Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇതെന്തൊരു കോപം.....
ഒരാള്‍ക്ക് ദേഷ്യം വരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകും. കോപം എന്നതിനെ പൊതുവെ വൈകാരിക സ്ഫോടനം അല്ലെങ്കില്‍ അസന്തുഷ്ടി എന്നാണ് നിര്‍വ്വചിക്കുന്നത്. കോപം ഒരിക്കലും ഒരു നല്ല കാര്യമല്ല. ഇത് അഭിമുഖീകരിക്കുന്ന വ്യക്തിക്ക് വൈകാരികമായി മുറിവേല്ക്കാനും ഇടയാക്കും. ആരോഗ്യം നല്കുന്ന ഭക്ഷണക്കൂട്ടുകള്
കോപത്തിന്റെ പൊതുവായ വിവിധ രൂപങ്ങളെ നമുക്ക് പരിചയപ്പെടാം. സാഹചര്യം നിയന്ത്രിക്കാനുള്ള ശ്രമം മൊത്തത്തിലുള്ള സ്ഥിതിക്ക് മാറ്റമുണ്ടാക്കും. കോപത്തിന് പിന്നിലുള്ള കാരണം മനസിലാക്കുകയും നിയന്ത്രണത്തിന് പകരം ഒരു മാര്‍ഗ്ഗം കണ്ടെത്തുകയും വേണം.

അസ്വസ്ഥത
പല നിസാര കാരണങ്ങളും ഇതിന് കാരണമാകാം. ഉദാഹരണമായി ലാപ്ടോപ്പ് പ്രവര്‍ത്തനരഹിതമാകുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. പല കാരണങ്ങളും നിസാരമായിരിക്കും. ഗാഡമായി ശ്വസിച്ച് പത്തുവരെ എണ്ണുക. ഇത് നിങ്ങള്‍ക്ക് നിയന്ത്രണം നല്‍കുകയും, അസ്വസ്ഥത കോപമായി മാറുന്നത് തടയുകയും ചെയ്യും.

നിരാശ
നിങ്ങള്‍ ആസുത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ കോപം വരുന്നത് സാധാരണമാണ്. ചിലപ്പോള്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് പോലെ തന്നെ സ്വീകരിക്കേണ്ടതായി വരും. ഒരു ടെന്‍ഷന്‍ രഹിത ജീവിതം ജീവിതം സാധ്യമാക്കുന്നതിന് അവ സ്വീകരിക്കുകയും അവ മനസിലാക്കാനും അവയ്ക്ക് വേണ്ടി ക്രമീകരിക്കാനും പഠിക്കുക.

വെറുപ്പ്
നിങ്ങളെ അപമാനിച്ച ഒരാളോട് വിദ്വേഷം ഉണ്ടാകുമ്പോളാണ് ഇത് സംഭവിക്കുക. 'ഒരാള്‍ നിങ്ങളോട് എന്ത് പറയുന്നു എന്നത് ഓര്‍മ്മിക്കരുത്, പകരം നിങ്ങള്‍ ആ വാക്കുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഓര്‍മ്മിക്കേണ്ടത്' എന്ന തത്വം ഓര്‍മ്മിക്കുക. വിദ്വേഷം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുകയും, നിങ്ങള്‍ എങ്ങനെയാണോ അതേ പോലെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ഇത് നിങ്ങളുടെ നിരാശയെ നിയന്ത്രിക്കാന്‍ സഹായിക്കും.

അവഹേളനം
ചിലരുടെ അഭിപ്രായവുമായി നമ്മള് ശക്തമായി വിയോജിക്കുകയും അവയെ വിധിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇത് കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗം ആ വ്യക്തിയെ അവരുടെ പ്രവൃത്തിയില്‍ നിന്ന് വേറിട്ട് കാണുകയാണ്. നിങ്ങള്‍ക്ക് ആരെയും നിയന്ത്രിക്കാനാവില്ല എന്ന കാര്യം ഓര്‍മ്മിക്കുക. നിങ്ങളുടെ കാര്യങ്ങള്‍ സാധിച്ച് കിട്ടണമെങ്കില്‍ അവരെ സ്വാധീനിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം.

വെറുപ്പ്
ഒരാള്‍ എത്രത്തോളം തിന്മ അല്ലെങ്കില്‍ അരോചകത്വം ഉള്ള വ്യക്തിയാണെന്നതാണ് ഇത് നിശ്ചയിക്കുന്നത്. വെറുപ്പ് നിയന്ത്രിക്കുക എന്നത് പൊതുവെ സാധ്യമല്ല. എന്നാല്‍ സ്നേഹം എങ്ങനെ മനോവേദനയുണ്ടാക്കുന്നുവെന്നും തിരിച്ചും നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടാവും. ഒരു വ്യക്തിയോടുള്ള നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ മനസ്സ് കുരുങ്ങി കിടക്കുന്നിടത്തേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.



Click it and Unblock the Notifications
