Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
National Doctor's Day 2025: അടുത്തറിയാം ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവരെ- ചരിത്രം, പ്രാധാന്യം ഇതാണ്
ജൂലൈ 1, നാഷണല്‍ ഡോക്ടേഴ്സ് ഡേ, ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം. ഈ ദിനത്തിന് മാത്രമല്ല എല്ലാ ദിനത്തിലും ഇവര്‍ക്കുള്ള പ്രാധാന്യം നമുക്കാര്‍ക്കും വിസ്മരിക്കാനാവാത്തതാണ്. ആതുരസേവന രംഗത്ത് കൈമെയ് മറന്ന് ദൈവത്തിന്റെ പ്രതിരൂപമായി പ്രവര്‍ത്തിക്കുന്നവരാണ് ഓരോ ഡോക്ടര്‍മാരും. അത് ഏത് ഘട്ടത്തിലാണെങ്കിലും അപ്രകാരം തന്നെയാണ്. വ്യക്തിജീവിതത്തില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിട്ടാലും അതിനെല്ലാം പരിഹാരം കാണുന്നതിന് മുന്‍പ് തന്നെ ആശ്രയിച്ച് നില്ക്കുന്ന രോഗികള്‍ക്ക് പ്രാധാന്യവും അവരുടെ ജീവന് വില കല്‍പ്പിക്കുകയും ചെയ്യുന്നവരാണ് ഓരോ ഡോക്ടര്‍മാരും.
ഓരോ രോഗിക്കും ആശ്വാസം അവരുടെ രോഗത്തില്‍ നിന്ന് മാത്രമല്ല മാനസിക വിഷമതകള്‍ക്ക് കൂടിയാണ് എന്നത് ഒാരോരുത്തരും അറിഞ്ഞിരിക്കണം. യാതൊരു വിധത്തിലുള്ള മടിയോ പ്രശ്നങ്ങളോ കൂടാതെ ജീവിതത്തില്‍ എപ്പോഴും ഏതൊരു രോഗിക്കും കൈത്താങ്ങായി നില്‍ക്കുന്നവരാണ് ഡോക്ടര്‍മാര്‍. നാഷണല്‍ ഡോക്ടേഴ്സ് ഡേയില്‍ ചരിത്രവും പ്രാധാന്യവും തീമും എന്താണെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഡോക്ടേഴ്സ് ഡേ ചിന്താവിഷയം
2025-ലെ ഡോക്ടേഴ്സ് ഡേ തീം എന്ന് പറയുന്നത് 'ബിഹൈന്‍ഡ് ദി മാസ്ക് : കേറിങ് ഫോര്‍ കെയര്‍ ഗിവേഴ്സ്' എന്നതാണ്.
ചരിത്രവും പ്രധാനപ്പെട്ടത്
ഓരോ വര്‍ഷത്തിലെയും ദേശീയ ഡോക്ടേഴ്സ് ദിനം എന്ന് പറയുന്നത് എപ്പോഴും ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടേയും അവരുടെ അശ്രാന്ത രിശ്രമങ്ങളുടേയും ദിനമായാണ് കണക്കാക്കുന്നത്. ഓരോ ഡോക്ടര്‍മാരും ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുകയും കൂടി ചെയ്യുക എന്നതാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം എത്രത്തോളം എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. അത്യാഹിതങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഡോക്ടര്‍മാരുടെ സേവനങ്ങളെ വിലമതിക്കേണ്ടതും അതുകൊണ്ട് തന്നെയാണ്.

ദേശീയ ഡോക്ടേഴ്സ് ദിനം 2025-ലെ ചിന്താവിഷയം
ദേശീയ ഡോക്ടേഴ്സ് ദിനം എല്ലാ വര്‍ഷവും ജൂലൈ 1-നാണ് ആഘോഷിക്കുന്നത് എന്ന് നമുക്കറിയാം. ഓരോ വര്‍ഷവും ഈ ദിനാചരണത്തിന് ഓരോ ചിന്താവിഷയം ഉണ്ടായിരിക്കും. ഈ വര്‍ഷത്തെ ചിന്താവിഷയം 'ബിഹൈന്‍ഡ് ദി മാസ്ക് : കേറിങ് ഫോര്‍ കെയര്‍ ഗിവേഴ്സ്' എന്നതാണ്. രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനും അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുക എന്ന ഉദ്ദേശ്യവുമാണ് ഇതിന് പിന്നിലുള്ളത്. ഡോക്ടര്‍മാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ അവര്‍ക്ക് രോഗികളേയും ശരിയായ രീതിയില്‍ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സ്വന്തം ആരോഗ്യത്തേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ വര്‍ഷം ചര്‍ച്ച ചെയ്യപ്പെടുന്നു.
ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ ചരിത്രം
ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ (ബിസി റോയ്) സ്തുത്യര്‍ഹമായ നേട്ടങ്ങളെയും പൊതുസേവനങ്ങളെയും ആദരിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ 1991-ല്‍ ലാണ് ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ച് തുടങ്ങിയത്. അത് മാത്രമല്ല ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള നിരവധി സംഘടനകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് ഇദ്ദേഹം കാഴ്ച വെച്ചത്. അദ്ദേഹം ആരോഗ്യമേഖലയില്‍ നല്കിയ സംഭാവനകളെ അംഗീകരിക്കുന്നതിന് വേണ്ടിയാണ് ജൂലൈ 1-ന് ദേശീയ ഡോക്ടേഴ്സ് ഡേ ആയി ആചരിക്കാന്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനവും ചരമ ദിനവും ഒരു ദിവസം തന്നെയായതിനാല്‍ അതും ഈ ദിനത്തിന് പ്രാധാന്യം നല്കി.
ഈ ദിനത്തിന്റെ പ്രാധാന്യം
ഇന്നത്തെ കാലഘട്ടത്തില്‍ ഡോക്ടേഴ്സ് ഡേയുടെ പ്രാധാന്യമെന്ത് എന്ന ചോദ്യത്തിന് ഉള്ള ഉത്തരമാണ് ഈ ദിനം. നമ്മുടെ സമൂഹത്തില്‍ ആതുര സേവനത്തിലൂടെ മറ്റൊരു ലോകം സൃഷ്ടിച്ച ഡോക്ടര്‍മാര്‍ക്ക് വേണ്ടിയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. സ്വന്തം ജീവനും ജീവിതവും ത്യജിച്ച് ദൈവത്തിന്റെ പ്രതിപുരുഷനായി രോഗികള്‍ക്ക് തുണയായാണ് ഓരോ ഡോക്ടറും തന്റെ ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുന്നത്. ഈ ദിനത്തില്‍ ഓരോ ഡോക്ടര്‍മാരുടേയും ത്യാഗവും സംഭാവനകളേയും നമുക്ക് വിസ്മരിക്കാന്‍ ആവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.



Click it and Unblock the Notifications
