Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇടംകയ്യന്മാര് ബുദ്ധിരാക്ഷസന്മാരോ?
ഇടംകയ്യന്മാരുടെ ബുദ്ധിവൈഭവവും പ്രതിഭാവിലാസവും മനസ്സിലാക്കുന്നതിനായി നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അതേ കുറിച്ച് പറയുന്നതിന് മുമ്പ് ഇടംകയ്യന്മാര് ആരാണെന്ന് മനസ്സിലാക്കാം. എന്തും ഇടതുകൈ ഉപയോഗിച്ച് ചെയ്യുന്നവരാണ് ഈ ഗണത്തില്‍ പെടുക. ഇവര്‍ ആഹാരം കഴിക്കുക, പാചകം ചെയ്യുക തുടങ്ങിയ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യുന്നത് ഇടതുകൈ കൊണ്ടായിരിക്കും. എന്നാല്‍ ചില ഇടംകയ്യന്മാര് വലതുകൈ ഉപയോഗിച്ച് എഴുതാറുണ്ട്.
ഒരാള്‍ വലതുവശത്തേക്കാള്‍ കൂടുതലായി ഇടതുവശം ഉപയോഗിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. യുദ്ധവീരന്മാര് പരിച ഇടതുകൈ കൊണ്ട് ഉപയോഗിച്ചിരുന്നത് ഹൃദയത്തെ സംരക്ഷിക്കാനാണ്. അധികം ആളുകളും വലംകയ്യന്മാര് ആയതിനാല്‍ ഇടംകയ്യന്മാര്ക്ക് യുദ്ധമുന്നണിയില്‍ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നതായും പറയപ്പെടുന്നു.

എന്നിരുന്നാലും ആധുനിക ലോകത്ത് ഇടംകയ്യന്മാരുടെ അവസ്ഥ അത്ര സുഖരമല്ല. എണ്ണത്തില്‍ കുറവായതിനാല്‍ ഇവര്‍ക്ക് വേണ്ടി മാത്രമായി ലോകത്ത് ഒന്നും ഉണ്ടാക്കുന്നില്ല. അതിനാല്‍ വലംകയ്യന്മാര്ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സാധനങ്ങളാണ് ഇവരും ഉപയോഗിക്കുന്നത്. ഇത് ഇവര്‍ക്ക് ചില അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് വലംകയ്യന്മാര്ക്ക് വേണ്ടിയുള്ള കത്രികയാണ് ഇവരും ഉപയോഗിക്കുന്നത്. ഇടംകയ്യന്മാര് നിരാശപ്പെടേണ്ട. ഇത്തരം ചെറിയ തിരിച്ചടികള്‍ക്കിടയിലും നിങ്ങളെ മിടുക്കന്മാരും മിടുക്കികളുമാക്കുന്ന ചില ഘടകങ്ങളുണ്ട്. വരൂ അവ എന്താണെന്ന് നോക്കാം.
1. എന്തൊരു ഓര്‍മ്മ: തലച്ചോറിന്റെ ഇരുപകുതികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോര്‍പസ് കലോസത്തിന് ഇടംകയ്യന്മാരില് താരതമ്യേന വലുപ്പം കൂടുതലാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിലെ ഓര്‍മ്മയുടെ ഉറവിടമാണ് കോര്‍പസ് കലോസം. പക്ഷെ ഈ ഓര്‍മ്മയ്ക്ക് ചെറിയൊരു കുഴപ്പമുണ്ട്! വീടിന്റെയോ മറ്റോ താക്കോല്‍ എവിടെ വച്ചെന്ന് ഇവര്‍ക്ക് പെട്ടെന്ന് ഓര്‍ക്കാന്‍ കഴിയണമെന്നില്ല. പക്ഷെ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച തീയതി ഇവര്‍ കൃത്യമായി പറയും.
2. കണക്കില്‍ വീരന്: ഇടംകയ്യന്മാരുടെ ഗണിതശാസ്ത്ര മികവിനെ കുറിച്ച് പരിസ്പര വിരുദ്ധങ്ങളായ നിരവധി ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടംകയ്യും കണക്കിലെ മികവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് തന്നെയാണ് കൂടുതല്‍ പഠനങ്ങളും പറയുന്നത്. മറ്റു ചില മേഖലകളിലും ഇവര്‍ക്ക് മികവ് കൂടുതലായിരിക്കും. ഉദാഹരണത്തിന് വിഷ്വല്‍- സ്പേഷ്യല്‍ സ്കില്‍.
3. ബുദ്ധിവൈഭവം: പ്രശസ്തരായ ബുദ്ധിജീവികളുടെ പട്ടിക എടുത്താല്‍ അതില്‍ നല്ലൊരു ശതമാനം ഇടംകയ്യന്മാരായിരുന്നുവെന്ന് കാണാം. ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, ഐസക് ന്യൂട്ടണ്‍, നേരി ക്യൂറി, അരിസ്റ്റോട്ടില്‍, അലന് ടൂറിംഗ് തുടങ്ങിയവര്‍ ഉദാഹരണം. ഇവരുടെ ബുദ്ധിവൈഭവവും ഇടംകയ്യും തമ്മിലുള്ള ബന്ധം വ്യക്തമല്ല. പക്ഷെ എന്തോ ചെറിയ ബന്ധമുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.
4. കൂടുതല്‍ വരുമാനം: ഇനി പറയുന്നത് അല്‍പ്പം വിചിത്രമായ കാര്യമാണ്. ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ ജോലിയും ചെയ്യുന്നവരില്‍ ഇടംകയ്യന്മാര്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നു! വലംകയ്യന്മാരെക്കാള് ഏകദേശം 15 ശതമാനം കൂടുതല്‍ ഇവര്‍ സമ്പാദിക്കുന്നു. ശമ്പളത്തിലെ ഈ വ്യത്യാസം സ്ത്രീകള്‍ക്കിടയില്‍ പ്രകടമല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ചില പ്രേതകഥകള്‍
5. സര്‍ഗ്ഗശേഷി: ഇടംകയ്യന്മാരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വലംകയ്യന്മാരിലേതില് നിന്ന് വ്യത്യസ്തമാണെന്നും അതിനാല്‍ അവര്‍ക്ക് സര്‍ഗ്ഗാത്മകത കൂടുതലായിരിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഇടതുകൈ ഉപയോഗിക്കുമ്പോള്‍ തലച്ചോറിന്റെ വലതുഭാഗമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ഗ്ഗാത്മക പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും തലച്ചോറിന്റെ വലതുഭാഗമാണ് കൂടുതല്‍ പ്രവര്‍ത്തിക്കുക.
ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
