Latest Updates
-
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത്
ലക്ഷ്യബോധം പ്രധാനം; ഈ 7 രാശിക്കാര്‍ എല്ലാത്തിലും മുന്നില്‍ നില്ക്കുന്നവര്, വിജയം വരെ പോരാടും
ജ്യോതിഷത്തില്‍ 12 രാശിചിഹ്നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഓരോ രാശിക്കും അധിപന്മാരായി ചില ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങള്‍ അവരുടെ ജീവിതത്തെയും ബാധിക്കുന്നു. ഇവരില്‍ ഗ്രഹങ്ങളുടെ അധിപന്മാര് നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഓരോ രാശിക്കും അതിന്റേതായ സ്വഭാവവും ഗുണങ്ങളുമുണ്ട്. ചില രാശിക്കാര്‍ വളരെ സെന്‍സിറ്റീവും ദേഷ്യക്കാരുമാണ്. ചില രാശിക്കാര്‍ ശാന്തരും മിടുക്കരും ബുദ്ധിശാലികളുമാണ്.
ഈ ലേഖനത്തില്‍ ചില രാശിക്കാരെക്കുറിച്ച് നിങ്ങള്‍ക്ക് വായിച്ചറിയാം. ഇത്തരം ആളുകള്‍ എല്ലാ ജോലിയിലും മുന്നില്‍ നില്‍ക്കുന്നവരായിരിക്കും. അവര്‍ ഏറ്റെടുത്ത ജോലികളില്‍ വിജയം കാണാതെ പിന്നോട്ട് പോകില്ല.

മേടം
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ സ്വാധീനമുണ്ട്. ഈ രാശിക്കാര്‍ വളരെ കഠിനാധ്വാനികളുമാണ്. ഈ സ്വഭാവം കാരണം അവര്‍ക്ക് ഒരു ജോലിയും അസാധ്യമല്ല. തങ്ങള്‍ കൈകളില്‍ ഏറ്റെടുക്കുന്ന ജോലിയില്‍ കഠിനാധ്വാനം ചെയ്യുകയും അത് വിജയിക്കാനായി എല്ലാ ശ്രമങ്ങളും അവര്‍ നടത്തുന്നു. കഠിനാധ്വാനവും സത്യസന്ധവുമായ സ്വഭാവം കാരണം, മേടം രാശിക്കാര്‍ക്ക് എല്ലായിടത്തും പ്രശംസയും ലഭിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ എല്ലാ ജോലിയിലും മുന്നില്‍ നില്ക്കുന്നു. ഇത്തരക്കാര്‍ തുടങ്ങുന്ന ജോലികള്‍ അവസാനിച്ചതിന് ശേഷമേ വിശ്രമിക്കുകയുള്ളൂ. സ്വഭാവമനുസരിച്ച്, ഇടവം രാശിക്കാരായ ആളുകള്‍ അല്‍പ്പം പിടിവാശിക്കാരാണ്. അവര്‍ക്ക് ഏതുകാര്യത്തിലും വിജയിക്കാന്‍ വളരെയധികം അഭിനിവേശമുണ്ട്. ഇവരുടെ വ്യക്തിത്വവും ആകര്‍ഷകമാണ്. ഇത്തരം ആളുകള്‍ അവരുടെ മൂല്യങ്ങളിലും തത്വങ്ങളിലും വളരെയധികം ഉറച്ചുനില്‍ക്കുകയും ചെയ്യാറുണ്ട്.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ പ്രകൃത്യാ അഭിമാനികളും തത്ത്വങ്ങളുടെ അടിസ്ഥനത്തില്‍ ജീവിക്കുന്നവരുമാണ്. ഇത്തരം ആളുകളുടെ ആന്തരിക സ്വഭാവം വളരെ മൃദുലമാണെങ്കിലും പുറമേ നിന്ന് അവര്‍ വളരെ കര്‍ക്കശക്കാരാണ്. ഇവര്‍ വിദഗ്ദ്ധരായ നയതന്ത്രജ്ഞരും ബുദ്ധിമാന്മാരുമാണ്. കര്‍ക്കടക രാശിക്കാര്‍ തങ്ങളുടെ കഠിനാധ്വാനത്താല്‍ എല്ലാ മേഖലയിലും വിജയത്തിന്റെ കൊടി പാറിക്കുന്നവരാണ്.

തുലാം
തുലാം രാശിക്കാര്‍ വ്യത്യസ്തമായ ഊര്‍ജ്ജ നിലയാണുള്ളവരാണ്. അതിനാല്‍ത്തന്നെ അവര്‍ സമൂഹത്തില്‍ വ്യത്യസ്തമായ സ്ഥാനം നേടുന്നു. ഇത്തരം ആളുകള്‍ വിജയത്തിലെത്താനും അവരുടെ ജോലിയില്‍ വിജയികളായി തുടരാനും രാവും പകലും അധ്വാനിക്കുന്നവരാണ്. വളരെ ഷാര്‍പ്പ് ആയവരും കഠിനാധ്വാനികളുമാണ് തുലാം രാശിക്കാര്‍.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഒരിക്കലും ഏറ്റെടുത്ത ഒരു പ്രവൃത്തി വിജയിക്കാതെ കൈവിടില്ല. ഇത്തരക്കാര്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിജയത്തിന്റെ കൊടി ചൂടുന്നവരാണ്. മാനസികമായി വളരെ ശക്തരാണ് വൃശ്ചികം രാശിക്കാര്‍. ഏത് ജോലി ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടാലും അതില്‍ വിജയം നേടിയതിന് ശേഷം മാത്രമേ അവര്‍ ശ്വാസം വിടാറുള്ളൂ.

മകരം
മകരം രാശിക്കാര്‍ വളരെ കഠിനാധ്വാനികളായി കണക്കാക്കപ്പെടുന്നു. അവര്‍ എല്ലാ ജോലികളും വിജയകരമായി ചെയ്യാന്‍ ശ്രമിക്കുന്നു. ഈ രാശിയുടെ അധിപന് ശനി ആയതിനാല്‍ സത്യസന്ധതയുടെ ഗുണം ഇവരില്‍ കാണപ്പെടുന്നു. കഠിനാധ്വാനത്തിന്റെ ബലത്തില്‍ അവര്‍ക്ക് ഏത് മേഖലയിലും വിജയം നേടാനാകും.

കുംഭം
കുംഭം രാശിക്കാര്‍ കഠിനാധ്വാനം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. അവരുടെ കഠിനാധ്വാനം കൊണ്ട് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിയും. സത്യസന്ധതയും ഇവരുടെ കൂടെപ്പിറപ്പാണ്. ചില ജോലികള്‍ ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍, അത് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇവര്‍ വിശ്രമിക്കാറുള്ളൂ.



Click it and Unblock the Notifications