്കുകയും ചെയ്യുന്നതിനാല്‍ പലര്‍ക്കും കറുപ്പ് നിറം സുരക്ഷിതത്വം തോന്നിപ്പിക്കുന്നതായി പറയപ്പെടുന്നുണ്ട്.

വെളുപ്പ്
വെളുപ്പ് തീര്‍ച്ചയായും സമാധാനത്തിന്റെ നിറമാണ്. വെളുത്ത വസ്തുക്കളെ ശുദ്ധവും വൃത്തിയുള്ളതുമായാണ് ആളുകള്‍ കാണുന്നത്. എന്നാല്‍, ചില സംസ്കാരങ്ങളില്‍ ഈ നിറം മരണവും ദുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. തടി കുറയ്ക്കാന്‍ കളര്‍ തെറാപ്പി



Click it and Unblock the Notifications