Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുതുവസ്ത്രം ധരിക്കുമ്പോളറിയാന്...
പുതിയ വസ്ത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. മിക്കയാളുകളും വിശേഷാവസരങ്ങളില്‍ മാത്രമാണ് പുതുവസ്ത്രങ്ങള്‍ ധരിക്കുക. എന്നിരുന്നാലും ഒട്ടേറെയാളുകള്‍ തങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയത ലഭിക്കാനായി പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ താല്പര്യപ്പെടുന്നവരാണ്.
അപകടകരമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
പുതിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അവ രോഗങ്ങളും, നെഗറ്റീവ് എനര്‍ജിയും, ചീത്ത ഉദ്ദേശങ്ങളും തടയാന്‍ സഹായിക്കുമോ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പുതിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ ഇവിടെ പരിചയപ്പെടൂ.

1. പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്ന അവസരത്തില്‍ പെട്ടന്ന് രോഗങ്ങളുണ്ടായാല്‍ അത് നെഗറ്റീവ് എനര്‍ജി മൂലമാണെന്ന വിശ്വാസം പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ഒരു കാര്യം ശ്രദ്ധിക്കണം. വസ്ത്രത്തില്‍ നിന്ന് എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയാണ് ഇത്. പലരും പുതിയ വസ്ത്രം വാങ്ങുന്നതിന് മുമ്പ് അവ ധരിച്ച് നോക്കാറുണ്ട്. ഒരു പക്ഷേ നിങ്ങള്‍ വാങ്ങുന്നതും ഇത്തരത്തില്‍ മുമ്പ് ഒരാള്‍ ധരിച്ചതാവും. ഇക്കാരണത്താലുള്ള നെഗറ്റീവ് എനര്‍ജി ഒഴിവാക്കാന്‍ ധരിക്കുന്നതിന് മുമ്പ് അവ കഴുകുക.
2. നിങ്ങള്‍ക്ക് മുമ്പ് ഈ വസ്ത്രം ധരിച്ച് നോക്കിയ ആള്‍ക്ക് എന്തെങ്കിലും രോഗങ്ങളോ ചര്‍മ്മരോഗങ്ങളോ ഉണ്ടാവാം. വാങ്ങിയ ശേഷം കഴുകാതെ ഇവ ധരിക്കുമ്പോള്‍ നിങ്ങള്‍ക്കും രോഗബാധയുണ്ടാകും. അഥവാ കഴുകാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതില്‍ സൂര്യപ്രകാശമേല്പ്പിക്കുകയെങ്കിലും ചെയ്യുക.
3. പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ അവയില്‍ അല്പം കീറല്‍ വരുത്തിയ ശേഷം ഒഴിവാക്കുക. ഇത് നിങ്ങളുടെ കുണ്ഡലിയിലെ ഗൃഹദോഷമകറ്റാന്‍ സഹായിക്കും. നിങ്ങളുടെ വസ്ത്രം സംഭാവന ചെയ്യുകയാണെങ്കില്‍ അത് സ്വീകരിക്കുന്നയാളോട് നിര്‍ബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെടുക.
4. പുതിയ വസ്ത്രങ്ങള്‍ക്കൊപ്പം പല സാധനങ്ങളും ചീത്ത ശകുനങ്ങളും ഉണ്ടാവാം. പുതിയ വസ്ത്രം ധരിക്കുമ്പോള്‍ കീറുകയോ, കരിയുകയോ ചെയ്താല്‍ അത് ചീത്ത ശകുനമാണ്. നിങ്ങള്‍ കുഴപ്പത്തില്പെടാമെന്നതിന്റെ സൂചനയാണിത്.
5. വെള്ളിയാഴ്ചയാണ് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിവസമായി കണക്കാക്കപ്പെടുന്നത്. ശനിയാഴ്ചകളില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാതിരിക്കുകയും, ഞായറാഴ്ച പുതിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുകയും ചെയ്യുക.



Click it and Unblock the Notifications
