Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
ഭാഗ്യമുദിച്ചത് പെട്ടെന്ന്; ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി മാറിയ ആളുകള്‍
Overnight Millionaires: സമ്പന്നനാകാന്‍ കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള താക്കോല്‍ എന്നും പറയുന്നത് നമ്മള് പലപ്പോഴും കേട്ടിട്ടുണ്ടാകും. എന്നാല്‍ ചിലപ്പോഴൊക്കെ നിങ്ങളുടെ ജീവിതം മാറ്റുന്നതില്‍ ഭാഗ്യവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ പോലും ഭാഗ്യം കൊണ്ട് മാത്രം സമ്പന്നനാകാമെന്ന് ചിലര്‍ തെളിയിച്ചിട്ടുണ്ട്. അസാധാരണമായ രീതിയില്‍ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായിത്തീര്ന്ന ചില ആളുകളെക്കറുച്ചാണ് ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് പറയുന്നത്.

സനുനിയു ലൈസര്‍
ടാന്‍സാനിയയിലെ ഒരു ഖനിത്തൊഴിലാളിയായിരുന്നു സനുനിയു ലൈസര്‍. ഒറ്റരാത്രികൊണ്ട് കോടീശ്വരനായിത്തീര്‍ന്ന വ്യക്തിയാണ് ഇദ്ദേഹം. സനുനിയുവിന്റെ ഭാഗ്യം ഉദിച്ചത് കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പരുക്കന്‍ ടാന്‍സാനൈറ്റ് രത്നങ്ങളില്‍ രണ്ടെണ്ണം ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഏകദേശം 2 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 6 കിലോഗ്രാം (13 പൗണ്ട്) രത്നമായിരുന്നു ഇത്. കടും നീല-വയലറ്റ് നിറമുള്ള ടാന്‍സാനൈറ്റ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് മാത്രമേ കാണപ്പെടുന്നുള്ളൂ. ഭൂമിയിലെ തന്നെ ഏറ്റവും അപൂര്‍വ രത്നങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
ആനന്ദിലാല്‍ കുശ്വാഹ
2020 ജൂലൈയില്‍, റാണിപൂര് പ്രദേശത്തെ ഖനി പാട്ടത്തിനെടുത്ത ആനന്ദിലാല്‍ കുശ്വാഹ എന്ന വ്യക്തി പെട്ടെന്ന് പണക്കാരനായി. ഏകദേശം 10.69 കാരറ്റ് വജ്രം അദ്ദേഹത്തിന്റെ ഖനിയില്‍ നിന്ന് കണ്ടെത്തി. അതിന് ഏകദേശം 50 ലക്ഷം രൂപ വിലവരും. ഇത് രണ്ടാം തവണയാണ് അദ്ദേഹം തന്റെ ഖനിയില്‍ നിന്ന് വജ്രം കണ്ടെത്തുന്നത്. മദ്ധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ പന്ന ജില്ല വജ്രശേഖരത്തിന് പേരുകേട്ട സ്ഥലമാണ്.
മോത്തിലാല്‍ പ്രജാപതി
മധ്യപ്രദേശിലെ പന്ന ജില്ലയിലെ മോത്തിലാല്‍ പ്രജാപതി എന്ന ദിവസക്കൂലിക്കാരന് പണക്കാരമായത് പെട്ടെന്നാണ്. 2020 ഒക്ടോബറില്‍ മധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്ന് 42.59 കാരറ്റ് വജ്രം കണ്ടെത്തിയതോടെ ഒറ്റരാത്രികൊണ്ട് അദ്ദേഹം സമ്പന്നനായി. പിന്നീട് അദ്ദേഹം വജ്രം ലേലത്തില്‍ വയ്ക്കുകയും 2.5 കോടി രൂപയ്ക്ക് ഇത് വിറ്റുപോകുകയും ചെയ്തു. ഈ വജ്രം പന്നയില്‍ നിന്ന് ഖനനം ചെയ്ത ഏറ്റവും ഭാരമേറിയ രണ്ടാമത്തെ വജ്രമായിരുന്നു.
ഹരികൃഷ്ണന് വി നായര്‍
വ്യവസായിയായ ഹരികൃഷ്ണന് വി നായര്‍ക്ക് 2018ല്‍ 3.2 മില്യണ്‍ ഡോളറിന്റെ ലോട്ടറി ലഭിച്ചു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ബിഗ് ടിക്കറ്റ് ലോട്ടറിയില്‍ പങ്കെടുത്തപ്പോഴായിരുന്നു നായരുടെ ജീവിതം മാറിമറിഞ്ഞത്. അവിടെ അദ്ദേഹം 3 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയതില്‍ മൂന്നാമത്തെ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. അബുദാബിയിലെ ലോട്ടറിയിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ 20 കോടി രൂപയാണ് അദ്ദേഹത്തിന് അന്ന് ലഭിച്ചത്.
കൃഷ്ണ ബാരി
ഫ്ളോറിഡയിലെ ഇന്ത്യന്‍ വംശജനായ കൃഷ്ണ ബാരി 2018 ഡിസംബറില്‍ പെട്ടെന്ന് കോടീശ്വരനായി. ബാരി ഒരിക്കലും ലോട്ടറി ടിക്കറ്റ് വാങ്ങുന്നതില്‍ താല്പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ആദ്യമായി ഒരു ടിക്കറ്റ് വാങ്ങിയപ്പോള്‍ അതിന് ജാക്ക്പോട്ട് തന്നെ അടിച്ചു. ഫ്ളോറിഡയിലെ ടാമ്പയിലുള്ള സെഫിര്‍ഹില്‍സ് പബ്ലിക്സ് മദ്യവില്‍പ്പനശാലയില്‍ നിന്ന് 10 ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. ഏകദേശം 14.5 മില്യണ്‍ ഡോളറാണ് അന്ന് സമ്മാനത്തുകയായി ബാരിക്ക് ലഭിച്ചത്.
അജയ് ഒഗുല
2022ല്‍ ഹൈദരാബാദിലെ അജയ് ഒഗുലയ്ക്ക് ജീവിതം സന്തോഷകരമായ ഒരു അപ്രതീക്ഷിത വഴിത്തിരിവ് സമ്മാനിച്ചു. യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഒഗുലക്ക് എമിറേറ്റ്സ് ഡ്രോ മെഗാ മില്യണയര്‍ ജാക്ക്പോട്ട് ആണ് അടിച്ചത്. ഇത് നേടുന്ന ആദ്യ വ്യക്തിയായിരുന്നു ഒഗുല. ഈസി 6 ഗ്രാന്‍ഡ് പ്രൈസ് എമിറേറ്റ്സ് നറുക്കെടുപ്പിലെ വിജയിയ അദ്ദേഹത്തിന് അന്ന് ലഭിച്ചത് 33 കോടി രൂപയായിരുന്നു.



Click it and Unblock the Notifications