Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അപകടകരമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
അഭൗമസൗന്ദര്യം വാഗ്ദാനം ചെയ്യുന്ന നിരവധി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ വന്‍തോതില്‍ വില്ക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളുടെ അവകാശവാദങ്ങള്‍ സത്യമാണോ എന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവയില്‍ പലതും വെറും വിപണനതന്ത്രം മാത്രമാണെന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയാറുണ്ടോ? ഇവയില്‍ ദോഷകരമായ ഏതെല്ലാം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉപഭോക്താക്കളോട് പറയാന്‍ എത്ര കമ്പനികള്‍ തയ്യാറാകും?
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരം ഒരു വലിയ നോ ആണ്. അതുകൊണ്ട് തന്നെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കും മുമ്പ് അതില്‍ ഏതെല്ലാം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യമാണ്, അല്ലെങ്കില്‍ ഉത്തരവാദിത്വമാണ്.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല ടൂത്ത്പേസ്റ്റ്, കേശസംരക്ഷണ ഉത്പന്നങ്ങള്‍, ക്രീമുകള്‍, ലോഷനുകള്‍, സ്പ്രേകള്‍ മുതലായ നാം ദിവസേന ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളുടെ കാര്യത്തിലും ഈ ശ്രദ്ധ കൂടിയേതീരൂ.
ചര്‍മ്മസംരക്ഷണ വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രാവസ്തുക്കളെയും അവമൂലമുണ്ടാകാന് സാധ്യതയുള്ള പ്രശ്നങ്ങളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.

മീഥൈല്‍ ഐസോതിയാസോലിനോണ്
സോപ്പ്, അണുനാശിനികള്‍, ആന്റിമൈക്രോബിയില്‍ സോപ്പുകള്‍, ഡിഷ്വാഷ് ബാറുകള്‍, ഹാന്‍ഡ് വാഷ് ലിക്വിഡുകള്‍ എന്നിവയിലാണ് ഇത് കാണപ്പെടുന്നത്. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഒരു രാസവസ്തുവാണ് മീഥൈല്‍ ഐസോതിയാസോലിനോണ്. കമ്പനികളുടെ പരസ്യങ്ങളില്‍ വിശ്വസിച്ച് കീടങ്ങള്‍, രോഗാണുക്കള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് കരുതിയാണ് പലരും ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നത്. നമ്മുടെ ചുറ്റുപാടുകള്‍ അനാരോഗ്യകരമാണെന്നും ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ ഇവ ഉപയോഗിക്കണമെന്നും പരസ്യങ്ങള്‍ നമ്മെ വിശ്വസിപ്പിക്കും. ക്ാലക്രമേണ ഇത്തരം ഉത്പന്നങ്ങളെ അതിജീവിക്കാനുള്ള ശേഷി ബാക്ടീരിയകള്‍ നേടിയെടുക്കുകയും അവ അല്‍ഷിമേഴ്സ് പോലുള്ള ഗുരുതരമായ നാഡീരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

സോഡിയം ല്വാറൈല്‍ സള്‍ഫേറ്റ്
നാം നിത്യേന ഉപയോഗിക്കുന്ന ഏറെക്കുറെ എല്ലാ വസ്തുക്കളിലും കാണപ്പെടുന്ന ഒരു രാസവസ്തുവാണിത്. എമല്‍സിഫയര്‍, സര്‍ഫക്ടന്റ് എന്നീ നിലകളിലാണ് ഇതിന്റെ പ്രധാന ഉപയോഗം. പത (ഫോം) ഉണ്ടാകാന്‍ സഹായിക്കുന്ന ഇത് ക്യാന്‍സറിന് കാരണമാകാം. സോഡിയം ല്വാറൈല്‍ സള്‍ഫേറ്റ് ചര്‍മ്മത്തിലാണ് ഉപയോഗിക്കുന്നതെങ്കിലും ഇത് ആഗിരണം ചെയ്യപ്പെട്ട് അവയവങ്ങളില്‍ അടിയും. ഇതാണ് ഇതുമൂലമുള്ള അപകടത്തിന്റ് വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ടൂത്ത്പേസ്റ്റ്, സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, ഷേവിംഗ് ക്രീം തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്.

മെര്‍ക്കുറി
മെര്‍ക്കുറി ക്യാന്‍സറിന് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മണിക്കൂറുകളോളം ഒളിമങ്ങാതെ നില്ക്കുന്ന ലിപ്സ്റ്റിക്കുകളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഇവയ്ക്ക് ഈ കഴിവ് നല്‍കുന്നത് എന്താണെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുമുണ്ടാകാം. മെര്‍ക്കുറിയാണ് ലിപ്സ്റ്റിക്കിന് ഈ സവിശേഷത നല്‍കുന്നത്. ഇത്തരം ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ മെര്‍ക്കുറി ഉള്ളിലെത്തും. ക്യാന്‍സറിന് മാത്രമല്ല അലര്‍ജിക്കും മെര്‍ക്കുറി കാരണമാകാം. ബ്രാന്‍ഡുകളുടെ പൊലിമ കണ്ട് അവ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കരുത്. വലിയ കമ്പനികള്‍ പോലും ഇത്തരം അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന സത്യം തിരിച്ചറിയുക.

കോള്‍ടാര്‍
താരന്, സോറിയാസിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലാണ് കോള്‍ടാര്‍ പൊതുവെ കാണപ്പെടുന്നത്. ചൊറിച്ചില്‍, എക്സിമ എന്നിവ മാറ്റുമെന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങളിലും ഇതിന്റെ സാന്നിധ്യം കാണാം. കാര്‍സിനോജെന്‍ എന്നും അറിയപ്പെടുന്ന കോള്‍ടാര്‍ ആഗിരണം ചെയ്യപ്പെടുകയും ശരീരത്തില്‍ അടിഞ്ഞുകൂടി ഭാവിയില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. ഇതുമൂലം സ്ഥിരമായ അലര്‍ജിയും ഉണ്ടാകാറുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും മറ്റും കോള്‍ടാര്‍ ഉപയോഗിക്കുന്നത് യൂറോപ്യന്‍ യൂണിയന് നിരോധിച്ചിട്ടുണ്ട്.

പാരാബെന്‍
ചര്‍മ്മ-കേശ സംരക്ഷണ ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസപദാര്‍ത്ഥമാണ് പാരാബെന്‍. ഷാംപൂ, മോയ്സ്ച്വറൈസറുകള്‍, ടൂത്ത്പേസ്റ്റുകള്‍, ലൂബ്രിക്കന്റ്സ് എന്നിവയിലെല്ലാം ഇതിന്റെ സാന്നിധ്യമുണ്ട്. ക്യാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയതോടെയാണ് പാരാബെന്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. സ്തനാര്‍ബുദം ബാധിച്ചവരുടെ ശരീരത്തില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തുകുയും ചെയ്തിട്ടുണ്ട്. സ്തനാര്‍ബുദത്തിന് കാരണമാകുന്ന ഹോര്‍മോണിന്റെ അതേ പ്രവര്‍ത്തനമാണ് ശരീരത്തില്‍ പാരാബെനും നടത്തുന്നതെന്നും പഠനങ്ങളില്‍ വ്യക്തമായി.
താരന് മാറ്റാന്‍ എളുപ്പവഴികള്‍



Click it and Unblock the Notifications
