Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ പയ്യനെ കണ്ടാല്‍ പ്രായം എത്ര പറയും, തെറ്റിപ്പോയി! പ്രായത്തെ വെല്ലുവിളിക്കുന്ന രൂപവുമായി 'ടീനേജര്‍'
എന്നെ കണ്ടാല്‍ പ്രായം എത്ര തോന്നും? നമ്മളില്‍ പലരും ഈ ചോദ്യം ആരോടെങ്കിലുമൊക്കെ ചോദിച്ചിട്ടുണ്ട്. യഥാര്‍ത്ഥ പ്രായത്തേക്കാള്‍ കുറവ് പ്രായം കാഴ്ചയില്‍ തോന്നിപ്പിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം. മിഷിഗണ്‍കാരനായ ബ്രണ്ടന്‍ മൈല്‍സ് മെയ്ക്കും അത് തന്നെയാണ് ആഗ്രഹം. പക്ഷേ ബ്രണ്ടനെ കണ്ട് പ്രായം പ്രവചിക്കാന്‍ ശ്രമിച്ചാല്‍ ആരും തോറ്റുപോകും. കാരണം കൗമാരക്കാരനെ പോലെ തോന്നിപ്പിക്കുന്ന ഇയാളുടെ യഥാര്‍ത്ഥ പ്രായം 35 വയസ്സാണ്.

ഇരുപത് വയസ്സിലധികം പ്രായക്കുറവ് തോന്നിപ്പിക്കുന്ന തന്റെ ടീനേജ് ലുക്കിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് മിഷിഗണിലെ ഡെട്രോയിറ്റില്‍ നിന്നുള്ള മെഡിക്കല്‍ റൈറ്ററായ ബ്രണ്ടന്‍. സൂര്യപ്രകാശത്തില്‍ നിന്നും ഒഴിഞ്ഞുനില്ക്കുന്നതും മദ്യം കഴിക്കാത്തതുമാണ് തന്റെ ആന്റി-ഏയ്ജിംഗ് സീക്രെട്ട് ഇന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല, ചുളിവുകള്‍ വീഴാത്ത തന്റെ ചര്‍മ്മത്തിന്റെ രഹസ്യം കഠിന വ്യായാമങ്ങള്‍ ഇല്ലാത്തതാണെന്നും യുവാവാണെന്ന തോന്നല്‍ ഉള്ളില്‍ ഉള്ളതുകൊണ്ടാണെന്നും ബ്രണ്ടന്‍ പറയുന്നു.
ബ്രണ്ടന്റെ യുവത്വ രഹസ്യങ്ങള്‍
സൂര്യപ്രകാശമേല്‍ക്കാതിരിക്കുക, മദ്യം ഉപയോഗിക്കാതിരിക്കുക, യുവാവാണെന്ന തോന്നല്‍ മനസ്സില്‍ ഉണ്ടായിരിക്കുക, മികച്ച ആഹാരക്രമം എന്നിവയെല്ലാമാണ് ബ്രണ്ടന്റെ യുവത്വ രഹസ്യങ്ങള്‍. ഫ്രഷ് ആയിട്ടുള്ള പഴങ്ങളും, സസ്യഹാരങ്ങളും മീനും ഉള്‍പ്പെട്ടതാണ് പ്രായത്തെ വെല്ലുന്ന ചര്‍മ്മമുള്ള ഈ യുവാവിന്റെ ഡയറ്റ്. ഇതെല്ലാം കൊണ്ട് പത്ത് വര്‍ഷം മുമ്പുള്ള അതേ പ്രായമാണ് തനിക്ക് ഇപ്പോഴും തോന്നുന്നതെന്ന് ബ്രണ്ടന്‍ പറയുന്നു.
ശാരീരികമായ ഘടകങ്ങള്‍ക്ക് പുറമേ, മാനസികമായ സ്വാസ്ഥ്യവും യുവത്വം നിലനിര്‍ത്താന്‍ തന്നെ സഹായിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം കരുതുന്നത്. ജീവിതത്തില്‍ ഒരിക്കലും താന്‍ ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലെന്നും ഒരിക്കലും വെയില് കൊണ്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. സൂര്യപ്രകാശം തടയാന്‍ ഹുഡിയും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രവുമാണ് ഇദ്ദേഹം ധരിക്കുന്നത്.
ടീനേജര്‍ ആയപ്പോള്‍ തുടങ്ങിയ ശീലങ്ങള്‍
തന്റെ പതിമൂന്നാം വയസ്സിലാണ് ബ്രണ്ടന്‍ ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താനുള്ള പ്രയത്നം ആരംഭിക്കുന്നത്. അതിനുശേഷം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന് തീരുമാനിച്ചു. എപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങളോടാണ് ഇദ്ദേഹത്തിന് താല്‍പ്പര്യം. പതിനഞ്ചാം വയസ്സില്‍ ആഹാരക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിത്തുടങ്ങി. ഗ്രീന്‍ടീയും കൂടുതല്‍ പച്ചക്കറികളും ഉപയോഗിച്ചുതുടങ്ങി. 19 വയസ്സായപ്പോള്‍ മധുരം കുറച്ചു. അതോടൊപ്പം ധാന്യങ്ങളും കാര്‍ബോഹൈഡ്രേറ്റും കുറച്ചു. ഇപ്പോള്‍ ഓര്‍ഗാനിക് ഭക്ഷണവും മെര്‍ക്കുറിയുടെ അളവ് കുറഞ്ഞ മീനുമാണ് പ്രധാനമായും കഴിക്കുന്നത്.
വ്യായാമം ജീവിതത്തില്‍ പ്രധാനമാണെങ്കിലും ശരീരത്തിന് ആയാസമുണ്ടാക്കുന്ന വ്യായാമങ്ങള്‍ നല്ലതല്ലെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിന്. അതുകൊണ്ട് നടത്തം, യോഗ പോലെ മിതമായ വ്യായാമങ്ങളാണ് ഇദ്ദേഹം ചെയ്യുന്നത്.
പതിമൂന്നാം വയസ്സിലാണ് ആയുസ്സിനെ കുറിച്ചും പ്രായം കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള ചിന്ത തന്നില്‍ വന്നതെന്ന് ബ്രണ്ടന്‍ പറയുന്നു. പലപ്പോഴും ആളുകള്‍ തന്റെ പ്രായം തെറ്റിദ്ധരിക്കാറുണ്ടെന്ന അനുഭവവും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ ബ്രണ്ടന്‍ പങ്കുവെക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ പോകുമ്പോള്‍ സെക്യൂരിറ്റി രണ്ട് തവണ പ്രായം സ്ഥിരീകരിക്കും. 15.,16,18,19 വയസ്സുകള്‍ ആണോ എന്ന് പലരും ചോദിക്കാറുണ്ട്.
പ്രായക്കുറവ് തോന്നിക്കാനും ആയുസ്സ് ദീര്‍ഘിപ്പിക്കാനും പ്രത്യേക ജീവിതശൈലി സ്വീകരിച്ചിട്ടുണ്ടെങ്കിലും എക്കാലവും ജീവിക്കണമെന്ന ആഗ്രഹമൊന്നും ബ്രണ്ടനില്ല. ജീവിക്കുന്ന കാലം ആരോഗ്യത്തോടെ ജീവിക്കുക, മനസ്സില്‍ യുവത്വം തോന്നുക, സന്തോഷത്തോടെ ഇരിക്കുക എന്നതാണ് തന്റെ പോളിസിയെന്ന് അദ്ദേഹം പറയുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
