Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നെഗറ്റീവ് എനര്‍ജിയെ പെട്ടെന്ന് കണ്ടെത്തി ഒഴിവാക്കാം
എല്ലാവര്ക്കും അറിയാം പോസിറ്റീവ് എനര്‍ജിയുണ്ടെങ്കില്‍ അതിന് നെഗറ്റീവ് എനര്‍ജിയും ഉണ്ട് എന്ന കാര്യം. ഇത് പലപ്പോഴും നിങ്ങളില്‍ വിജയത്തിനോ അല്ലെങ്കില്‍ പരാജയത്തിനോ കാരണമാകുന്നു. എന്നാല്‍ പോസിറ്റീവ് എനര്‍ജി നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്കുമ്പോള് നെഗറ്റീവ് എനര്‍ജി നിങ്ങളില്‍ നേരെ വിപരീത ഫലം നല്കുന്നു. ഇത് ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും നെഗറ്റീവ് എനര്‍ജി നിങ്ങളില്‍ ഉണ്ടാവുമ്പോള്‍ ചില ലക്ഷണങ്ങളും കാണിക്കുന്നു.
നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിനും അതിനെ പൂര്‍ണമായും പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് ചില പരിഹാരങ്ങള്‍ കാണാവുന്നതാണ്. നെഗറ്റീവ് എനര്‍ജിയെ പരിഹരിക്കുന്നതിന് ചില മാര്‍ഗ്ഗങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിനും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിനും വേണ്ടി ശ്രദ്ധിക്കുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ നോക്കാം.

സാമ്പത്തിക നഷ്ടം
നിങ്ങള്‍ക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി ഉണ്ടെന്നതിന്റെ ആദ്യ ലക്ഷണമാണ് തുടരെയുണ്ടാവുന്ന സാമ്പത്തിക നഷ്ടം. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരിക്കും. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മനസമാധാനം ഇല്ലാതാവുകയും ജീവിതത്തില്‍ പ്രതിസന്ധികളും സാമ്പത്തിക പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശാരീരിക ക്ഷീണം കൂടുതല്‍
ശാരീരിക ക്ഷീണം വര്‍ദ്ധിക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം വിട്ടുമാറാത്ത ക്ഷീണം ആരോഗ്യ പ്രശ്നങ്ങള്‍ മൂലം എങ്കിലും നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യത്തെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് മൂലവും അമിത ക്ഷീണം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിനുണ്ടാവുന്ന എല്ലാ വെല്ലുവിളികള്‍ക്കും അടിസ്ഥാനം പലപ്പോഴും ഇത്തരം നെഗറ്റീവ് എനര്‍ജി കൂടിയായിരിക്കും.
മാനസിക സമ്മര്‍ദ്ദം
നിങ്ങളെ എപ്പോഴും മാനസിക സമ്മര്‍ദ്ദം വളരെയധികം ബാധിക്കുന്നുണ്ട് എന്ന തോന്നലുണ്ടോ? എന്നാല്‍ അതിന് കാരണം നെഗറ്റീവ് എനര്‍ജിയാണ്. നിങ്ങളുടെ ദൈനംദിന ജോലിയില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. പലപ്പോഴും ജോലി ചെയ്യുമ്പോള്‍ പോലും ജോലി ശരിയായ രീതിയിലല്ല എന്ന് നിങ്ങള്‍ക്ക് തോന്നും.
ശാരീരിക അസ്വസ്ഥതകള്‍ എപ്പോഴും
ശാരീരിക അസ്വസ്ഥതകള്‍ എപ്പോഴും നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് കാരണം നെഗറ്റീവ് എനര്‍ജിയായിരിക്കും. രോഗപ്രതിരോധ ശേഷി ദുര്‍ബലമായിരിക്കുന്ന അവസ്ഥയില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ഇവരില്‍ ആരോഗ്യം മോശമാവുകയും അതിന്റെ കാരണം പലപ്പോഴും നെഗറ്റീവ് എനര്ജിയാവുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ നിങ്ങള്‍ ശ്രദ്ധിക്കണം.
തെറ്റിദ്ധരിക്കപ്പെടുന്നു
നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ പോലും പലപ്പോഴും ഒരു കാരണവുമില്ലാതെ തെറ്റിദ്ധരിക്കപ്പെടുന്നു. നിങ്ങളോട് വളരെ അടുപ്പമുള്ളവര്‍ പോലും നിങ്ങളുടെ വാക്കുകള്‍ മനസിലാക്കാതെ അതിനെ പെരുപ്പിച്ചു കാണിക്കുകയും വേദനിപ്പിക്കുന്ന രീതിയില്‍ തന്നെ നിങ്ങളോട് സംസാരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ദുസ്വപ്നങ്ങള്‍ കാണുന്നത്
നിങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന തരത്തില്‍ ദുസ്വപ്നങ്ങള്‍ കാണുന്നത് ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി ശല്യപ്പെടുത്തുന്നത് കൊണ്ടാണ്. പലപ്പോഴും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എപ്പോഴും എന്തെങ്കിലും തെറ്റ് സംഭവിക്കുന്നു എന്നതും നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications
