Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ?
ശനിയുടെ ശുഭസ്വാധീനം ജീവിതത്തില്‍ ഉണ്ടോ? ശനിരേഖ നല്കുന്ന അതിഗംഭീരയോഗം
ശനി എന്നത് എപ്പോഴും പലര്‍ക്കും ദോഷഫലങ്ങള്‍ മാത്രം നല്കുന്ന ഒരു ഗ്രഹമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ശനിദോഷത്തെ അത്രയധികം മോശപ്പെട്ട അവസ്ഥയായും കണക്കാക്കുന്നു. എന്നാല്‍ ശനിയുടെ ശുഭഫലങ്ങള്‍ നിങ്ങളെ രാജാക്കന്മാരാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശനിരേഖ എന്ന് പറയുന്നതും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് ശനിയുടെ ശുഭസ്വാധീനം ജീവിതത്തില്‍ ഉണ്ടോ എന്ന് തീരുമാനിക്കുന്നതാണ് എപ്പോഴും ശനിരേഖ. ശനിരേഖ അനുസരിച്ച് ജീവിതത്തില്‍ അനുകൂലപ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നാണ് പറയുന്നത്. ഹസ്തരേഖാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ കൈകളിലെ ഓരോ രേഖയും കാണിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിക്കുന്നു.

അത്യധികം ഭാഗ്യമുള്ളവര്‍ക്ക് മാത്രം കണ്ട് വരുന്നതാണ് ശനിരേഖ. ശനിരേഖ കാണപ്പെടുന്നത് നിങ്ങളുടെ കൈപ്പത്തിയിലെ മണിബന്ധത്തില്‍ നിന്ന് ആരംഭിക്കുകയും കൈയ്യിന് നടുവിലൂടെ പോയി താഴെ ചേരുകയും ചെയ്യുകയാണെങ്കില്‍ അതിനെ ശനിരേഖ എന്ന് പറയാവുന്നതാണ്. കൈയ്യില്‍ ശനിരേഖയുണ്ടെങ്കില് അവര്‍ ഭാഗ്യവാന്മാരായാണ് കണക്കാക്കകുന്നത്. ഇത് എല്ലാവരിലും തെളിഞ്ഞ് കാണുന്നതല്ല. അത് മാത്രമല്ല ഇവരെ തേടി ധാരാളം സമ്പത്തും പ്രശസ്തിയും ബഹുമാനവും വരുന്നു എന്നതാണ് സത്യം. ശനിരേഖ കൈയ്യിലുള്ളവരുടെ സവിശേഷതകള്‍ എന്തൊക്കെയെന്നും എന്തൊക്കെ ഭാഗ്യഫലങ്ങളാണ് നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത് എന്നും നമുക്ക് നോക്കാം.
ശനിരേഖയുടെ സവിശേഷതകള്‍
കൈയ്യില്‍ ശനിരേഖയുള്ളവര്ക്ക് ചില പ്രത്യേക ഫലങ്ങള്‍ അവരുടെ ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കും. കൈത്തണ്ടയില്‍ നിന്ന് ആരംഭിക്കുന്ന ശനി രേഖ ശനിപര്വ്വത്തിലൂടെ മുകളിലേക്ക് നീങ്ങുന്നതാണെങ്കില് ഇവര്‍ അതിഭാഗ്യവാന്മാരായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് വളരെ ചെറുപ്പം മുതല്‍ തന്നെ ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കുന്നതിന് സാധിക്കുന്നു. മാത്രമല്ല പണത്തിന്റെ കാര്യത്തില്‍ ഇവര്‍ മറിച്ച് ചിന്തിക്കേണ്ടിയോ വരുന്നില്ല. ധാരാളം കഴിവുകളും ജോലിയും എല്ലാം നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ തെളിയിക്കാന്‍ സാധിക്കുന്നു. ഒരു തരത്തിലും പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല.
മറ്റൊരു ശുഭകരമായ ഫലം നല്‍കുന്നതാണ് ലൈഫ്ലൈനില്‍ നിന്ന് ശനിപര്വ്വത്തിലേക്ക് നീങ്ങുന്ന ശനിരേഖ. ഇതും വളരെയധികം ശുഭകരമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല എല്ലാ വിധത്തിലുള്ള കാര്യങ്ങളിലും വിജയം നിങ്ങളോടൊപ്പം തന്നെയായിരിക്കും. കൂടാതെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ആഢംബരത്തോടെയും മുന്നോട്ട് പോവുന്നതിനും ജീവിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഈ രേഖക്ക് മധ്യത്തില്‍ വിള്ളല്‍ വരാന്‍ പാടില്ല എന്നതാണ്.
കൈയില്‍ ശനിയുടെ രേഖ ഇല്ലാത്തവരും ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ മറ്റ് ചില രേഖകള്‍ വ്യാഴ പര്‍വ്വതം മുതല്‍ ശനി പര്‍വ്വതം വരെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ ശനിരേഖ നല്കുന്ന അതേ മാറ്റങ്ങള്‍ തന്നെ അനുഭവിക്കാന്‍ ഉള്ള യോഗം കാണുന്നു. ധാരാളം പണം ഇവര്‍ക്ക് സമ്പാദിക്കുന്നതിന്സാധിക്കുന്നു. കൂടാതെ ആഢംബരത്തോടെയുള്ള ജീവിതവും ഇവര്‍ക്ക് സ്വന്തമാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികളോ ബുദ്ധിമുട്ടുകളോ അനുഭവിക്കേണ്ട് വരുന്നില്ല.
ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ കൈയ്യിലെ ശനിരേഖ വ്യാഴത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതാണ്. ജോലി സംബന്ധമായ അസ്വസ്ഥതകള്‍ ഒന്നും നിങ്ങളെ ബാധിക്കുന്നില്ല. അത് മാത്രമല്ല വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. അധ്യാപകര്‍ക്കുള്ള എല്ലാ ഗുണങ്ങളും ഇവര്‍ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.
ശനിപര്വ്വത്തിലേക്ക് പോവുന്ന ശനിരേഖകള് ആണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബിസിനസ് രംഗത്തെ നേട്ടങ്ങളെയാണ്. ഇത് മാത്രമല്ല സ്വന്തമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്നതിനും അതിനെ അനുകൂലമായി മാറ്റുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. മികച്ച ജീവിതം നിങ്ങളെ തേടി എത്തുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. സാമ്പത്തികമായും നിങ്ങള്‍ മുന്നില്‍ തന്നെയായിരിക്കും.



Click it and Unblock the Notifications