Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അയ്യോ, നേരം വൈകി....
സമയ നിഷ്ഠ ഒരു അപൂര്‍വ ശീലമാണ്. ഏപ്പോഴും വൈകി എത്തുന്നത് നിങ്ങള്‍ക്ക് മോശം പ്രതിച്ഛായ ആണ് നല്‍കുക.
തുടര്‍ച്ചയായി വൈകി എത്തുന്നത് ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങളുടെ സ്വാഭാവത്തിന്റെ ഭാഗമായി മാറും. മദ്യക്കുപ്പിയിലും ഫാഷന്‍
വൈകിയെത്തുന്നത് ഒഴിവാക്കാന്‍ ചില എളുപ്പ വഴികളിതാ,

നേരത്തെ ഉറങ്ങുക
രാവിലെ എഴുനേല്‍ക്കാന്‍ വൈകുന്നത് മറ്റെല്ലാം കാര്യങ്ങളും വൈകിപ്പിക്കും. അതിനാല്‍ നേരത്തെ കിടന്ന് ശീലക്കുക. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മതിയായ ഉറക്കം ആവശ്യമാണ്. അതിനാല്‍ ഇക്കാര്യം അവഗണിക്കരുത്.

സമയ ക്രമീകരണം
എല്ലാം കൂടി ഒരുമിച്ച് ചെയ്യാന്‍ നില്‍ക്കരുത്. ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര സമയം എടുത്തിട്ട് ജോലിക്കു പോകാന്‍ തയ്യാറെടുക്കുക.
എഴുന്നേല്ക്കുമ്പോഴേ തിരക്കിട്ട് പണിയെടുത്താല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കാം എന്നുമാത്രം.
ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണന്ന് ഒരു ഡയറിയില്‍ എഴുതി വയ്ക്കുക. ആരെ ഒക്കെ കാണണം എന്തെല്ലാം ചെയ്യണം എന്ന് വളരെ വ്യക്തമായി എഴുതണം. ദിവസേന ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഇങ്ങനെ എഴുതി സൂക്ഷിക്കുന്നത് വളരെ ഗുണകരമാണ്.

ബാഗ് നേരത്തെ തയ്യാറാക്കുക
ഓഫീസിലും കോളേജിലും മറ്റും സമയത്തിന് എത്തിച്ചേരാന്‍ കഴിയുന്നില്ല എങ്കില്‍ തലേ ദിവസം രാത്രി തന്നെ ബാഗ് തയ്യാറാക്കി വയ്ക്കാന്‍ ശീലിക്കുക. തിരക്കു പിടിച്ച് ചെയ്യാന്‍ നില്‍ക്കരുത്.

അലാറം കേട്ടാല്‍ എഴുനേല്ക്കുക
അലാറം അടിക്കുമ്പോള്‍ ഓഫ് ആക്കിയിട്ട് വീണ്ടും കിടക്കുന്ന ശീലം ഉപേക്ഷിക്കുക. അലാറം അടിക്കുമ്പോള്‍ തന്നെ എഴുനേല്ക്കുക.അലാറത്തിലെ ആവര്‍ത്തിച്ച് അടിക്കാനുള്ള ബട്ടണ്‍ അമര്‍ത്തുന്ന ശീലം നിര്‍ത്തുക.

ചെയ്യേണ്ട കാര്യങ്ങള്‍ ഗൗരവമായി കാണുക
ആരെ ഒക്കെ കാണണം എന്തെല്ലാം ചെയ്യണം തുടങ്ങി ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെ ഗൗരവമായി എടുക്കുക. ഇത്തരത്തിലുള്ള സമീപനം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ നിങ്ങളെ സഹായിക്കും.

പത്ത് മിനുട്ട് നേരത്തെ
ക്ലോക്കിലെ സമയം പത്ത് മിനുട്ട് മുമ്പോട്ടാക്കി വയ്ക്കുക. വൈകിയെത്തുന്നതില്‍ നിന്നും രക്ഷപെടുത്താന്‍ ഇത് നിങ്ങളെ സഹായിക്കും. എന്നാല്‍ പത്ത് മിനുട്ടു നേരത്തെയാണ് നിങ്ങള്‍ ഓരോന്നും ചെയ്യുന്നതെന്ന് സ്വയം ഓര്‍ക്കാതിരിക്കുക. അത് നമ്മുടെ ഉദ്ദേശത്തെ തകര്‍ക്കും.



Click it and Unblock the Notifications
