Latest Updates
-
2026 ജൂൺ 2-ന് വ്യാഴം മാറുന്നു; നിങ്ങളുടെ കരിയറിലും വിവാഹത്തിലും വരാനിരിക്കുന്ന ആ വലിയ മാറ്റം ഇതാ! -
ഇടവം രാശിയിലേക്ക് ബുധൻ: സാമ്പത്തിക നേട്ടങ്ങളുടെ കാലം, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
2026 മെയ് 25-ന് ആകാശത്ത് അത്ഭുതം: ഗജകേസരി യോഗവും ധനയോഗവും ഒത്തുചേരുമ്പോൾ ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
Chanakya Niti: വിവാഹത്തിന് ഏറ്റവും അനുയോജ്യം ഈ പ്രായം: ദാമ്പത്യത്തിലെ സ്ത്രീ-പുരുഷരഹസ്യം- ചാണക്യന്
ദാമ്പത്യം എന്നത് എല്ലാം പരസ്പരം മനസ്സിലാക്കി, സന്തോഷത്തോടെയും സമാധാനത്തോടേയും മുന്നോട്ട് പോവുന്ന ഒന്നാണ്. എന്നാല്‍ ആചാര്യന് ചാണക്യന് ദാമ്പത്യ വിജയത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ വിവാഹവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രായവും എല്ലാം പരിഗണിക്കപ്പെടുന്നു. പലപ്പോഴും ആണ്‍പെണ്‍ പ്രായവ്യത്യാസം വിവാഹത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ചാണക്യന് പറയുന്നത്. എന്നാല്‍ ആ പ്രായവ്യത്യാസം എത്രയായിരിക്കണം എന്നത് പലര്‍ക്കും അറിയില്ല.
ചാണക്യ ശാസ്ത്രപ്രകാരം വിവാഹത്തിന് ആണും പെണ്ണും തമ്മിലുള്ള പ്രായവ്യത്യാസം എത്രയാണെന്നതിനെക്കുറിച്ച് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്. വിവാഹത്തെക്കുറിച്ചും വിവാഹത്തിന്റെ പ്രായവ്യത്യാസത്തെക്കുറിച്ചും അത് ദാമ്പത്യ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നതിനെക്കുറിച്ചു എല്ലാം ചാണക്യന് തന്റെ നീതിശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചാണക്യന്റെ നീതിശാസ്ത്രം
ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നത് പോലെ ആണ്- പെണ് പ്രായം വിവാഹത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രായപരിധി എത്രത്തോളം ആവാം എന്തൊക്കെ വ്യത്യാസം വരാം എന്നതിനെക്കുറിച്ചെല്ലാം ആചാര്യന് ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ വിവാഹക്കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ അധികം പ്രായവ്യത്യാസം പാടില്ല എന്നാണ്. പരമാവധി പ്രായവ്യത്യാസം കുറയുന്നവരെങ്കില് സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവും എന്നാണ് ചാണക്യന് പറയുന്നത്.
കുടുംബത്തില്‍ പ്രശ്നങ്ങള്‍
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രായ വ്യത്യാസം കുടുംബത്തിന്റെ നിലനില്‍പ്പിനേയും സന്തോഷത്തേയും ബാധിക്കുന്നു. പ്രായവ്യത്യാസം കൂടുതലാണെങ്കില്‍ അത് പലപ്പോഴും കുടുംബത്തില്‍ അസന്തുഷ്ടിയും ഇടതടവില്ലാതെ പ്രശ്നങ്ങളും ഉണ്ടാക്കും എന്നാണ് പറയുന്നത്. മാത്രമല്ല ഇത് കുടുംബ ജീവിതത്തില്‍ വിട്ടുമാറാത്ത അസ്വാരസ്യങ്ങളും ഉണ്ടാക്കുന്നു. ഒരു കാലത്തും സന്തോഷകരമായ കുടുംബ ജീവിതമായിരിക്കില്ല ഇവര്‍ക്ക് ഉണ്ടാവുന്നത്.
പ്രായം കൂടിയ പെണ്‍കുട്ടിയുമായി വിവാഹം
നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിക്ക് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കില്‍ അത് നല്ലതല്ല എന്നും ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറയുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് പ്രായക്കൂടുതലും പെണ്‍കുട്ടിയെ തീരെ പ്രായക്കുറവും ആണെങ്കിലും ആ വിവാഹത്തിനും നിങ്ങള്‍ മുതിരരുത്. ഇതും കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ദാമ്പത്യം ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യുകയില്ല എന്നാണ് ചാണക്യന് പറയുന്നത്.
എന്തുകൊണ്ട് ദാമ്പത്യം തകരുന്നു?
മുകളില്‍ പറഞ്ഞ രണ്ട് തരം ദാമ്പത്യത്തിലും പ്രശ്നങ്ങള്‍ ഒഴിഞ്ഞ് പോവാതെ നില്ക്കുന്നു. ഇവരുടെ ദാമ്പത്യം ഒരിക്കലും സന്തോഷകരമായിരിക്കില്ല. എന്ന് മാത്രമല്ല വളരെയധികം പ്രതിസന്ധികള്‍ നിലനില്ക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ ദീര്‍ഘകാലം തുടരുന്നതിനാല്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തന്നെയാണ് ഇവരുടെ ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്.
പ്രായവ്യത്യാസം എത്ര വയസ്സ് വരെ?
ചാണക്യന്റെ നീതി ശാസ്ത്രപ്രകാരം വിവാഹം കഴിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള പ്രായവ്യത്യാസം മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെയായിരിക്കണം എന്നാണ്. അത് ഭാര്യക്കോ ഭര്‍ത്താവിനോ പ്രായക്കൂടുതലോ കുറവോ ആയാലും ആ ദാമ്പത്യം പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവും എന്നാണ് ചാണക്യന് പറയുന്നത്. ഇരുവരുടേയും മാനസികാവസ്ഥയിലും പക്വതയിലും സ്വഭാവസവിശേഷതകളും വലിയ മാറ്റങ്ങള്‍ ഈ പ്രായവ്യത്യാസം നിമിത്തം ഉണ്ടാവുന്നില്ല. അത് മാത്രമല്ല ഇവര്‍ തമ്മിലുള്ള ദാമ്പത്യവും വളരെയധികം രസകരമായിരിക്കും. കൂടാതെ അത്തരം ബന്ധങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും എന്നാണ് ചാണക്യന് പറയുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications