Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ ചെടികൾ മതി!
ഒരു വീട് നല്ല ഐശ്വര്യമുള്ളതാകണമെങ്കിൽ വീടിനകത്ത് പോസറ്റീവ് എനർജി വേണം. വീടിന്റെ ഇന്റീരിയർ മനോഹരമാക്കിയാൽ പോസറ്റീവ് എനർജി ലഭിക്കണമെന്നില്ല. ഇതിനായി ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. അതിലൊന്നാണ് ചെടികൾ. വീടിനകത്ത് വെയ്ക്കുന്ന ചെടികൾ വീടിനെ മനോഹരമാക്കുന്നവ മാത്രമാകരുത്. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും ഐശ്വര്യം കൊണ്ടുവരാനും വാസ്തു ശാസ്ത്രപ്രകാരം ചില ചെടികൾക്ക് കഴിവുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

മണി പ്ലാന്റ്
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് മണി പ്ലാന്റ്. വീടിന്റെ തെക്ക്-കിഴക്ക് ദിശയിൽ വെയ്ക്കുന്നത് ധനലാഭത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു വീട്ടിൽ കുറഞ്ഞത് രണ്ട് മണി പ്ലാന്റെങ്കിലും വെയ്ക്കുന്നത് നല്ലതാണ്.
തുളസി
പവിത്രമായ ചെടിയായ തുളസിക്ക് വീട്ടിൽ നെഗറ്റീവ് എനർജി ഇല്ലാതാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. വീടിന്റെ വടക്ക്-കിഴക്ക് ദിശയിൽ വെയ്ക്കുന്നതാണ് ഉത്തമം. തുളസി പരമാവധി ബെഡ്റൂമിൽ വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീടിന്റെ അകത്തളത്തിലും അതുപോലെ നടുമുറ്റത്തും വെയ്ക്കുന്നത് വളരെ നല്ലതാണ്.
മുള
ഭാഗ്യത്തിന്റെയും ദീർഘായുസ്സിന്റെയും പ്രതീകമാണ് മുള. വീടിന്റെ കിഴക്ക് ദിശയിൽ വയ്ക്കുന്നത് പുരോഗതിക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. കിഴക്ക്- തെക്ക് ദിശയിൽ വെയ്ക്കുന്നതും, കിഴക്ക് ദിശയിൽ മാത്രമായി വെയ്ക്കുന്നതും വളരെ നല്ലതാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് സഹായിക്കും.
ലക്കി ബാംബൂ
ജലത്തിൽ വളരുന്ന ഈ ചെടി ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീടിന്റെ കിഴക്കു ദിശയിൽ വെയ്ക്കുന്നതാണ് ഉത്തമം. ഇത് വീടിന്റെ െഎശ്വര്യം വർദ്ധിക്കാൻ സഹായിക്കുന്നു.
സ്നേക്ക് പ്ലാന്റ്
വായു ശുദ്ധീകരിക്കുന്നതിൽ മികച്ചതാണ് സ്നേക്ക് പ്ലാന്റ്. രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്ന ഈ ചെടി കിടപ്പുമുറിയിൽ വയ്ക്കുന്നത് ഉത്തമമാണ്. റൂമിന്റെ ജനാലയോട് ചേർന്ന് ഈ ചെടി വെയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിലെ അശുദ്ധവായു നീക്കം ചെയ്ത് ശുദ്ധവായു നിറയ്ക്കാൻ സഹായിക്കും.
സ്പൈഡർ പ്ലാന്റ്
നെഗറ്റീവ് എനർജി നീക്കം ചെയ്യുന്നതിനും വായു ശുദ്ധീകരിക്കുന്നതിനും സ്പൈഡർ പ്ലാന്റ് സഹായിക്കുന്നു. വീടിന്റെ വടക്ക് പടിഞ്ഞാറ് ദിശയിലായി വെയ്ക്കുന്നത് വളരെ നല്ലതാണ്. വീട്ടിൽ നിലനിൽക്കുന്ന നെഗറ്റീവ് എനർജി പുറത്തേയ്ക്ക് കളയാൻ സഹായിക്കുന്നു. വീട്ടിൽ വസിക്കുന്നവരിൽ നല്ല ചിന്തകൾ നിറയ്ക്കാനും ഇത് സഹായിക്കും. അതുപോലെ, വീടിന് മൊത്തത്തിൽ ഒരു പോസറ്റിവിറ്റി നൽകാനും ഇത്തരം ചെടികൾ നല്ലതാണ്.
പീസ് ലില്ലി
ഈ സുന്ദരമായ ചെടി വീട്ടിൽ സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
ശ്രദ്ധിക്കുക: ചെടികൾ വീടിന്റെ ശരിയായ ദിശയിൽ വയ്ക്കുന്നതിനും അവയുടെ ശരിയായ പരിപാലനത്തിനും വാസ്തു വിദഗ്ദ്ധന്റെ നിർദ്ദേശങ്ങൾ തേടുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
