Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
ഈ ഗ്രഹസംയോജനം ഒരിക്കലും സംഭവിക്കരുതാത്തത്: ഒക്ടോബര്‍ 27-മുതല്‍ ധനം, ദാമ്പത്യം, കരിയര്‍ എല്ലാം നഷ്ടമാവുന്നവര്‍
വേദജ്യോതിഷ പ്രകാരം നിരവധി തരത്തിലുള്ള ഗ്രഹസംയോജനങ്ങള് നടക്കുന്നുണ്ട്. ഇതില്‍ അനുകൂലമായതും അനുകൂലമല്ലാത്തതുമായ പല ജ്യോതിഷ മാറ്റങ്ങളും സംഭവിക്കുന്നു. ചിലതില്‍ ഗുണപ്രദമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അങ്ങേയറ്റം ദോഷം നല്കുന്ന ചില ഗ്രഹമാറ്റങ്ങളാണ് ചിലരില്‍ സംഭവിക്കുന്നത്. എന്നാല്‍ എല്ലാ മാറ്റങ്ങളും എപ്രകാരമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് തിരിച്ചറിയണം. പലപ്പോഴും ജ്യോതിഷികളുടെ അഭിപ്രായത്തില്‍ രൂപം കൊള്ളുന്ന യോഗങ്ങളുടെ ഫലം ചിലപ്പോള്‍ ദീര്‍ഘകാലത്തേക്ക് നിലനില്ക്കുന്നു.
വരുന്ന ഒക്ടോബര്‍ മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹങ്ങളുടെ കാര്യത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ അത് എപ്രകാരം ഓരോ രാശിക്കാരേയും ബാധിക്കുന്നു എന്നത് തിരിച്ചറിയണം. അത് മാത്രമല്ല ഗ്രഹങ്ങളുടെ ചലനത്തിലും അത് സൃഷ്ടിക്കുന്ന യോഗത്തിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 2024 ഒക്ടോബര്‍ മാസത്തിന്റെ അവസാന വാരം സംഭവിക്കുന്ന ഇത്തരം ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുന്നു.

രൂപപ്പെടുന്ന യോഗങ്ങള്‍ ഏതെല്ലാം?
വേദജ്യോതിഷ പ്രകാരം ഒക്ടോബര്‍ 27-ന് പ്രധാനപ്പെട്ട നാല് ഗ്രഹങ്ങളാണ് യോഗങ്ങള്‍ സൃഷ്ടിക്കുന്നത്. സൂര്യന്, ചന്ദ്രന്, ബുധന്‍, വ്യാഴം എന്നിങ്ങനെ അശുഭഫലങ്ങള്‍ സൃഷ്ടിക്കുന്ന നാല് ഗ്രഹങ്ങളാണ് ഒരുമിച്ച് ചേരുന്നത്. ഒക്ടോബര്‍ 27-ന് ഞായറാഴ്ച സൂര്യ-ചന്ദ്രന് വൈധൃതിയോഗത്തില് നില്ക്കുന്നതിനാല് അത് ദോഷകരമായ മഹാപത്യോഗത്തിനാണ് കാരണമാകുന്നത്. അത് മാത്രമല്ല ബുധനും വ്യാഴവും ചേരുന്നതിന്റെ ഫലമായി പലപ്പോഴും ഷഡാഷ്ടകയോഗവും സൃഷ്ടിക്കപ്പെടുന്നു. ഇവയെല്ലാം ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാരെ ഗുരുതരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ നാല് ഗ്രഹസംയോജനവും നല്‍കുന്നത് വളരെ ദോഷകരമായ ഫലമാണ്. പലപ്പോഴും നിങ്ങള്‍ക്ക് ആക്രമണ സ്വഭാവം വരെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു ഈ ഗ്രഹമാറ്റങ്ങള്‍. വരുമാനത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവാം. നിക്ഷേപങ്ങളില്‍ കനത്ത നഷ്ടങ്ങള്‍ സംഭവിക്കാം. ആഗ്രഹിച്ച് കിട്ടിയ ജോലി നഷ്ടപ്പെടാം, എന്നിങ്ങനെ നിരവധി മോശം ഫലങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ബിസിനസിലെ തടസ്സങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടാത്ത അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. ധനനഷ്ടം നിങ്ങളുടെ കടബാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇത് ബിസിനസില്‍ തിരിച്ച് വരാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രണയ നഷ്ടവും ബന്ധങ്ങളില്‍ വിള്ളലുകളും ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വേര്‍പിരിയല്‍ വരെ ഉണ്ടാവുന്നതിനുള്ള സാധ്യത വരെ കാണുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് മഹാപത് യോഗവും ഷഡാഷ്ടകയോഗവും രൂപപ്പെടുന്നത് മൂലം പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഈ രാശിക്കാര്‍ക്ക് സ്ഥിരതയും ക്ഷമയുമുള്ള ജീവിതം നഷ്ടപ്പെടുന്നു. കൂടാതെ യാത്ര ചെയ്യുന്നവര്‍ക്ക് അത് കൂടുതല്‍ വെല്ലുവിളികളും ഉണ്ടാവുന്നു. ഉത്കണ്ഠയും അരക്ഷിതാവസ്ഥയും വര്‍ദ്ധിക്കുന്നു. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തടസ്സം അവരുടെ വിദ്യാഭ്യാസ കാലത്ത് നേരിടുന്നു. നിങ്ങളുടെ കരിയറിന് വരെ ഇളക്കം തട്ടുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. മാത്രമല്ല പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. പരീക്ഷകളില്‍ പരാജയം സംഭവിക്കുകയും അത് പലപ്പോഴും കുടുംബത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കുകയും ജീവിതം പ്രതിസന്ധികളിലേക്ക് എത്തുകയും ചെയ്യുന്നു. ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും ജീവിതത്തില്‍ പ്രതിസന്ധികള്‍ നിലനിര്‍ത്തുകയും ചെയ്യാം.
മീനം രാശി
മീനം രാശിക്കാരുടെ വരുമാനം നഷ്ടപ്പെടുന്നു. ഇത് പലപ്പോഴും ദാരിദ്ര്യത്തിലേക്ക് വരെ നിങ്ങളെ എത്തിച്ചേക്കാം. പലപ്പോഴും വരുമാനത്തിന് അനുസരിച്ചല്ലാതെ ചിലവാക്കുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അലട്ടുന്നു. പലപ്പോഴും ഇത് സാമ്പത്തിക അടിത്തറ തകര്‍ക്കുന്നു. പലപ്പോഴും ബിസിനസിലെ നഷ്ടങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുകയും സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യത്തെ പോലും പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ജോലിയിലെ സ്വസ്ഥതക്കുറവ് നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാക്കും. ഉത്കണ്ഠയും സമ്മര്‍ദ്ദവും ചികിത്സ തേടിപ്പോവേണ്ട അവസ്ഥ വരെ ഉണ്ടാക്കാം. കൂടാതെ ആത്മവിശ്വാസം കുറയുകയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും. ബിസിനസിലെ നഷ്ടങ്ങള്‍ നികത്താനാവാത്തതായി മാറും. കഷ്ടപ്പാടിന്റെ കൊടുമുടി കയറുന്നവരായിരിക്കും ഇവര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications