Latest Updates
-
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും!
സോഡിയാക് സൈന്‍ പറയും മദ്യപാന രഹസ്യങ്ങള്‍
സോഡിയാക് സൈന്‍ നാം ജനിച്ച മാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ സ്വഭാവവും ശരീര പ്രകൃതിയുമെല്ലാം വിശദീകരിയ്ക്കാനും.
സോഡിയാക് സൈന്‍ പ്രകാരം ഒരാളുടെ മദ്യപാനശീലത്തെക്കുറിച്ചും വിശദീകരിയ്ക്കാനാവുമത്രെ.
സോഡിയാക് സൗന് നിങ്ങളുടെ മദ്യപാന ശീലത്തെക്കുറിച്ചെന്താണു പറയുന്നതെന്നറിയൂ,

ഏരീസ്
ഏരീസ് പ്രകാരമുള്ളയാള്‍ മദ്യപാനശീലത്തിലും സൗഹൃദം കാത്തു സൂക്ഷിയ്ക്കുന്ന ഒരാളാണ്. മദ്യപിയ്ക്കുമ്പോള്‍ തങ്ങള്‍ക്കൊപ്പം മറ്റുള്ളവരും മദ്യപിച്ചു സന്തോഷിയ്ക്കുന്നുവോ എന്നുറപ്പു വരുത്തുന്ന ഒരാള്‍.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെടുന്നവര്‍ ഏതു പാതിരാത്രിയിലും മദ്യപാനത്തിനു കൂട്ടു വിളിയ്ക്കാവുന്നവരാണ്. എന്നാല്‍ പെട്ടെന്ന് ദേഷ്യം പിടിയ്ക്കുന്ന സ്വഭാവക്കാരാണെന്നതിനാല് ഇവരെക്കുറിച്ചു പ്രത്യേക ശ്രദ്ധ വേണം.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെടുന്നവര്‍ വ്യക്തമായ പദ്ധതികള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇതുകൊണ്ടുതന്നെ മദ്യപാന സദസിനു ക്ഷണിയ്ക്കുമ്പോള്‍ പാര്‍ട്ടിയെക്കുറിച്ചു വ്യക്തമായ ഐഡിയ ഇവര്‍ ആവശ്യപ്പെടുകയും ചെയ്യും.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചാല്‍ കരഞ്ഞു വിളിയ്ക്കുന്നവരും ബഹളമുണ്ടാക്കുന്നവരുമാണ്. ഇതുകൊണ്ടു തന്നെ ഇവരെ വിളിയ്ക്കുമ്പോള്‍ ബഹളമുണ്ടാക്കാനും സാധ്യതയുണ്ടെന്ന കാര്യവും ഓര്‍മയില്‍ വേണം.

ലിയോ
ലിയോ വിഭാഗത്തില്‍ പെട്ടവര്‍ മദ്യപിച്ചു കഴിഞ്ഞാല്‍ വളവളാ സംസാരിയ്ക്കുന്നവരാണ്. പറ്ഞ്ഞ കാര്യം ഉടന്‍ തന്നെ മാറ്റിപ്പറയുന്നവര്‍.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചു കഴിഞ്ഞാലും മിതമായി പെരുമാറുന്നവരാണ്. ബഹളമുണ്ടാക്കാനോ ബഹളത്തില്‍ പോയി ജോലി ചെയ്യാനോ താല്പര്യപ്പെടാത്തവര്. ശാന്തമായിരുന്നു മദ്യപിയ്ക്കാന്‍ ഒരു ചങ്ങാതിയെയാണ് ആവശ്യമെങ്കില്‍ വിര്‍ഗോ വിഭാഗത്തില്‍ പെടുന്നവര്‍ ഉത്തമരായിരിയ്ക്കും.

ലിബ്ര
ലിബ്രക്കാര് പാര്‍ട്ടികളില്‍ ആഹ്ലാദവും തമാശകളും നിറയ്ക്കുന്നവരായിരിയ്ക്കും. വഴക്കുകളുണ്ടായാല്‍ മധ്യസ്ഥനായി നിന്ന് രംഗം ശാന്തമാക്കാന്‍ കഴിയുന്നവര്‍.

സ്കോര്‍പ്പിയോ
സ്കോര്‍പ്പിയോ വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചു കഴിഞ്ഞാലും വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നവരായിരിയ്ക്കും. മദ്യപിച്ചാല്‍ ബഹളമുണ്ടാക്കുമെന്നു ഭയക്കേണ്ട.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചു കഴിഞ്ഞാല്‍ പെട്ടുന്ന ദേഷ്യം വരു്ന്നവരാണ്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവര്‍.

കാപ്രികോണ്‍
കാപ്രികോണ്‍ വിഭാഗത്തില്‍ പെടുന്നവര്‍ ഓന്തിനെപ്പോലെ നിറം മാറാന്‍ കഴിയുന്നവരാണ്. എന്നുവച്ചാല്‍ സാഹചര്യത്തിനൊത്ത് ഇവര്‍ മാറും. ഇതുകൊണ്ടുതന്നെ ഇവരെ മദ്യപാനത്തിന് കൂട്ടു പിടിയ്ക്കാന്‍ മടി വേണ്ട. സാഹചര്യമൊത്ത് ഇവര്‍ അഡ്ജസ്റ്റ് ചെയ്തു കൊള്ളും.

അക്വേറിയസ്
അക്വേറിയസ് വിഭാഗത്തില്‍ പെടുന്നവര്‍ മദ്യപിച്ചാല്‍ നിയന്ത്രണമില്ലാതെ പെരുമാറുന്നവരാണ്. തല്ലും വഴക്കുമെല്ലാം ഉണ്ടാക്കാന്‍ സാധ്യതയുള്ളവര്‍.

പൈസസ്
പൈസസ് മദ്യപിച്ചാല്‍ പെട്ടെന്നു തന്നെ വികാരാധീനരാകുന്നവരാണ്. ഇതുകൊണ്ടുതന്ന ഇവരുടെ കൂട്ടില്‍ മദ്യപിയ്ക്കുമ്പോള്‍ ഇത്തരം വികാരക്ഷോഭങ്ങളെക്കുറിച്ച് ഓര്‍മയുണ്ടാവുകയും വേണം.തടി കുറയ്ക്കാന്‍ രാശിപ്രകാരം വ്യായാമം
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
