Latest Updates
-
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്?
വീട്ടില്‍ എപ്പോഴും പ്രശ്നങ്ങളും മന:സമാധാനക്കേടും? മഹാവാസ്തു പ്രകാരം ഈ നിസ്സാരകാര്യങ്ങള്‍ ശ്രദ്ധിക്കണം
വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. പലപ്പോഴും നാം ഓരോ കാര്യങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടുമ്പോഴും വാസ്തു നോക്കുന്നത് അതുകൊണ്ട് തന്നെയാണ്. വീട് വെക്കുമ്പോഴും സ്ഥലം വാങ്ങുമ്പോഴും എന്തിന് ജീവിതത്തില്‍ ഓരോ കാര്യം ചെയ്യുമ്പോഴും നാം വാസ്തു നോക്കുന്നു. എന്നാല്‍ ജീവിതത്തിലെ നിയമപരമായ ചില പ്രശ്നങ്ങള്‍ക്ക് പുറകിലും വാസ്തു ഒരു ഘടകമാണ് എന്ന് നിങ്ങള്‍ക്കറിയാമോ? സത്യമാണ്. വീടിന്റെ ഊര്‍ജ്ജം നിലനില്‍ക്കുന്നത് തന്നെ വാസ്തു കേന്ദ്രീകരിച്ചാണ്.
നിങ്ങളുടെ വീടിന്റെ ഊര്‍ജ്ജത്തില്‍ അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിയമപരമായ പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കോടതിയും കേസുകളും എല്ലാം വേഗത്തില്‍ നീങ്ങുന്നതിനും അനുകൂലമായ തീരുമാനങ്ങള്‍ നിങ്ങള്ക്കുണ്ടാവുന്നതിനും വാസ്തുവില്‍ അല്പം ശ്രദ്ധിക്കാം. വീട് നിര്‍മ്മിക്കുമ്പോള്‍ തന്നെ ഇത്തരം ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഇത് ഇപ്പോഴുള്ള തലമുറക്കും വരും തലമുറക്കും എല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്കുന്നു.

മഹാവാസ്തു പറയുന്ന കാര്യങ്ങള്‍
നിങ്ങള്‍ വാസ്തുപ്രകാരം അല്ല വീട് പണിതത് എങ്കില്‍ അത് നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിച്ച് കൊണ്ടേ ഇരിക്കും. പലപ്പോഴും അസന്തുലിതമായ പല പ്രശ്നങ്ങളും ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അത് നിങ്ങളെ വാസ്തുപ്രകാരം ജീവിതത്തില്‍ പല നിയമ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ അതില്‍ പെട്ടെ നിങ്ങള്‍ ഉഴലുന്ന അവസ്ഥയുണ്ടാവും. എന്തൊക്കെയാണ് നിങ്ങളുടെ വീട്ടിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിമിത്തം നിയമ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാം.
വീടിന്റെ പ്രവേശനം
വീട്ടിലേക്കുള്ള വീടിന്റെ പ്രവേശനം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇത് തെക്ക് കിഴക്ക് മേഖലയിലേക്കാണ് എന്നുണ്ടെങ്കില്‍ ഇവര്‍ എപ്പോഴും നിയമ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. ഇത് നിങ്ങളെ കുരുക്കില്‍ വീഴ്ത്തും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വീട് പണിയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അറിഞ്ഞ് കൊണ്ട് വരുത്തുന്ന തെറ്റുകള്‍ അത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു.

നീരൊഴുക്ക് ശ്രദ്ധിക്കണം
വീട്ടില്‍ കിണര്‍ മറ്റ് ഉറവകള്‍ എന്നിവ തെക്ക് കിഴക്ക്, തെക്ക് കിഴപ്പ് അല്ലെങ്കില്‍ തെക്ക് എന്നീ ദിക്കുകളില്‍ ഉണ്ടെങ്കില്‍ അവയെല്ലാം അഗ്നിബാധ മേഖലകളാണ് കാണപ്പെടുന്നത്. ഈ ഭാഗത്ത് നീരൊഴുക്ക് ഉറവ പോലുള്ളവ ഉണ്ടെങ്കില്‍ അത് അത്ര നല്ല ഫലങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ വീട്ടിലെ കിണര്‍, കുളം മറ്റ് നീരൊഴുക്ക് സംവിധാനങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഈ ഭാഗത്ത് ഉണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളെ നിയമ പ്രശ്നങ്ങളില്‍ നിന്ന് പിടിവിടാതെ ഇരിക്കുന്നു.
വീടിന്റെ നിറം
വീടിന്റെ നിറം വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം ഇത് പോലും വാസ്തുവില്‍ വളരെയധികം പ്രാധാന്യം നല്കുന്നു. ഒരേ സോണുകളില്‍ തന്നെ നീല കറുപ്പ് എന്നീ നിറങ്ങള്‍ ആണെങ്കില്‍ ഇവരുടെ ജീവിതത്തിലും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഇത് കൂടാതെ ടോയ്ലറ്റിന്റെ കാര്യവും അല്പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ടോയ്ലറ്റ് വെക്കുന്നത് വാസ്തുപ്രകാരം നല്ലതാണ്. ഇത് മാത്രമല്ല ഈ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള ചരിവുകള്‍ ഉണ്ടെങ്കിലും നെഗറ്റീവ് ഫലം നല്കുന്നു.

ജനറേറ്ററിന്റെ കാര്യവും ശ്രദ്ധിക്കണം
ഇന്നത്തെ കാലത്ത് ജനറേറ്റര്‍ ഇല്ലാത്ത വീടുകള്‍ വളരെ ചുരുക്കമാണ്. അതുകൊണ്ട് തന്നെ പലരും ജനറേറ്റര്‍ ഉപയോഗിക്കുന്നു. എന്നാല്‍ വീടിന്റെ കിഴക്ക്, തെക്ക് -കിഴക്ക് ഭാഗത്തായി ജനറേറ്റര്‍ വെക്കുന്നത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. നിങ്ങളുടെ നിയമവ്യവഹാര പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം വാസ്തുപ്രകാരം നിങ്ങളെ പ്രശ്നത്തിലാക്കുന്ന കാരര്യങ്ങള് ആണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീടിന്റെ ഓരോ ദിക്കിലും ചുവന്ന നിറത്തിലുള്ള ബള്‍ബ് ഉപയോഗിക്കാവുന്നതാണ്. ഇത് വാസ്തുപ്രശ്നങ്ങളില് നിന്നും അപകടത്തില്‍ നിന്നും രക്ഷിക്കുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്ഡ്സകൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications