Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഒരിക്കലും ഈ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കരുത്, സമ്പന്നനാകാനുള്ള സൂത്രവാക്യം
Millionaire's Secret: സമ്പന്നരാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍, കഠിനാധ്വാനം ചെയ്തിട്ടും മിക്ക ആളുകള്‍ക്കും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണം പോലും സമ്പാദിക്കാന്‍ കഴിയുന്നില്ല. ഇടത്തരക്കാരെക്കുറിച്ച് നമ്മള് പറയുകയാണെങ്കില്‍, അവര്‍ക്ക് റിട്ടയര്‍മെന്റിനുള്ള പണം പോലും ശമ്പളത്തില്‍ നിന്ന് ലാഭിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. സ്പ്രെഡ് ഗ്രേറ്റ് ഐഡിയസിന്റെ സ്ഥാപകനും സിഇഒയുമായ ബ്രയാന്‍ ക്രെയിന്‍ തന്റെ കഥ പങ്കുവെച്ചിരിക്കുകയാണ്. ഒരാള്‍ ഒരിക്കലും ഈ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നനാകാനുള്ള സൂത്രമാണിത്.
തുടക്കത്തില്‍ മധ്യവര്‍ഗക്കാര്‍ ചെയ്യുന്ന അതേ തെറ്റ് ഞാനും ചെയ്തു. പക്ഷേ താമസിയാതെ ഞാന്‍ അത് മനസ്സിലാക്കുകയും തിരുത്തുകയും ചെയ്തു. ഇന്ന് ബ്രയാന്‍ ശതകോടികളുടെ ഉടമയാണ്. ജോലിയുള്ള ആളുകള്‍ക്ക് ചില കാര്യങ്ങള്‍ സാമ്പത്തികമായി ശ്രദ്ധിക്കുന്നതോടെ വയസുകാലത്തേക്കായി കൂടുതല്‍ പണം സമ്പാദിച്ച് വയ്ക്കാന്‍ കഴിയും. മിക്ക ധനികരും ഈ ആശയം തന്നെ അവരുടെ ജീവിതത്തിലും ഉപയോഗിക്കുന്നു.

ഇടത്തരം ആളുകള്‍ എപ്പോഴും ചിന്തിക്കുന്നത് കുറച്ച് പണം ലഭിച്ചുകഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് വീടോ കാറോ വാങ്ങുക എന്നതാണ്. റിട്ടേണ്‍ ലഭിക്കാത്ത ഇടങ്ങളില്‍ നമ്മള് പലപ്പോഴും പണം നിക്ഷേപിക്കുന്നു. താനും അതേ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബ്രയാന്‍ പറയുന്നു. 20-ാം വയസ്സില്‍ ഞാന്‍ എന്റെ ആദ്യത്തെ കമ്പനി വിറ്റപ്പോള്‍ ഞാന്‍ പണം തെറ്റായ സ്ഥലത്ത് നിക്ഷേപിച്ചു. ഞാന്‍ പാപ്പരത്തത്തിന്റെ വക്കിലെത്തി. എന്നാല്‍ പിന്നീട് എനിക്ക് എന്റെ തെറ്റ് മനസ്സിലായി.
പാഴ് ചെലവുകള്‍ ആരെയും ദരിദ്രരാക്കും
ബ്രയാന്‍ പറയുന്നു, ശരിയായ അന്വേഷണവും സന്തുലിതത്വവുമില്ലാതെയുള്ള പാഴ് ചെലവുകള്‍ ആരെയും ദരിദ്രരാക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ഇപ്പോള്‍ ഞാന്‍ ഒരിക്കലും അത്തരം കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കാറില്ല. എന്റെ ബിസിനസ്സിന്റെ തുടക്കത്തില്‍ ഞാന്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ആ തെറ്റുകളില്‍ നിന്ന് ഞാന്‍ പാഠം പഠിച്ചു. അതിന്റെ ഫലമായി ഞാന്‍ ഇന്ന് ഒരു കോടീശ്വരനാണ്. ഞാന്‍ ആഗ്രഹിച്ചതെല്ലാം ഇന്ന് എനിക്കുണ്ട്.
ഗുണത്തിന്റെയും വിലയുടെയും പ്രാധാന്യം മനസ്സിലാക്കുക
ബ്രയാന്‍ ക്രെയിന്‍ നിലവില്‍ പല കമ്പനികളിലും ഷെയര്‍ഹോള്‍ഡറാണ്. സ്റ്റാറ്റസ് സിംബലുകള്‍ക്കായി ഒരിക്കലും പണം പാഴാക്കരുതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ളവരെ ആകര്‍ഷിക്കാനായി പണം ചെലവാക്കുന്നതിനാലാണ് പലരും കടക്കാരായി മാറുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് മാനേജ് ചെയ്യാന്‍ കഴിയുന്ന ഒന്നായിരിക്കണം. ഡിസൈനര്‍ ലക്ഷ്വറി ബ്രാന്‍ഡുകളുടെ പിന്നാലെ ഒരിക്കലും ഓടരുത്. ഗുണനിലവാരത്തിന്റെയും വിലയുടെയും പ്രാധാന്യം അറിയുകയും മനസ്സിലാക്കുകയും ചെയ്യുക. ആര്‍ഭാടം നല്ലതായി തോന്നിയേക്കാം, പക്ഷേ അത് നിങ്ങളെ നാശത്തിലേക്കും നയിക്കുന്നു.
നിക്ഷേപം എന്ന ഉദ്ദേശത്തോടെ ഒരു വീട് വാങ്ങുക
രണ്ടാമതായി, ഒരു വീട് എന്നത് എല്ലാവരെയും സംബന്ധിച്ച് ഒരു പ്രധാന കാര്യമാണ്. പക്ഷേ നിങ്ങളുടെ വീട് അനാവശ്യമായി മോടി പിടിപ്പിക്കാന്‍ പണം അമിതമായി ചെലവഴിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ വീടിനായി വാങ്ങുന്നതെന്തും ഏതാനും മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ പഴയതായി മാറും. അത് പഴയതായി കണ്ടാല്‍ വീണ്ടും മാറാന്‍ തോന്നും. ഈ പ്രവണത തുടരുകയും നിങ്ങളുടെ പോക്കറ്റ് കാലിയാകുകയും ചെയ്യും.
മിക്ക കോടീശ്വരന്മാരും ആഡംബര ഭവനങ്ങളില്‍ പണം നിക്ഷേപിക്കുന്നു. അത് അവര്‍ കൂടുതല്‍ വിലയ്ക്ക് വില്ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യും. നിങ്ങളും അതുപോലെ ശ്രമിക്കൂ. ജീവിക്കുക എന്ന ലക്ഷ്യത്തോടെയല്ല, എന്തെങ്കിലും സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ നിക്ഷേപിക്കുക. സമ്പന്നര്‍ സമ്പന്നരാകുന്നത് ലാഭകരവും പണമുണ്ടാക്കുന്നതുമായ ആസ്തികളില്‍ നിക്ഷേപിച്ചാണ്.
മറ്റുള്ളവരെ കാണിക്കാന്‍ ചെലവഴിക്കരുത്
ക്രെയിന്‍ മറ്റൊരു കാര്യം കൂടി പറയുന്നു. മിക്ക ആളുകളും ആദ്യം രണ്ട് സാധനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നു. ഡിസൈനര്‍ ബാഗുകള്‍, വസ്ത്രങ്ങള്‍, പുതിയ ഗാഡ്ജെറ്റുകള്‍, കാറുകള്‍, ഫാന്‍സി ഹൗസുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ വാങ്ങുന്നു. രണ്ടാമതായി, നല്ല ജീവിതശൈലി. എങ്ങനെ ഒരാള്‍ക്ക് സമൂഹത്തില്‍ തന്റെ സ്വാധീനം കാണിക്കാനാകും. വലിയ വലിയ സ്ഥലങ്ങളില്‍ അവധിക്കാലം ചെലവഴിക്കുക, വിലയേറിയ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുക, ഹൈ-ഫൈ വിനോദം തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളെ ദരിദ്രരാക്കും.
നിങ്ങള്‍ ഇന്ന് സമ്പന്നനാണെങ്കില്‍, നിങ്ങളുടെ ജീവിതശൈലി ഇങ്ങനെയായിരിക്കും. എന്നാല്‍ ഇവ നിങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഓര്‍ക്കുക. ഇതിനെല്ലാം പകരം പണം അനുയോജ്യമായ സ്ഥലത്ത് നിക്ഷേപിക്കുക. അത് സേവിംഗ്സ് ഫണ്ടോ ഷെയറുകളോ ആകട്ടെ. പണം നിക്ഷേപിക്കുക. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുക, ബാക്കി പണം ആഢംബരങ്ങള്‍ക്കായി ചെലവഴിക്കാതെ യുക്തിപൂര്‍വ്വമായി നിക്ഷേപിക്കുക.



Click it and Unblock the Notifications