Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബിയര്‍ പറയും, നിങ്ങളുടെ വ്യക്തിത്വം!!
ആസ്ട്രേലിയന്‍ കവിയും എഴുത്തുകാരനുമായ ഹെന്റി ലോസണ് അഭിപ്രായപ്പെടുന്നത് ബിയര്‍ ഇല്ലാത്തപ്പോള്‍ നിങ്ങള്‍ക്കുള്ള അനുഭവം എങ്ങനെയെന്ന് മനസിലാക്കാന്‍ ബിയര്‍ സഹായിക്കുമെന്നാണ്.
നിങ്ങള്‍ ബിയര്‍ തെരഞ്ഞെടുക്കുന്ന രീതി നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ചില ബിയറുകളും അവ ഉപയോഗിക്കുന്ന ആളുകളുടെ സ്വഭാവ സവിശേഷതകളും അറിയുക. സ്ത്രീയും പുരുഷനും, സൈക്കോളജിയില്‍

ആംബര്‍ ഏല്
യീസ്റ്റ് ഉപയോഗിച്ച് ചൂടുള്ള അന്തരീക്ഷത്തില്‍ പുളിപ്പിച്ച പെയ്ല്‍ ഏല് ഇളം കോപ്പര്‍ മുതല്‍ ഇളം ബ്രൗണ്‍ നിറം വരെ ലഭിക്കുന്ന തരത്തില്‍ ആംബര്‍ മാള്‍ട്ട് ചേര്‍ത്ത് തയ്യാറാക്കുന്നതാണ്. ഇക്കാരണത്താലാണ് ഇതിന് ആംബര്‍ എന്ന പേര് ലഭിച്ചത്. നുരയുടെ അളവ് നോക്കിയാല്‍ ഇതിന്റെ ഫ്രഷ്നെസ് മനസിലാക്കാം.
വ്യക്തിപരമായ പ്രത്യേകതകള്‍ - ആംബര്‍ ഏല് ഇഷ്ടപ്പെടുന്നവര്‍ ബാലന്‍സ് ചെയ്ത ജീവിതം തകര്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നിരുന്നാലും അവര്‍ ജീവിതത്തില്‍ നവീനമായ തെരഞ്ഞെടുപ്പുകളില്‍ വിശ്വസിക്കുന്നവരും, ഊര്‍ജ്ജസ്വലരും കാര്യങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നവരുമായിരിക്കും.

ബ്രൗണ്‍ ബിയര്‍
കാരമലിന്റെയും ചോക്കലേറ്റിന്റെയും സ്വാദുള്ളതാണ് ബ്രൗണ്‍ ബിയര്‍. ഒരു ചെറിയ നാരങ്ങ രുചി ചിലതിലുണ്ടാവും. ഇത് ഇരുണ്ടതും, മധുരമുള്ളതും, ആല്‍ക്കഹോളിന്റെ അളവ് കുറഞ്ഞതുമാണ്.
വ്യക്തിപരമായ പ്രത്യേകതകള്‍ - ബ്രൗണ്‍ ബിയര്‍ ഉപയോഗിക്കുന്നവര്‍ സാഹസികരും ജീവിതത്തിലെ വിവിധ രുചികളില്‍ ആഹ്ലാദം തേടുന്നവരുമാണ്. അവര്‍ തലയെടുപ്പുള്ളവരും തീരുമാനങ്ങളെടുക്കുന്നതിന് കെല്‍പ്പുള്ളവരുമാണ്. ഇത്തരക്കാര്‍ വിനയമുള്ളവരും ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതില്‍ ലജ്ജ കാണിക്കാത്തവരുമാണ്.

ലാഗെര്‍
തണുത്ത അന്തരീക്ഷത്തില്‍ തയ്യാറാക്കുന്ന ലാഗെര്‍ വരണ്ടതും, ചെറിയ കയ്പ് രസമുള്ളതുമാണ്. ഏലിന്റെയത്രയും ഫ്രൂട്ടിയല്ലാത്ത, ബോട്ടം ഫെര്മെന്റിങ്ങ് വഴി തയ്യാറാക്കുന്ന ബിയറാണിത്.
വ്യക്തിപരമായ പ്രത്യേകതകള്‍ - ഒരു കൗബോയ് സ്വഭാവമുള്ളവരാണ് ലാഗെര്‍ കുടിക്കുന്നവര്‍. മികച്ച ഇച്ഛാശക്തിയും, തലയെടുപ്പും, നേരെയുള്ള സമീപനവും, പൂര്‍ണ്ണമായും സ്വന്തം നിയന്ത്രണത്തിന് കീഴില്‍ നില്ക്കാന് കഴിവുള്ളവരുമാണ് ഇവര്‍.

സ്ട്രോങ്ങ് ബിയര്‍
7% എബിവി(മദ്യത്തിന്റെ അളവ്)ഉള്ള ബിയറാണിത്. ഇവ പൊതുവെ കടും നിറമുള്ളതും ചിലത് കറുപ്പ് നിറമുള്ളതുമാണ്.
വ്യക്തിപരമായ പ്രത്യേകതകള്‍ -പേര് സൂചിപ്പിക്കുന്നത് പോലെ, സ്ട്രോങ്ങ് ബിയര്‍ ഉപയോഗിക്കുന്നവര്‍ ഊര്‍ജ്ജസ്വലതയും പ്രായോഗികതയും ഉള്ളവരാണ്. എന്നാല്‍ അതേ സമയം അവര്‍ വൈകാരികമായി ദുര്‍ബലരുമാണ്. ശക്തമായ ബന്ധങ്ങളില്‍ വിശ്വസിക്കുന്ന അവര്‍ ജീവിതത്തില്‍ നിരന്തരം നേരംപോക്കുകള്‍ അന്വേഷിക്കുന്നവരാണ്.

വീറ്റ് ബിയര്‍
കടുപ്പം കുറഞ്ഞതും, എളുപ്പത്തില്‍ കുടിക്കാവുന്നതുമാണ് വീറ്റ് ബിയര്‍. ഗോതമ്പ് ബിയറിന് ഒരു സൗമ്യത നല്കുന്നുവെങ്കിലും ഏറ്റവും സ്വീകാര്യതയുള്ള ഒരിനമാണിത്. ചിലപ്പോള്‍ ഇതിന് ഒരു മസാല രുചിയുമുണ്ടാകും.
വ്യക്തിപരമായ പ്രത്യേകതകള്‍ - ജന്മനാ നേതാക്കന്മാരും മികച്ച പ്രണയികളും ആയിരിക്കും വീറ്റ് ബിയര്‍ കുടിക്കുന്നവര്‍. ഇത്തരക്കാര്‍ വളരെ റൊമാന്റിക് ആയിരിക്കും



Click it and Unblock the Notifications
