Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ചാണകം മെഴുകിയ അടുക്കളയും അടുപ്പില്‍ പാചകവും; വീടും പരിസരവും മോശമാണോ എന്ന ചിന്ത ആദ്യം അലട്ടി: ശരണ്യ
തനി നാടന്‍ രീതിയിലുള്ള പാചകം. ചാണകം മെഴുകിയ അടുക്കളയും അതില്‍ അടുപ്പുകൂട്ടി മണ്‍ചട്ടിയിലും, ചീനചട്ടിയുമായി ഭക്ഷണ വിഭവങ്ങള്‍ ഓരോന്നായി തയ്യാറാക്കുന്നു. അതും പറമ്പില്‍ നിന്നും ശേഖരിക്കുന്ന നല്ല നാടന്‍ വിഭവങ്ങളും ചേര്‍ത്ത് അസ്സല്‍ ചോറും കറികളും. ഇതില്‍ താളും, ചേമ്പും, കാച്ചിലും എല്ലാം പെടും. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്തതും എന്നാല്‍, പഴയ തലമുറ അസ്വദിച്ചിട്ടുള്ളതുമായ കേരളത്തനിമയുള്ള പാചകരീതിയും ജീവിതരീതിയും മലയാളികള്‍ക്ക് വീണ്ടും പരിചയപ്പെടുത്തിയ സോഷ്യല്‍ മീഡിയ താരമാണ് ശരണ്യ. അട്ടപ്പാടിയിലെ ചെറിയ ഗ്രാമത്തില്‍, തങ്ങളുടെ തനത് ജീവിതരീതി പ്രേഷകരിലേയ്ക്ക് എത്തിച്ച്, ഹിറ്റായ താരം. താന്‍ കടന്നുവന്ന വഴികളെക്കുറിച്ച് ബോള്‍ഡ്‌സ്‌കൈ മലയാളത്തിനോട് മനസ്സുതുറക്കുകയാണ് ശരണ്യ.

ശരണ്യയുടെ വീഡിയോ കാണുന്ന എല്ലാവരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ്, സത്യത്തില്‍ ഇങ്ങനെ തന്നെയാണോ ജീവിക്കുന്നത്? അതോ വ്യൂസ് കിട്ടാന്‍ വേണ്ടി ക്രിയേറ്റ് ചെയ്യുന്നതാണോ എന്ന്? എന്താണ് സത്യാവസ്ഥ?
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അട്ടപ്പാടിയിലാണ്. നല്ല ഉള്ളേരിയ അയാതിനാല്‍ തന്നെ ഇവിടെ ഗ്യാസെല്ലാം വന്നത് വളരെ വൈകിയാണ്. എനിക്കെല്ലാം നല്ല ഓര്‍മ്മ വെയ്ക്കുന്ന സമയത്താണ് ഗ്യാസ് വരുന്നത് തന്നെ. എന്റെ വീട്ടിലാണെങ്കില്‍ അമ്മയും അച്ഛനും കൃഷിക്കാരാണ്. ഒപ്പം കൂലിപ്പണിക്ക് പോകുന്നവരും ആണ്. നല്ല ബുദ്ധിമുട്ടുള്ള സമയമാണ്. അന്നുമുതല്‍ വീട്ടിലെ ചെറിയ ചെറിയ പണികളെല്ലാം എടുക്കാറുണ്ട്. അമ്മയെ സഹായിക്കാറുണ്ട്. തുടക്കത്തില്‍ അടുപ്പില്‍ തന്നെയായിരുന്നു പാചകം. അടുപ്പ് ഉപയോഗിച്ച് ശീലമായതിനു ശേഷമാണ് ഗ്യാസിന്റെ കണക്ഷന്‍ വീട്ടില്‍ കിട്ടിയത്. ആ സമയമായപ്പോഴേയ്ക്കും അടുപ്പ് ഉപയോഗിക്കുന്ന ശീലത്തിലേയ്ക്ക് എത്തിയിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അടുപ്പ് കത്തിക്കുന്നത് വലിയൊടു ടാസ്‌ക്കായി അനുഭവപ്പെട്ടിട്ടില്ല. കൂടാതെ, വിറകും ആവശ്യത്തിന് ലഭിക്കും. അടുപ്പില്‍ ഒന്ന് തീ പിടിപ്പിച്ചു കഴിഞ്ഞാല്‍ പാചകം ചെയ്യാനും എളുപ്പം അടുപ്പാണ്. കൂടാതെ, വേഗത്തില്‍ പാചകം ചെയ്യാനും സാധിക്കും. അതുകൊണ്ടൊക്കെ അടുപ്പിനെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. കൂടാതെ, അട്ടപ്പാടിയിലെ ഉള്ളേരിയകളില്‍ പോയാല്‍ അടുപ്പില്ലാത്ത വീടുകള്‍ വളരെ കുറവായിരിക്കും. ഗ്യാസ് പോലെ തന്നെ കറന്റ് ആയാലും ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് വരുന്നത്. മണ്ണെണ്ണ ചുവട്ടില്‍ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന കാലമൊക്കെ നന്നായി എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ട്.
തനി ഗ്രാമമായ അട്ടപ്പാടിയില്‍ നിന്നും എങ്ങനെയാണ് ശരണ്യ എന്ന സാധാരണക്കാരി ഒരു യൂട്യൂബര്‍ ആയത്?
ഞാന്‍ പഠിച്ചത് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സായിരുന്നു. തുടക്കത്തില്‍ ജോലിയ്ക്ക് പോയിരുന്നു. ശമ്പളമൊന്നും കൃത്യമായി ലഭിക്കാതെ ആയപ്പോള്‍ ജോലി നിര്‍ത്തി. ആ സമയത്ത് തന്നെ കല്ല്യാണം കഴിഞ്ഞു. കല്ല്യാണം നടക്കുന്ന സമയത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ വീടുണി നടന്നുകൊണ്ടിരുക്കയാണ്. എല്ലാവരും വീടുപണിയാനുള്ള പൈസയ്ക്കായി കഷ്ടപ്പെടുകാണ്. പരമാവധി പണിക്കാരെ കുറച്ച് അച്ഛനും അമ്മയും തന്നെയാണ് കൂടുതല്‍ പണിയും എടുത്തത്. അതുപോലെ, ആ സമയത്ത് ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ട്. എല്ലാവരും കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ തനിക്കും എന്തെങ്കിലും ചെയ്യണം, അവരെ സഹായിക്കണം എന്ന തോന്നല്‍ ഉണ്ടായി. വേറെ ജോലി നോക്കിയിരുന്നു. അതിന്റെ കൂടെയാണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാം എന്ന ചിന്തയില്‍ എത്തിയത്.

ശരണ്യാസ് ബ്യൂട്ടി വ്ളോഗ് എന്നാണ് ചാനലിന്റെ പേര്? ഇതിനുപിന്നിലെ കഥ എന്താണ്?
ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ ഭര്‍ത്താവിന്റെ വീട്ടുകാരെ സഹായിക്കാന്‍ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത് തന്നെ. അന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ബ്യൂട്ടി വ്ളോഗുകളാണ്. കാരണം ഞാന്‍ ചെറിയ രീതിയില്‍ മേയ്ക്കപ്പ് പരിപാടികള്‍ ചെയ്യാറുണ്ട്. നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ ഹെയര്‍ സെറ്റ് ചെയ്യണമെങ്കില്‍, അല്ലെങ്കില്‍ മേയ്ക്കപ്പ് കിട്ടണമെങ്കില്‍ പുറത്ത് നിന്നും ആളെ വിളിക്കണം. അതുമാത്രമല്ല, അത്യാവശ്യം നല്ലൊരു തുക ഇതിനായി ചിലവഴിക്കണം. അതുമാത്രമല്ല, നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ റിസള്‍ട്ട് ഉണ്ടാകണമെന്നില്ല. അത്രയും പൈസ ചിലവാക്കുന്നത് എന്തിനാണ് എന്ന ചിന്തയില്‍ നിന്നാണ് സ്വയം മേയ്ക്കപ്പ് ചെയ്യുന്നത് പഠിക്കാന്‍ തീരുമാനിക്കുന്നത്. എന്റെ കല്ല്യാണ സമയത്ത് മേയ്ക്കപ്പ് ചെയ്യുന്നതിനുവേണ്ടിയാണ് ആദ്യമായി യൂട്യൂബ് നോക്കാന്‍ തുടങ്ങിയത്. പിന്നീട് ചാനല്‍ ആരംഭിക്കുന്നതിനായി ഓരോ ബ്യൂട്ടി വീഡിയോസ് നോക്കാന്‍ ആരംഭിച്ചും. പിന്നീട് എനിക്ക് മേയ്ക്കപ്പ് വര്‍ക്കും ബ്രൈഡല്‍ മേയ്ക്കപ്പ് വര്‍ക്കും ലഭിക്കാനും തുടങ്ങി. പിന്നെ കല്ല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ നല്ല നെറ്റ് വര്‍ക്കും ലഭിക്കുന്നുണ്ടായിരുന്നു. അന്ന് വീടുപണി നടക്കുന്നതിനാല്‍ വാടകവീട്ടിലാണ് താമസം. ആ വാടക വീട്ടില്‍ നിന്നാണ് ശരണ്യാസ് ബ്യൂട്ടി വ്ളോഗിന്റെ ആരംഭം. എനിക്ക് അറിയാവുന്ന ചെറിയ മേക്കപ്പ് ടിപ്‌സും എല്ലാം ചേര്‍ത്താണ് വീഡിയോ ഇട്ടുതുടങ്ങിയത്.
ബ്യൂട്ടി വ്ളോഗില്‍ നിന്നും എങ്ങനെ പാചകത്തില്‍ എത്തി?
വാടക വീട്ടില്‍ നിന്നുകൊണ്ടാണ് ചാനല്‍ ആരംഭിക്കുന്നത്. അന്ന് വീടുപണി തീര്‍ന്നിട്ടില്ല. ഞാന്‍ പ്രെഗ്നന്റ് ആയി 2 മാസം ആയപ്പോഴാണ് പുതിയ വീട്ടിലേയ്ക്ക് എത്തുന്നത്. അന്നുമുതല്‍ പാചകവും, തന്റെ വീടും പരിസരവും എല്ലാം കാണിച്ച് വീഡിയോസ് എടുക്കണം എന്നാഗ്രഹം എനിക്കുണ്ടായിരുന്നു. അന്നും വീട്ടില്‍ പുറത്ത് അടുപ്പെല്ലാം ഉണ്ട്. ഇന്നത്തെപ്പോലെ അടുക്കള സെറ്റപ്പ് ആക്കിയിട്ടില്ലെങ്കിലും പുറത്ത് കല്ലൊക്കെ വെച്ച്, അടുപ്പ് കൂട്ടി, അതിലായിരുന്നു പാചകം. അന്ന് ഇത്തരം വീഡിയോസ് എടുക്കാത്തതിനു പിന്നില്‍, പലരും അട്ടപ്പാടിയിലെ എന്റെ വീട് കണ്ടിട്ട് ഇവിടെയാണോ താമസിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. കാരണം, പാറകളും, തോടുകളും എല്ലാ നിറഞ്ഞ, നല്ല ഉയരമുള്ള സ്ഥാലത്തായിരുന്നു വീട്. കൂടാതെ, സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അട്ടപ്പാടിയില്‍ നിന്നാണെന്ന് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയിട്ടുണ്ട്. 'അട്ടപ്പാടി' 'അട്ടപ്പാടി' എന്ന വിളി കുറേ കേട്ടതാണ്. അതുകൊണ്ടുതന്നെ മനസ്സില്‍ ഒരു ചമ്മല്‍ ഉണ്ടായിരുന്നു. നമ്മുടെ വീടും പരിസരമൊത്തെ മോശമാണോ? ഇതൊക്കെ കണ്ടാല്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടമാകോ എന്ന ചിന്തയായിരുന്നു മനസ്സില്‍. ഈ ചിന്ത ഇങ്ങനെ മനസ്സില്‍ കിടക്കുന്നതിനാല്‍, അന്നൊന്നും പുറത്തെ അടുപ്പില്‍ പാചകം ചെയ്യുന്ന വീഡിയോസ് എടുത്തിട്ടേ ഇല്ല! പരമാവധി ഗ്യാസ് സ്റ്റൗവ്വില്‍ വെച്ചുള്ള പാചക വീഡിയോസ് ആണ് എടുത്തിട്ടിരുന്നത്. കുറച്ച് നാള്‍ വീട്ടിലെ പുകയില്ലാത്ത അടുപ്പില്‍ പാചകം ചെയ്ത് നോക്കി. പക്ഷേ, പറമ്പില്‍ പണിക്കുവരുന്നവര്‍ക്ക് ആഹാരം തയ്യാറാക്കാന്‍ അകത്ത് പാചകം ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും സൗകര്യം പുറത്തെ അടുപ്പാണ്. മിക്ക ദിവസവും വീട്ടില്‍ പണിക്കാരുണ്ടാകും. സീസണ്‍ ആണെങ്കില്‍ ഒരു ദിവസം 15 പണിക്കാര്‍ ഉണ്ടായിരിക്കും. പുറത്തെ അടുപ്പാണെങ്കില്‍ എല്ലാ വിറകും വെച്ച് അടുപ്പ് കൂട്ടാം. വേഗത്തില്‍ തീ കത്തിപിടിക്കും. പാചകവും എളുപ്പമാണ്. പുകയില്ലാ അടുപ്പില്‍ ഇതൊന്നും സാധ്യമായിരുന്നില്ല. അങ്ങനെ, ഒട്ടും പറ്റാതായപ്പോള്‍ പുറത്ത് വീണ്ടും പാചകം ആരംഭിച്ചു. ഈ സമയത്ത് ഞാന്‍ പുറത്തെ അടുപ്പില്‍ ചാണകം മെഴുകുന്ന വീഡിയോ വെറുതേ എടുത്തതാണ്. അതിന് നിരവധി പോസറ്റീവ് കമന്റ്‌സ് ലഭിച്ചു. അപ്പോഴാണ് ആളുകള്‍ക്ക് ഇത്തരം വീഡിയോസ് ഇഷ്മാണ് എന്ന് മനസ്സിലായത്. അതിനുശേഷമാണ് പുറത്ത് നിന്നുള്ള വീഡിയോസ് എടുത്തത്. ബ്യൂട്ടി മാറി, ഇത്തരം വീഡിയോസ് ചെയ്ത് തുടങ്ങിയപ്പോള്‍ എന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. എല്ലാത്തിനും സമയം ലഭിക്കുന്നുണ്ട്. ബ്യൂട്ടി കണ്ടന്റ് ചെയ്തിരുന്നപ്പോള്‍ അതിനുവേണ്ടി മെനക്കെടേണ്ട അവസ്ഥ ഉണ്ടായിരുന്നു. എല്ലാം കൊണ്ടും ഈ മാറ്റം നല്ലതായി തോന്നി.

എന്നും അടുപ്പില്‍ പാചകം ചെയ്യുന്നത്, അതും ഇത്രയധികം വിഭവങ്ങള്‍ പാചകം ചെയ്യുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെട്ടിട്ടുണ്ടോ?
എന്റെ വീട്ടില്‍ അച്ഛന്‍, അമ്മ, ഏട്ടന്‍ ആണ് ഉള്ളത്. ഏട്ടന്‍ ആര്‍മിയിലാണ്. അച്ഛന് കുരുമുളക്, അടക്ക തോട്ടം എടുക്കലും, അതുപോലെ, കുറച്ച് പറമ്പുണ്ട്, അതില്‍ കൃഷിയുമാണ് ചെയ്യുന്നത്. അമ്മയും അച്ഛനെ സഹായിക്കാനായി നില്‍ക്കും. കുരുമുളകും അടക്കയും വിളവെടുക്കുന്ന സമത്ത് പത്ത് പതിനഞ്ച് പണിക്കാര്‍ ഉണ്ടാകാറുണ്ട്. ഇവര്‍ക്കെല്ലാം അമ്മ ഭക്ഷണം ഉണ്ടാക്കും. ഇതെല്ലാം വളരെ നോര്‍മല്‍ ആയിട്ടുള്ള കാര്യമാണ് നമുക്ക്. കൂടാതെ, പറമ്പിലെ പണി തന്നെ ധാരാളം ഉണ്ടായിരിക്കും. അമ്മയും അച്ഛനും കുരുമുളക് കൊണ്ടുവരും. ഇത് രാത്രി 10 മണിവരെ ഇതെല്ലാം മെതിക്കുന്നത് അവരാണ്്. ആ സമയത്ത് വീട്ടിലെ ചെറിയ ചെറിയ പണികളെല്ലാം ഞാനാണ് എടുക്കാറുള്ളത്. ഭര്‍ത്താവിന്റെ വീട്ടിലും ഇതേ രീതിയാണ്. അതുകൊണ്ട് അടുക്കള പണി, പറമ്പിലെ പണി എന്നിവയെല്ലാം പുതുമയുള്ള കാര്യമല്ല. അതൊരു ഭാരമായി തോന്നിയിട്ടുമില്ല.
യൂട്യൂബ് ചാനല്‍ തുടങ്ങിയ സമയത്ത് എന്തെല്ലാം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു?
തുടക്കത്തില്‍ ക്യാമറയെ ഫേയ്‌സ് ചെയ്ത് സംസാരിക്കാന്‍ പേടിയായിരുന്നു. കൂടാതെ, എഡിറ്റിംഗ് ഒന്നും അറിയില്ലായിരുന്നു. ഒരു ട്രൈപോഡ് വെച്ച് സ്വയം വീഡിയോസ് എടുക്കും. യൂട്യൂബില്‍ നോക്കി എഡിറ്റിംഗ് പഠിച്ച് സ്വയം ഫോണില്‍ ചെയ്യും. അന്ന് ഭര്‍ത്താവ് ബെംഗളൂരുവില്‍ ഐടി കമ്പനിയിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്്. നാട്ടില്‍ വരുമ്പോള്‍ ഭര്‍ത്താവ് സഹായിക്കും. ഇപ്പോള്‍, ബെംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ഇലകട്രിക് വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തുകയാണ്. ഭര്‍ത്താവ നാട്ടില്‍ വന്നതോടെ അദ്ദേഹവും വീഡിയോ എടുക്കാന്‍ സഹായിക്കും. പറമ്പിലെയും മറ്റും വീഡിയോ എടുക്കാന്‍ പോകുമ്പോള്‍ അമ്മ കുഞ്ഞിനെ നോക്കും. അങ്ങനെ എല്ലാവരുടെയും സഹകരണത്താലാണ് ഇന്നും ചാനല്‍ കൊണ്ടുപോകാന്‍ സാധിക്കുന്നത്.
വീഡിയോ ചെയ്യാനായി കണ്ടന്റ് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാറുണ്ടോ?
വീട്ടില്‍ സാധാരണ ഒരു കറിയെല്ലാം ഉണ്ടാവുകയുള്ളൂ. വീഡിയോ എടുക്കാനായി മാത്രം ചിലപ്പോള്‍ ഒന്നോ രണ്ടോ കറികള്‍ കൂടുതല്‍ വെയ്ക്കാറുണ്ട്. അതുപോലെ, പറമ്പില്‍ പോയി പാചകം ചെയ്യുന്നതെല്ലാം... അത്തരം കണ്ടന്റുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാറുണ്ട്. ബാക്കിയെല്ലാം സാധാരണ ഞങ്ങളുടെ ജീവിതത്തിലെ സംഭവങ്ങളും ജീവിതരീതികളും തന്നെയാണ്. അതുപോലെ, ചിലര്‍ ചോദിക്കാറുണ്ട്, ഈ പച്ചക്കറികളെല്ലാം പറമ്പില്‍ നിന്നാണോ എന്ന്? പറമ്പില്‍ അത്യാവശ്യത്തിന, കുറച്ച് പച്ചക്കറികള്‍ ഉണ്ട്. വീട്ടിലേയ്ക്ക് ഇവ എടുക്കും. കൂടാതെ, ബാക്കി ആവശ്യമായി വരുന്ന പച്ചക്കറികള്‍ പുറത്ത് നിന്നും വാങ്ങിക്കും.

നിലവില്‍ 1 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആകാന്‍ പോവുകയാണ്. എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ ഇത്രയും ഹിറ്റാകുമെന്ന്?
ഒരിക്കലും ഇല്ല. തുടക്കത്തില്‍ വളരെ കുറച്ച് സബ്‌സക്രൈബേഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ലക്ഷം അടിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. അതും വളരെ സമയം എടുത്താണ് ലഭിച്ചത്. ഇന്ന് വണ്‍മില്ല്യണ്‍ ആവാറായതില്‍ വളരെയധികം സന്തോഷമുണ്ട്.



Click it and Unblock the Notifications












