Latest Updates
-
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ
ഗൃഹപ്രവേശത്തിന് ഒരുങ്ങുകയാണോ? ലക്ഷ്മി സാന്നിധ്യം ഗൃഹത്തില്‍ ഉറപ്പ് നല്‍കും വാസ്തു
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. വീട് പണിയെല്ലാം കഴിഞ്ഞ് ഗൃഹപ്രവേശന ദിനത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ഗൃഹനാഥന് ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് വാസ്തു സംബന്ധമായ കാര്യങ്ങളില്‍ വളരെയധികം പ്രാധാന്യം നല്കുന്ന ഒരു ദിനം തന്നെയാണ് ഗൃഹപ്രവേശ ദിനം. പലയിടങ്ങളിലും പല തരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളുമാണ് ഉള്ളത്. എങ്കിലും എപ്പോഴും പൊതുവായി പാലിക്കേണ്ട ചില വാസ്തു ആചാരങ്ങള്‍ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഗൃഹപ്രവേശം ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ചടങ്ങാണ്. എന്നാല്‍ ഈ ദിനം മുതല്‍ വീട്ടില്‍ ലക്ഷ്മീ സാന്നിധ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വാസ്തുശാസ്ത്രപ്രകാരം ഗൃഹപ്രവേശത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഇത് മാത്രമല്ല ഏത് മാസത്തിലാണ് ഗൃഹപ്രവേശം നടത്തുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.
ഗൃഹപ്രവേശത്തിന്റെ മുഹൂര്‍ത്തം

ഗൃഹപ്രവേശത്തിന് മുഹൂര്‍ത്തം കണക്കാക്കുക എന്നതാണ് ആദ്യത്തെ കാര്യം. വാസ്തുസംബന്ധമായ പ്രാധാന്യം ഈ ദിനത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവും മികച്ച സമയമാണ് ഗൃഹപ്രവേശത്തിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. സാധാരണ മലയാള മാസങ്ങളില്‍ കര്‍ക്കിടകവും മകര മാസവുമാണ് ഏറ്റവും അത്യുത്തമം. ഈ മാസങ്ങളില്‍ ഗൃഹപ്രവേശം നടത്തുന്നത് വീട്ടില്‍ ഐശ്വര്യവും സമ്പത്തും സമ്പദ്സമൃദ്ധിയും നിറക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ ഈ മാസങ്ങളില്‍ നല്ല ദിവസങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്.
തീയ്യതി തീരുമാനിച്ച് കഴിഞ്ഞാല്‍

ഗൃഹപ്രവേശത്തിന്റെ തീയ്യതി തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നീട് അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണ്. ചടങ്ങുകള്‍ക്ക് മുന്‍പ് തന്നെ വീട് പണി പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് ശേഷം മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. പ്രധാന വാതില്‍ അലങ്കരിക്കുകയും ആരോഗ്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി വാതില്‍ തുറന്നിടുകയും വേണം. എല്ലാവരും സന്തോഷത്തോടെ ഒത്തൊരുമയോടെ നിലനില്‍ക്കുന്ന ഒരു ദിനമായിരിക്കണം എന്നതും ശ്രദ്ധികക്േണ്ടതാണ്.
വീട് വൃത്തിയാക്കുക
Most read: ശനിയുടെ ശുഭസ്വാധീനം ജീവിതത്തില്‍ ഉണ്ടോ? ശനിരേഖ നല്കുന്ന അതിഗംഭീരയോഗം

ഗൃഹപ്രവേശത്തിന്റെ അന്ന് തന്നെ അതിരാവിലെ വീടും പരിസരവും വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. ഒരു തരത്തിലും മാലിന്യങ്ങളും ഈ സമയം ഉണ്ടാവാന്‍ പാടില്ല. അതിന് ശേഷം പുണ്യാഹം തളിച്ച് ശുദ്ധി വരുത്തുകയും വീടും പരിസരങ്ങളും അലങ്കരിക്കുകയും ചെയ്യേണ്ടതാണ്. കുലവാഴ പടിക്കല്‍ കെട്ടി തോരണമാക്കുന്നതും നല്ലതാണ്. ഇതെല്ലാം സമ്പത് സമൃദ്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗണപതി ഹോമം നടത്തുകയാണ് അടുത്ത ചടങ്ങ്. ഗണപതി ഹോമം നടത്തി അതേ അഗ്നികുണ്ഡത്തില്‍ നിന്നും അഗ്നി എടുത്ത് വേണം പാല് കാച്ചുന്നതിന് വേണ്ടിയുള്ള അടുപ്പില്‍ തീ പിടിപ്പിക്കാന്‍. ഗണപതി ഹോമം നടത്തുന്ന സമയം തന്നെ ഗൃഹനാഥ നിലവിളക്ക് കൊളുത്തുകയും വീട്ടിലേക്ക് പ്രവേശിക്കുകയും വേണം. ശേഷം പ്രാര്‍ത്ഥിച്ച ശേഷം പാല് തിളപ്പിക്കണം.
പാല് തിളപ്പിക്കുക

പാലു കാച്ചല് ചടങ്ങ് വളരെയധികം പ്രധാനപ്പെട്ടതാണ് എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. പശുവില്‍ നിന്ന് നേരിട്ട് കറന്നെടുത്ത പാല് വേണം ഗൃഹപ്രവേശ ദിനത്തില്‍ അടുക്കളയില്‍ ആദ്യമായി തിളപ്പിക്കുന്നതിന്. വിറക് അടുപ്പില്‍ പാല് തിളച്ച് തൂവുന്നത് എന്തുകൊണ്ടും അഭികാമ്യമാണ് എന്നാണ് പറയുന്നത്. ഇതിന് ശേഷം അതിഥികള്‍ക്ക് അന്നദാനം നടത്തണം. വളരെയധികം പ്രാധാന്യത്തോടെ വേണം ഈ ദിനത്തില്‍ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നതിന്. ആചാരവിധിപ്രകാരം ചെയ്യുന്ന കര്‍മ്മങ്ങളില്‍ ലക്ഷ്മി ദേവി കുടിയിരിക്കും എന്നാണ് വിശ്വാസം. വീട്ടില്‍ ഐശ്വര്യവും സമ്പത് സമൃദ്ധിയും നിലനില്ക്കുന്നതിനും സര്‍വ്വൈശ്വര്യത്തിനും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം.



Click it and Unblock the Notifications
